20. യാനങ്ങൾ, വാഹനങ്ങൾ മുതലായവ കണ്ടുകെട്ടൽ
(1) 12-ആം വകുപ്പുപകാരമോ 19-ആം വകുപ്പുപ്രകാരമോ ഉള്ള പിടിച്ചെടുക്കൽ സംബന്ധിച്ച ഒരു റിപ്പോർട്ട് 35[ജില്ലാകളക്ടർക്ക്] ലഭിച്ചാൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നപക്ഷം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടാവുന്നതാണ്.
എന്നാൽ, അത് കണ്ടുകെട്ടുന്നതിനുപകരം, അപ്രകാരം പിടിച്ചെടുത്ത സാമഗ്രികളുടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്നപകാരമുള്ള വിലയുടെ ഒന്നരമടങ്ങിന് തുല്യമായ തുക കെട്ടിവയ്ക്കുന്നതിനുള്ള സ്വാത്രന്ത്ര്യം അതിന്‍റെ ഉടമസ്ഥനോ അഥവാ സൂക്ഷിപ്പുകാരനോ നല്കേണ്ടതാണ്.
36[എന്നുമാത്രമല്ല, ജില്ലാകളക്ടർക്ക് പിടിച്ചെടുത്ത കളിമണ്ണ്, മണൽ, മണ്ണ്, ഇഷ്ടിക, ടൈൽ മുതലായവ കൈയ്യൊഴിക്കുന്നതിന്, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള രീതിയിൽ ഏതൊരു നടപടിയും സ്വീകരിക്കാവുന്നതും അപ്രകാരം ലഭിക്കുന്ന തുക ഫണ്ടിലേക്ക് അടുപ്പിക്കേണ്ടതുമാണ്.]
(2) (1)-ആം ഉപവകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള യാതൊരു ഉത്തരവും, ജില്ലാകളക്ടർ, അതിന്‍റെ ഉടമസ്ഥന് പറയാനുള്ളത് പറയാനുള്ള ഒരവസരം നൽകിയിട്ടില്ലാതെ, പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(3) (1)-ആം ഉപവകുപ്പു പ്രകാരമുള്ള യാതൊരു ഉത്തരവും, (2)-ആം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസ് നല്കിയതിൽ ഏതെങ്കിലും അപാകതയോ പിഴവോ സംഭവിച്ചു എന്ന കാരണത്താൽ മാത്രം, അതിലെ വ്യവസ്ഥകൾ തത്വത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അസാധുവാകുന്നതല്ല.
35. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “കളക്ടർ” എന്ന വാക്കിനു പകരം ചേർക്കപ്പെട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
36. 2018–ലെ 29-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
No Comments