Skip to main content
[vorkady.com]

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1. 2008-ലെ 28-ആം ആക്റ്റ് കുട്ടനാടും പാലക്കാടും അതുപോലെയുള്ള മറ്റു പ്രദേശങ്ങളും അടുത്തകാലം വരെയും കേരളത്തിന്റെ നെൽപ്പുരക ളായി വർത്തിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൊണ്ട് ഈ സ്ഥിതിക്ക് മാറ്റം സംഭവിച്ചു. നെല്ലും ആവ ശ്യവസ്തുക്കളും കൃഷി ചെയ്യുന്നതിൽനിന്നും നാണ്യവിളകളിലേക്കുള്ള ഭയാനകമായ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കു ന്നു. നെൽവയൽ പരിവർത്തനം ചെയ്യുന്നതുമൂലം നെൽകൃഷിയുടെ വിസ്തൃതി 1970-കളിൽ എട്ടുലക്ഷം ഹെക്ടറിൽ കൂടുതൽ എന്നതിൽനിന്നും 2000-ൽ രണ്ടുലക്ഷം ഹെക്ടറായി കുത്തനെ കുറഞ്ഞിരിക്കുന്നു. കേരളത്തിന് ആവശ്യ മായ അരിയുടെ എൺപതു ശതമാനത്തിലധികം മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുകയാണ്. സാമൂഹി കവും സാമ്പത്തികവും സാംസ്കാരികവുമായി ഉണ്ടായ പല മാറ്റങ്ങളും നെൽവയൽ നികത്തുന്നതിന് ഇടവരുത്തിയിട്ടുണ്ട്. നെൽവയൽ നാണ്യവിളത്തോട്ടങ്ങളായി പരിവർത്തനപ്പെടുത്തുന്നതുകൊണ്ട്, കേരളത്തിൽ ഉടനീളമുള്ള നെൽവ യലുകൾ കടുത്ത ഭീഷണി നേരിടുന്നു. പുതിയ നിർമ്മാണങ്ങൾക്കുവേണ്ടി ചതുപ്പുകളും നികത്തപ്പെടുന്നു. സ്ഥിരമായ നെൽക്കഷി സാമ്പത്തികമായി വിജയപ്രദമല്ലെന്ന് ഭൂരിപക്ഷം ഭൂവുടമകളും കരുതുകയും കൂടുതൽ ആദായകരമായ വിളകളിലേക്കും കൃഷിരീതികളിലേക്കും മാറുന്നതിന് മോഹിക്കുകയും ചെയ്യുന്നു. നെൽവയൽ നികത്തുന്നതിന്, നീർത്ത ടമേഖലയുടെ പാരിസ്ഥിതിക അപചയത്തിനും മണ്ണിന്റെ ഫലഭൂയിഷ്ഠതയെ പ്രതികൂലമായി ബാധിക്കുന്നതായ ജൈവ സമ്പുഷ്ടതക്കുറവിനും വ്യാപകമായ മണ്ണൊലിപ്പിനും കിണറുകളിലേക്കും കുളങ്ങളിലേക്കും മറ്റും ജലനിരപ്പ് താഴുന്ന തിനും ഇടയാക്കിയിട്ടുണ്ട്. പരിസ്ഥിതിഘടനയുടെ സഹജസ്വഭാവം വീണ്ടെടുക്കാനാവാത്തവിധം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതുവഴി ഉണ്ടാകുന്ന യഥാർത്ഥനഷ്ടം സമൂഹത്തിനാണ്. കർഷകത്തൊഴിലാളികൾക്കും ഗ്രാമീണവനിത കൾക്കും നേരിട്ടും നേരിട്ടല്ലാതെയും തൊഴിൽ നഷ്ടം ഉണ്ടാക്കുന്നതിനും ഇത് ഇട വരുത്തുന്നു. ഇപ്പോഴത്തേക്കാള ധികം കടുത്ത ജലക്ഷാമം ദരിദ്രരായ ഗ്രാമീണർക്ക് അനുഭവിക്കേണ്ടതായിവരും. നെൽവയലിലും ചുറ്റുവട്ടത്തിൽനിന്നും ലഭ്യമായിരുന്ന പോഷകസമ്പുഷ്ടവും വില കുറവുള്ളതുമായ ഭക്ഷ്യപദാർത്ഥങ്ങളുടെ ലഭ്യത അവർക്ക് നഷ്ടമാകും. വിഭവനഷ്ടത്തിന്റെ യഥാർത്ഥമൂല്യത്തെയും ഉപജീവനനിലവാരത്തിൽ ഉണ്ടാക്കുന്ന പരിണതഫലത്തേയും പ്രശ്ന ത്തിന്റെ രൂക്ഷതയേയും സംബന്ധിച്ച് ഭൂരിപക്ഷം പേരും അജ്ഞരാണ്. നിലവിലുള്ള രീതി തുടർന്നുപോയാൽ സമീപ ഭാവിയിൽത്തന്നെ അവശേഷിക്കുന്ന നെൽപ്പാടങ്ങൾക്കുടി അപ്രത്യക്ഷമാകുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

2. സമൂഹത്തിന്റെ മാനവരാശിയുടെയും പൊതുതാൽപ്പര്യാർത്ഥം നെൽവയലുകൾ സംരക്ഷിക്കപ്പെടേണ്ടതാണ്. നീർത്ത ടങ്ങളുടെ പരിസ്ഥിതിധർമ്മം നിലനിർത്തിക്കൊണ്ടുതന്നെ കൃഷിയിറക്കാവുന്ന ഒരു ഉഭയവിളയാണ് നെല്ല് എന്നതി നാൽ നെൽക്കുഷി എന്തുവിലകൊടുത്തും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.

