29. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം
(1) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾപ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ കാര്യത്തെ സംബന്ധിച്ച് ഏതൊരാൾക്കും എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.
(2) ഈ ആക്ടിലേയോ അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം ഉത്തമ വിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ എന്തെങ്കിലും മുഖേന എന്തെങ്കിലും നഷ്ടം ഉണ്ടാകുകയോ ഉണ്ടാകാൻ ഇടയാകുകയോ ചെയ്താൽ സർക്കാരിനെതിരെ യാതൊരു വ്യവഹാരമോ മറ്റു നിയമ നടപടികളോ നിലനിൽക്കുന്നതല്ല.
No Comments