Skip to main content
[vorkady.com]

3. നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക്

(1) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതിയിലും അന്നുമുതൽക്കും ഏതെങ്കിലും നെൽവയലിന്‍റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ, ഈ ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായല്ലാതെ, പ്രസ്തുത നെൽവയല്‍ പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ആം ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ, പ്രസ്തുത നെൽവയലിന്‍റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ കൃഷി ചെയ്യുന്ന 

ഏതെങ്കിലും ഇടക്കാല വിളയുടെ കൃഷിക്കോ കൃഷി സംരക്ഷിക്കുന്നതിനായി പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിനോ ബാധകമാകുന്നതല്ല.

8 [xxxxxx]


8. 2015–ലെ 12-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു(01.04.2015 മുതല്‍ പ്രാബല്യത്തില്‍ വന്നു); 
    2016–ലെ 19-ആം ആക്റ്റ് പ്രകാരം വിട്ടുകളഞ്ഞു.(23.11.2016 മുതല്‍ പ്രാബല്യത്തില്‍ വന്നു) അതിനു മുമ്പ് ഇങ്ങനെ:
 3എ.ആക്ടിന്‍റെ പ്രാരംഭത്തിന് മുൻപുള്ള നെൽവയലിന്റെ പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പടുത്തലോ ക്രമവൽക്കരിക്കുന്നതിനുള്ള അധികാരം.- ഈ ആക്റ്റിലോ തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും ആക്ടിലോ ചട്ടങ്ങളിലോ ഉത്തരവുകളിലോ ഏതെങ്കിലും കോടതിയുടെയോ, ട്രൈബ്യൂണലിന്‍റേയോ മറ്റ് അധികാര സ്ഥാനത്തിന്‍റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിന്‍റെ പ്രാരംഭത്തിന് മുൻപ് ഏതെങ്കിലും നെൽവയലിന്‍റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ അന്ന് നിലവിലുണ്ടായിരുന്ന മറ്റ് ഏതെങ്കിലും ആക്റ്റിലെ വ്യവസ്ഥകൾക്ക് അനുസൃതമായല്ലാതെ, പ്രസ്തുത നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുള്ളിടത്ത്, കളക്ടർക്ക്, പ്രസ്തുത ഭൂമിയുടെ, 1959-ലെ കേരള മുദ്രപ്പത്ര ആക്ടിന്‍റെ (1959-ലെ 17) 28എ വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ന്യായവിലയുടെയോ പ്രസ്തുത ഭൂമിയുടെ ന്യായവില പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിൽ സമീപ പ്രദേശങ്ങളിലെ സമാന സ്വഭാവമുള്ള ഭൂമിയുടെ, ന്യായവിലയുടെയോ, 25 ശതമാനത്തിന് തുല്യമായ തുക ഫീസായി ഈടാക്കിക്കൊണ്ട് അങ്ങനെയുള്ള രൂപാന്തരപ്പെടുത്തലോ പരിവർത്തനപ്പെടുത്തലോ നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ ക്രമവൽക്കരിക്കാവുന്നതാണ്.