Skip to main content
[vorkady.com]

17. ചില സംഗതികളിൽ അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ ഒഴിപ്പിക്കൽ

ഒരു നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ, അതിൽ നെൽകൃഷിയോ ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമുള്ള മറ്റു വിളകളോ കൃഷി ചെയ്യുന്നതിനും അതിന്‍റെ വിളവെടുക്കുന്നതിനുമുള്ള, അവകാശമൊഴികെ, മറ്റു യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലാത്തതും, അതതു സംഗതിപോലെ അപ്രകാരമുള്ള അവകാശം അവസാനിപ്പിച്ച ശേഷമോ അയാൾ പ്രസ്തുത നെൽവയൽ കൈവശം വയ്ക്കുന്നത് തുടരുന്നപക്ഷം, അപ്രകാരം കാലാവധി തീരുമ്പോഴോ അല്ലെങ്കിൽ അവസാനിപ്പിക്കുമ്പോഴോ സത്വരമായി ഒഴിപ്പിക്കപ്പെടേണ്ടതുമാണ്.