Skip to main content
[vorkady.com]

11. തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്ക്

ഈ ആക്റ്റിന്‍റെ പ്രാരംഭ തീയതിയിലും അന്നുമുതൽക്കും സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ അതേപോലെ കാത്തുസൂക്ഷിക്കേണ്ടതും അപ്രകാരമുള്ള തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും അവയിൽ നിന്നും മണൽ നീക്കം ചെയ്യുന്നതിനും പൂർണ്ണനിരോധനം ഉണ്ടായിരിക്കുന്നതുമാണ്.

എന്നാൽ, ഈ വകുപ്പിൽ പറയുന്ന യാതൊന്നുംതന്നെ പ്രസ്തുത തണ്ണീർത്തടത്തിന്‍റെ പരിസ്ഥിതിഘടന നിലനിർത്തുന്നതിനുവേണ്ടി എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ബാധകമാകുന്നതല്ല.