23. ശിക്ഷ
ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി, 5-ആം വകുപ്പ് (4)-ആം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും നെൽവയലോ അല്ലെങ്കിൽ തണ്ണീർത്തടമോ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ, ആറു മാസത്തിൽ കുറയാൻ പാടില്ലാത്തതും എന്നാൽ 37[മൂന്ന് വർഷം] വരെ ആകാവുന്നതുമായ തടവും അമ്പതിനായിരം രൂപയിൽ കുറയാൻ പാടില്ലാത്തതും എന്നാൽ ഒരു ലക്ഷം രൂപവരെ ആകാവുന്നതുമായ പിഴയും നല്കി ശിക്ഷിക്കപ്പെടേണ്ടതാണ്.
37. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “രണ്ട് വർഷം” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)
No Comments