Skip to main content
[vorkady.com]

26. സിവിൽ കോടതികൾ നിരോധന ഉത്തരവ് മുതലായവ നല്കുന്നത്

ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ, വിജ്ഞാപനങ്ങളോ പ്രകാരം സർക്കാരോ അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും ഒരു പ്രവൃത്തിയോ സംബന്ധിച്ച്, സർക്കാരിനോ അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിൽ, അതതു സംഗതിപോലെ, ഒരു നിരോധന ഉത്തരവോ അല്ലെങ്കിൽ മറ്റേതെങ്കിലും പരിഹാരത്തിനുള്ള ഉത്തരവോ, അപ്രകാരമുള്ള നിരോധന ഉത്തരവോ മറ്റു പരിഹാരമോ സംബന്ധിച്ച് നോട്ടീസ് നല്കിയിട്ടില്ലാത്തപക്ഷം, യാതൊരു സിവിൽ കോടതിയും നല്കുവാൻ പാടുള്ളതല്ല.