Skip to main content

2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ്

(2011 –ലെ 14-ആം ആക്റ്റ്, 2015 –ലെ 12-ആം ആക്റ്റ്,2016 –ലെ 19-ആം ആക്റ്റ്, 2018–ലെ 29-ആം ആക്റ്റ് എന്നിവ പ്രകാരമുള്ള ഭേദഗതികള്‍ ഉള്‍പ്പടെ) *11.08.2008 ന് ഗവർണ്ണറുടെ അനുമതി ലഭിച്ചു.12.08.2008 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പീഠിക

സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വൻതോതിൽ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നതായി സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും; നെൽവയലുകൾ പരിവർത്തനപ്പെ...

1. ചുരുക്കപ്പേരും പ്രാരംഭവും

(1) ഈ ആക്റ്റിന് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് എന്ന് പേര് പറയാം. (2) ഇതിന് കേരള സംസ്ഥാനം മുഴുവനും വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ

ഈ ആക്റ്റിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- 1 [(i) “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം” എന്നാൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങള...

3. നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക്

(1) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതിയിലും അന്നുമുതൽക്കും ഏതെങ്കിലും നെൽവയലിന്‍റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ, ഈ ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായല്ലാതെ, പ്രസ്തുത നെൽവയല്‍ പരിവർത്തനപ്പെടുത്തുന്നതി...

4. നെൽക്കൃഷിക്ക് പ്രോത്സാഹനം നൽകൽ

(1) സംസ്ഥാനത്തെ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കർഷകരെ സഹായിക്കുന്നതിനുവേണ്ടി, സർക്കാർ, കാലാകാലങ്ങളിൽ, ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

5. പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണം

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിലേക്കായി, ഓരോ ഗ്രാമപഞ്ചായത്തിലും അഥവാ മുനിസിപ്പാലിറ്റിയിലും,(2)-ആം ഉപവകുപ്പിൽ പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു പ്രാദേശികതല നിരീക്ഷണസമിതി ഉണ്ട...

6. പ്രാദേശികതല നിരീക്ഷണസമിതിയുടെ കാലാവധിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും

(1) പ്രാദേശികതല നിരീക്ഷണസമിതിയിലെ അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി അതിന്‍റെ രൂപീകരണത്തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ ഒരു സമിതിയുടെ കാലാവധി അവസാനിച്ചശേഷം അടുത്ത സമിതി രൂപീകരിക്കുന്നതുവരെ...

7. റിപ്പോർട്ടിംഗ് ഓഫീസർമാർ

(1) തങ്ങളുടെ അധികാരിതയ്ക്കുള്ളിൽപ്പെട്ട പ്രദേശത്തെ നെൽവയലിനെ സംബന്ധിച്ച് കൃഷി ആഫീസർമാർ, റിപ്പോർട്ടിങ്ങ് ആഫീസർമാർ ആയിരിക്കുന്നതും, ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു പ്രവൃത്തിയും സംബന്ധിച്ച...

8. സംസ്ഥാനതല സമിതിയുടെ രൂപീകരണം

(1) സർക്കാർ, പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്തുന്നതിന്, സമിതി ശുപാർശ ചെയ്തിട്ടുള്ള അപേക്ഷകൾ വിശദപരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുന്നതിലേക്കായി, ഒരു സംസ്ഥാനതല സമിതി രൂപീകരിക്കേണ്ടതാണ്. (2...

9. ജില്ലാതല അധികൃതസമിതിയുടെ രൂപീകരണം

(1) 3-ആം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും നെൽവയലിന്‍റെ ഉടമസ്ഥന് താമസിക്കുന്നതിന് വീടു വയ്ക്കുന്നതിനുവേണ്ടി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും യുക്തമായ തീരുമാനം കൈക്ക...

14 [10. ഒഴിവാക്കിക്കൊടുക്കുന്നതിന് സർക്കാരിനുള്ള അധികാരം

(1) 3-ആo വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ, പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ മാതം, ഈ ആക്റ്റിലെ വ്യവസ്ഥകളിൽ നിന്നും ഒഴി...

11. തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്ക്

ഈ ആക്റ്റിന്‍റെ പ്രാരംഭ തീയതിയിലും അന്നുമുതൽക്കും സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ അതേപോലെ കാത്തുസൂക്ഷിക്കേണ്ടതും അപ്രകാരമുള്ള തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും അവയിൽ നിന്നും മണൽ നീക്കം ചെയ്യുന്നത...

12. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ നിയമനവും അവരുടെ അധികാരങ്ങളും

(1) സർക്കാരിന് ഔദ്യോഗ ഗസറ്റിലെ വിജ്ഞാപനം വഴി 15[വില്ലേജ് ഓഫീസറുടെ പദവിയിൽ താഴെയല്ലാത്തതായ], റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്മാരായി നിയമിക്കാവുന്നതും ഈ ആക്റ്റ് പ്രകാരം അവരു...

