Skip to main content
[vorkady.com]

27ഡി. കാർഷിക അഭിവൃദ്ധി ഫണ്ടിന്‍റെ രൂപീകരണം

(1) ഈ ആക്റ്റിന്‍റെ ആവശ്യങ്ങൾക്കായി ഫണ്ട് എന്ന് പരാമർശിക്കപ്പെടുന്ന "കാർഷിക അഭിവൃദ്ധി ഫണ്ട്' രൂപീകരിക്കേണ്ടതാണ്.

(2)ഫണ്ടിന്‍റെ നടത്തിപ്പ് സർക്കാർ നിയോഗിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നതും സംസ്ഥാന ആഡിറ്റ് വകുപ്പിന്‍റെ ആഡിറ്റിനു ആയത് വിധേയമായിരിക്കേണ്ടതുമാണ്.

(3) ഫണ്ടിന്‍റെ സ്വരൂപിക്കലും കൈകാര്യം ചെയ്യലും വിനിയോഗിക്കലും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കുന്നതാണ്.]