Skip to main content
[vorkady.com]

6. പ്രാദേശികതല നിരീക്ഷണസമിതിയുടെ കാലാവധിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും

(1) പ്രാദേശികതല നിരീക്ഷണസമിതിയിലെ അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി അതിന്‍റെ രൂപീകരണത്തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ ഒരു സമിതിയുടെ കാലാവധി അവസാനിച്ചശേഷം അടുത്ത സമിതി രൂപീകരിക്കുന്നതുവരെ അതിലെ അനൗദ്യോഗിക അംഗങ്ങൾക്ക് ഉദ്യോഗത്തിൽ തുടരാവുന്നതാണ്.

(2) ഒരു അനൗദ്യോഗിക അംഗത്തിന് എപ്പോൾ വേണമെങ്കിലും സ്വന്തം കൈയ്യക്ഷരത്തിൽ രേഖാമൂലം എഴുതിക്കൊടുത്തുകൊണ്ട് സ്ഥാനം രാജിവയ്ക്കാവുന്നതാണ്.