13. ജില്ലാ കളക്ടറുടെ അധികാരം

18[(1)]ഈ ആക്റ്റിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, 19[ജില്ലാകളക്ടർ]ക്ക്], ഈ ആക്റ്റ് പ്രകാരം എടുത്ത പ്രോസിക്യൂഷൻ നടപടിക്ക് ഭംഗംവരാതെ കൊണ്ട് രൂപാന്തരപ്പെടുത്തിയ 20[ഏതെങ്കിലും നെൽവയലോ തണ്ണീർത്തടമോ] പൂർവ...

14. തദ്ദേശസ്ഥാപനം ലൈസൻസ് നിഷേധിക്കണമെന്ന്

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലും (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും (1994-ലെ 20) എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായിപരിവർത്തനപ്പെടുത്തുകയോ ...

15. തരിശുനെൽവയൽ കൃഷി ചെയ്യാനുള്ള നിർദ്ദേശം

സമിതിക്ക്, കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള ഏതെങ്കിലും നെൽവയലിന്‍റെ അനുഭവക്കാരനോട് അയാൾ നേരിട്ടോ, അയാളുടെ ഇഷ്ടാനുസരണം മറ്റേതെങ്കിലും ആൾ മുഖേനയോ, നെല്ലോ, ഈ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമുള്ള മറ്റേതെങ്കിലും...

16. തരിശു നെൽവയൽ കൃഷി ചെയ്യിക്കൽ

(1) 15-ആം വകുപ്പുപ്രകാരം നല്കിയ നിർദ്ദേശം നടപ്പാക്കാൻ നെല്‍വയലിന്‍റെ അനുഭവക്കാരന് കഴിയാത്തത്, പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടാണെന്ന്, അയാൾ നല്കിയ മറുപടിയിൽ നിന്നും സമിതിക്ക് ബോദ്ധ്യമാകുന്നപക്ഷം, സമി...

17. ചില സംഗതികളിൽ അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ ഒഴിപ്പിക്കൽ

ഒരു നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ, അതിൽ നെൽകൃഷിയോ ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമുള്ള മറ്റു വിളകളോ കൃഷി ചെയ്യുന്നതിനും അതിന്‍റെ വിളവെടുക്കുന്നതിനുമുള്ള, അവകാശമ...

18. കളക്ടറുടെ പ്രത്യേക അധികാരം

ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഒരു ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി, കളക്ടർക്ക്, അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ന്യായമെന്ന് തോന്നുന്ന നടപടികൾ എടുക്കുകയോ എടുപ്പിക്കുകയോ ചെയ്യാവ...

19. പ്രവേശിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അധികാരം

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി റവന്യൂ വകുപ്പിലെ 32[വില്ലേജ് ഓഫീസറുടെ] പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥനോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള...

20. യാനങ്ങൾ, വാഹനങ്ങൾ മുതലായവ കണ്ടുകെട്ടൽ

(1) 12-ആം വകുപ്പുപകാരമോ 19-ആം വകുപ്പുപ്രകാരമോ ഉള്ള പിടിച്ചെടുക്കൽ സംബന്ധിച്ച ഒരു റിപ്പോർട്ട് 35[ജില്ലാകളക്ടർക്ക്] ലഭിച്ചാൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നപക്ഷം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാ...

21. കണ്ടുകെട്ടലിനെതിരെയുള്ള അപ്പീൽ

20-ആം വകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള ഒരു ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും, പ്രസ്തുത ഉത്തരവ് സംബന്ധിച്ച് അയാൾക്ക് അറിയിപ്പ് നല്കിയ തീയതി മുതൽ മുപ്പതു ദിവസത്തിനകം, സാമഗ്രികൾ പിടിച്...

22. കണ്ടുകെട്ടൽ നടപടി മറു ശിക്ഷകളെ ബാധിക്കില്ലെന്ന്

ഈ ആക്റ്റിലെ വ്യവസ്ഥ പ്രകാരം കണ്ടു കെട്ടിക്കൊണ്ട് കളക്ടർ എടുത്ത നടപടി, അത് ബാധകമായ ആൾക്ക് ഈ ആക്റ്റിന് വിധേയമായി ശിക്ഷ നല്കുന്നതിന് ബാധിക്കുന്നതല്ല.

23. ശിക്ഷ

ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി, 5-ആം വകുപ്പ് (4)-ആം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും നെൽവയലോ അല്ലെങ്കിൽ തണ്ണീർത്തടമോ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന...

24. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തി ഒരു കമ്പനിയാണെങ്കിൽ, ആ ലംഘനം നടത്തിയ സമയത്ത് കമ്പനിയുടെ ചാർജ്ജ് വഹിച്ചിരുന്നതും, കമ്പനിയുടെ ബിസിനസ്സ് നടത്തുന്നതിൽ കമ്പനിയോട് ഉത്തരവാദിത്തമുണ്ടായിരുന്ന...

38[25. xxxxxx]

38[xxxxxx] 38. 2018–ലെ 29-ആം ആക്റ്റ് പ്രകാരം വിട്ടുകളഞ്ഞു.( 30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു) അതിനു മുമ്പ് ഇങ്ങനെ:”25. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ.- ഈ ആക്റ്റ് പ്രകാരം ശിക്ഷിക്കപ്പെടേണ്ടത...

26. സിവിൽ കോടതികൾ നിരോധന ഉത്തരവ് മുതലായവ നല്കുന്നത്

ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ, വിജ്ഞാപനങ്ങളോ പ്രകാരം സർക്കാരോ അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കില...

27.സര്‍ക്കാരിന് കിട്ടേണ്ടതായ തുകകൾ ഭൂമിയിൽനിന്നുള്ള കരക്കുടിശ്ശികപോലെ വസൂലാക്കാവുന്നതാണെന്ന്

ഈ ആക്റ്റിലെ വ്യവസ്ഥകൾപ്രകാരം സർക്കാരിന് കിട്ടേണ്ടതായ ഏതു തുകയും ഭൂമിയിന്മേലുള്ള നികുതി കുടിശ്ശികയായി കണക്കാക്കേണ്ടതും മറ്റേതെങ്കിലും മാർഗ്ഗത്തിലുള്ള വസൂലാക്കലിന് ഭംഗം വരാതെ കാലാ കാലങ്ങളിൽ നിലവിലിരി...

39[27എ. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവവ്യതിയാനം

(1) വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഏതെങ്കിലും ഉടമസ്ഥൻ, അപ്രകാരമുള്ള ഭൂമി, വീടുവയ്ക്കുന്നതിനുള്ള ആവശ്യത്തിനോ വാണിജ്യ ആവശ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന പക്ഷം, അയാൾ, റവന...

27ബി. അപ്പീൽ

(1) 27എ വകുപ്പ്, (2)-ആം ഉപവകുപ്പ് പ്രകാരമുള്ള റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഒരു ഉത്തരവു മൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, പ്രസ്തുത ഉത്തരവ് ലഭിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനകം ജില്ലാകളക്ടർക്ക് അപ്പീൽ...

27സി. രേഖകളിൽ മാറ്റം വരുത്തൽ

(1) തൽസമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമ ത്തിലോ ഏതെങ്കിലും കോടതിയുടെയോ ‘ട്രൈബ്യൂണലിന്‍റെയോ മറ്റ് ഏതെങ്കിലും അധികാരസ്ഥാനത്തിന്‍റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്...

27ഡി. കാർഷിക അഭിവൃദ്ധി ഫണ്ടിന്‍റെ രൂപീകരണം

(1) ഈ ആക്റ്റിന്‍റെ ആവശ്യങ്ങൾക്കായി ഫണ്ട് എന്ന് പരാമർശിക്കപ്പെടുന്ന "കാർഷിക അഭിവൃദ്ധി ഫണ്ട്' രൂപീകരിക്കേണ്ടതാണ്. (2)ഫണ്ടിന്‍റെ നടത്തിപ്പ് സർക്കാർ നിയോഗിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിര...

28. റിവിഷൻ

സർക്കാരിന് സ്വമേധയായോ സങ്കടമനുഭവിക്കുന്ന ആളിന്‍റെ അപേക്ഷയിൻമേലോ ഈ ആക്ട്പ്രകാരം ഏതൊരു സംഗതിയിൻമേലുള്ള കളക്ടറുടെ ഏതൊരു പ്രവൃത്തിയുടെയോ നടപടിയുടേയോ രേഖകൾ ആവശ്യപ്പെടാവുന്നതും അതിന് ഉചിതമെന്നു തോന്നുന്ന...

29. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം

(1) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾപ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ കാര്യത്തെ സംബന്ധിച്ച് ഏതൊരാൾക്കും എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റു നിയമനട...

30. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം

(1) സർക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും, അതുണ്ടാക്കിയതിനുശേഷം, കഴിയുന്നത്രവേഗം, ...

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1. 2008-ലെ 28-ആം ആക്റ്റ് കുട്ടനാടും പാലക്കാടും അതുപോലെയുള്ള മറ്റു പ്രദേശങ്ങളും അടുത്തകാലം വരെയും കേരളത്തിന്റെ നെൽപ്പുരക ളായി വർത്തിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൊണ്ട് ഈ സ്ഥിതിക്ക് മ...