7. റിപ്പോർട്ടിംഗ് ഓഫീസർമാർ
(1) തങ്ങളുടെ അധികാരിതയ്ക്കുള്ളിൽപ്പെട്ട പ്രദേശത്തെ നെൽവയലിനെ സംബന്ധിച്ച് കൃഷി ആഫീസർമാർ, റിപ്പോർട്ടിങ്ങ് ആഫീസർമാർ ആയിരിക്കുന്നതും, ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു പ്രവൃത്തിയും സംബന്ധിച്ച് റവന്യൂ ഡിവിഷണൽ ആഫീസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തം ആയിരിക്കുന്നതുമാണ്. ഏതെങ്കിലും കാർഷികവേളയിൽ ഏതെങ്കിലും നെൽവയൽ തരിശിട്ടിരിക്കുന്നുവെങ്കിൽ ആ വിവരം കൂടി കൃഷി ആഫീസർ സമിതിയെ അറിയിക്കേണ്ടതാണ്.
(2) (1)-ആം ഉപവകുപ്പുപ്രകാരം ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച് റിപ്പോർട്ട് നല്കുന്നതിൽ മനഃപൂർവ്വമായി വരുത്തുന്ന വീഴ്ച 23-ആം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റമായി കണക്കാക്കപ്പെടുന്നതാണ്.
No Comments