Skip to main content
[vorkady.com]

24. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തി ഒരു കമ്പനിയാണെങ്കിൽ, ആ ലംഘനം നടത്തിയ സമയത്ത് കമ്പനിയുടെ ചാർജ്ജ് വഹിച്ചിരുന്നതും, കമ്പനിയുടെ ബിസിനസ്സ് നടത്തുന്നതിൽ കമ്പനിയോട് ഉത്തരവാദിത്തമുണ്ടായിരുന്നതുമായ ഓരോ വ്യക്തിയും, ആ കമ്പനിയും ആ കുറ്റത്തിന് ഉത്തരവാദിയായി കരുതപ്പെടുന്നതും, അതനുസരിച്ച് നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും വിധേയനായിരിക്കുന്നതുമാണ്:

എന്നാൽ, ലംഘനം നടന്നത് ഒരു ആളുടെ അറിവോടെയല്ലെന്നും, അല്ലെങ്കിൽ അയാൾ പ്രസ്തുത ലംഘനം തടയാൻ വേണ്ടെത്ര ജാഗ്രത പുലർത്തിയിരുന്നുവെന്നും തെളിയിക്കുകയാണെങ്കിൽ, ഈ ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ അങ്ങനെയുള്ള ആളെ യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.

(2) (1)-ആം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിൻകീഴിൽ ഒരു കമ്പനി ഒരു കുറ്റം ചെയ്തിരിക്കുകയും, കമ്പനിയിലെ ഏതെങ്കിലും ഡയറക്ടറുടെയോ മാനേജരുടെയോ സെക്രട്ടറിയുടേയോ കമ്പനിയിലെ മറ്റു ഉദ്യോഗസ്ഥന്‍റെയോ ഭാഗത്ത് ഏതെങ്കിലും ഉപേക്ഷ ആരോപിക്കപ്പെടാവുന്നതായ സമ്മതത്തോടോ മൗനാനുവാദത്തോടോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളിടത്ത് പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അല്ലെങ്കിൽ മറ്റുദ്യോഗസ്ഥനോടുകൂടി ആ കുറ്റത്തിന് ഉത്തരവാദിയായി കരുതപ്പെടേണ്ടതും അതനുസരിച്ച് നടപടിക്ക് വിധേയനാക്കേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണ്.

വിശദീകരണം - ഈ വകുപ്പിന്‍റെ ആവശ്യത്തിലേക്കായി,-

(എ) “കമ്പനി' എന്നാൽ ഏതെങ്കിലും ഏകാംഗീകൃത നികായം എന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമോ, വ്യക്തികളുടെ മറ്റു സമാജമോ ഉൾപ്പെടുന്നതും;

(ബി) ഒരു ഫേമിനെ സംബന്ധിച്ച ഡയറക്ടർ എന്നാൽ ആ ഫേമിന്‍റെ ഒരു പങ്കാളി എന്നർത്ഥമാകുന്നതുമാണ്.