3. അതുപോലെ, നീർത്തടങ്ങൾ കരഭൂമിയുടെയും ജലാശയത്തിന്റെയും സവിശേഷതകൾ ഉൾക്കൊള്ളുന്നതു കൊണ്ട് അവയ്ക്ക് ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന പരിസ്ഥിതിഘടനയുള്ളവയാണ്. നീർത്തടങ്ങളിലുള്ള വിവിധ സസ്യ വർഗ്ഗങ്ങൾ വിവിധ ജന്തുസമൂഹങ്ങൾക്ക് വാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. സൂക്ഷ്മജീവികൾക്കും നട്ടെല്ലില്ലാത്ത ജന്തുക്കൾക്കും പുറമേ നീർത്തടങ്ങളിൽ ഉരഗങ്ങളും സർവ്വസാധാരമാണ്. പല ഉഭയജീവികളുടെയും ജീവിതചക്രത്തിന്റെ ഒരു ഘട്ടമെങ്കിലും ജലത്തിലാണ് ജീവിക്കുന്നത്. വളരെയധികം മത്സ്യവർഗ്ഗങ്ങൾക്ക് മുട്ടയിടുന്നതിനും തീറ്റതേടുന്ന തിനും പ്രകൃത്യാ ഉള്ള ശത്രുതാളിൽനിന്നും രക്ഷനേടുന്നതിനും നീർത്തട ആവാസവ്യവസ്ഥ ആവശ്യമാണ്. ഭക്ഷ്യവി ഭവസമൃദ്ധി കൊണ്ടും കൂടുകൂട്ടുന്നതിനും വിശ്രമസങ്കേതത്തിനും ഇരതേടുന്നതിനുംവേണ്ടി പക്ഷികൾ നീർത്തടങ്ങളി ലേക്ക് ആകർഷിക്കപ്പെടുന്നു. ജലം സംഭരിക്കുകയും വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കുറയുമ്പോൾ താഴ്ന്ന പ്രദേശങ്ങ ളിലേക്ക് സാവധാനം ഊർന്നിറങ്ങുകവഴി ഉൾനാടൻ നീർത്തടങ്ങൾ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നു.

4. കേരളത്തിൽ, ആകെയുള്ള നീർത്തടങ്ങളുടെ വിസ്തൃതി 1,27,930 ഹെക്ടറാണ്. ഇതിൽ 34,200 ഹെക്ടർ പ്രദേശം ഉൾനാടൻനീർത്തടവും 93,370 ഹെക്ടർ സമുദ്രതീരനീർത്തടങ്ങളാണ്. നമുക്ക് വയനാട് ജില്ലയിലെ പൂക്കോട്ടും കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും തിരുവനന്തപുരം ജില്ലയിലെ വെള്ളാണിയിലുമായി മൂന്നു ശുദ്ധജലതടാകങ്ങളാണു ള്ളത്. കൃഷിക്കും അധിവാസത്തിനും വ്യവസായത്തിനും മറ്റുപല ആവശ്യങ്ങൾക്കുംവേണ്ടി, ശുദ്ധജലതടാകങ്ങൾ ഉൾപ്പെ ടെയുള്ള നീർത്തടങ്ങൾ വറ്റിക്കുകയും നികത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതുമൂലം അവയെല്ലാം രൂക്ഷ മായ ഭീഷണി നേരിടുകയാണ്. ഈ നടപടി തീർച്ചയായും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടംമറിക്കുമെന്നും ജല ക്ഷാമത്തിനും അനവരതമായ ജലസ്രോതസ്സുകൾ വളരുന്നതിനും ശുദ്ധജലം ലഭ്യമായ കിണറുകളിൽ ഉപ്പുരസം കലരുന്നതിനും ഇടവരുത്തും.

5. അതിനാൽ, കേരളത്തിൽ നെൽവയലുകളും സംരക്ഷിക്കുകയും അവ പരിവർത്തനപ്പെടുത്തുകയും രൂപാന്തരപ്പെടു - ത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും ആവശ്യമായ വിവിധവശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുതിയ നിർമ്മാണം നടത്തുന്നതിന് ഉദ്ദേശിക്കുന്നു.

6. നെൽവയലും നീർത്തടങ്ങളും സംരക്ഷിക്കുന്നതിനും നിയമവിരുദ്ധവും വ്യാപകവുമായി നെൽവയലും നീർത്തടങ്ങളും രൂപാന്തരപ്പെടുത്തുന്നതും നെൽവയലിൽനിന്നും അനിയന്ത്രിതമായി ചെളി കുഴിച്ചെടുക്കുന്നത് നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ പാരിസ്ഥിതിക അവസ്ഥ പൊതുവായി മെച്ചപ്പെടുത്തുന്നതിനും ഇത് അവസരമൊരുക്കും. ഈ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ.