Skip to main content
[vorkady.com]

21. കണ്ടുകെട്ടലിനെതിരെയുള്ള അപ്പീൽ

20-ആം വകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള ഒരു ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും, പ്രസ്തുത ഉത്തരവ് സംബന്ധിച്ച് അയാൾക്ക് അറിയിപ്പ് നല്കിയ തീയതി മുതൽ മുപ്പതു ദിവസത്തിനകം, സാമഗ്രികൾ പിടിച്ചെടുത്ത പ്രദേശത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും, ജില്ലാ ജഡ്ജി, കക്ഷികൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകിയശേഷം, അപ്പീലിന് വിധേയമായ ഉത്തരവ് സ്വീകരിച്ചുകൊണ്ടാ ഭേദഗതി ചെയ്തു കൊണ്ടോ റദ്ദാക്കിക്കൊണ്ടോ ഉള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.