14. തദ്ദേശസ്ഥാപനം ലൈസൻസ് നിഷേധിക്കണമെന്ന്
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലും (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും (1994-ലെ 20) എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായിപരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഏതെങ്കിലും നെൽവയലിലോ തണ്ണീർത്തടത്തിലോ 23[ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്വഭാവവ്യതിയാനം വരുത്തിയിട്ടുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലോ] ഏതെങ്കിലും പ്രവൃത്തിയോ നിർമ്മാണമോ ചെയ്യുന്നതിനുള്ള യാതൊരു ലൈസൻസും യാതൊരു തദ്ദേശസ്ഥാപനവും നല്കുവാൻ പാടുള്ളതല്ല.
23. 2018–ലെ 29-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)
No Comments