19. പ്രവേശിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അധികാരം
(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി റവന്യൂ വകുപ്പിലെ 32[വില്ലേജ് ഓഫീസറുടെ] പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥനോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സബ് ഇൻസ്പെക്ടറുടെ പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ ഏതെങ്കിലും പരിസരത്ത് പ്രവേശിക്കുകയും പരിശോധന നടത്തുകയും ചെയ്യാവുന്നതും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ ഏതെങ്കിലും പ്രവർത്തനം നടത്തുന്നതിന് ഉപയോഗിച്ചതോ ഉപയോഗിച്ചതായി കരുതപ്പെടാവുന്നതോ ആയ ഏതെങ്കിലും യാനമോ വാഹനമോ മറ്റു വാഹനസൗകര്യമോ 33[നെൽവയലിൽ നിന്നാ തണ്ണീർത്തടത്തിൽ നിന്നോ നീക്കം ചെയ്യപ്പെട്ട് ഏതെങ്കിലും കളിമണ്ണ്, മണൽ, മണ്ണ് മുതലായവയോ ഇവയിലേതെങ്കിലുമോ എല്ലാമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക, ടൈൽ തുടങ്ങിയവയോ] യന്ത്രോപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അത്തരം പിടിച്ചെടുക്കലിനെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട്, അപ്രകാരം പിടിച്ചെടുത്ത് നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചാലും ഇല്ലെങ്കിലും, ആ പ്രദേശത്ത് അധികാരിതയുള്ള 34[ജില്ലാ കളക്ടർക്ക്] നൽകേണ്ടതുമാണ്.
(2) ഈ ആക്റ്റ് പ്രകാരമുള്ള പരിശോധന നടത്തലിനും പിടിച്ചെടുക്കലിനും, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ (1974-ലെ 2-ആം കേന്ദ്ര ആക്റ്റ്), പരിശോധന നടത്തലും പിടിച്ചെടുക്കലും സംബന്ധിച്ച വ്യവസ്ഥകൾ, കഴിയാവുന്നിടത്തോളം, ബാധകമാകുന്നതാണ്.
32. 2011 -ലെ14-ആം ആക്റ്റ് പ്രകാരം “റവന്യൂ ഡിവിഷണൽ ആഫീസറുടെ” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.(12-8-2008 മുതൽ പ്രാബല്യത്തിൽ വന്നു.)
33. 2018–ലെ 29-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)
34. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “കളക്ടർക്ക്” എന്ന വാക്കിനു പകരം ചേർക്കപ്പെട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)
No Comments