Skip to main content
[vorkady.com]

13. ജില്ലാ കളക്ടറുടെ അധികാരം

18[(1)]ഈ ആക്റ്റിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, 19[ജില്ലാകളക്ടർ]ക്ക്], ഈ ആക്റ്റ് പ്രകാരം എടുത്ത പ്രോസിക്യൂഷൻ നടപടിക്ക് ഭംഗംവരാതെ കൊണ്ട് രൂപാന്തരപ്പെടുത്തിയ 20[ഏതെങ്കിലും നെൽവയലോ തണ്ണീർത്തടമോ] പൂർവ്വ അവസ്ഥയിൽ കൊണ്ടുവരുന്നതിലേക്കായി, അദ്ദേഹത്തിന് ഉചിതമെന്നു തോന്നുന്ന പ്രകാരമുള്ള നടപടി കൈക്കൊള്ളാവുന്നതും, ഇതിലേക്കായി ചെലവഴിക്കേണ്ടിവന്ന തുക, അതതു സംഗതിപോലെ, 21[പ്രസ്തുത നെൽവയലിന്‍റെയോ തണ്ണീർത്തടത്തിന്‍റെയോ] അനുഭവക്കാരനിൽ നിന്നോ അധിവാസിയിൽനിന്നോ, അയാൾക്ക് പറയുവാനുള്ളത് പറയുവാൻ ന്യായമായ അവസരം നല്കിയശേഷം, ഈടാക്കാവുന്നതുമാണ്.]

22[(2) നെൽവയലോ തണ്ണീർത്തടമോ പൂർവ്വസ്ഥിതിയിലാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമെടുക്കുന്നിടത്ത്, ജില്ലാകളക്ടർക്ക്, അപ്രകാരം പൂർവ്വസ്ഥിതിയിലാക്കുന്ന പ്രക്രിയയിൽ, നെൽവയലിൽനിന്നോ തണ്ണീർത്തടത്തിൽനിന്നോ നീക്കം ചെയ്യപ്പെട്ട കളിമണ്ണ്, മണൽ, മണ്ണ് മുതലാ യവ കയ്യൊഴിക്കുന്നതിനും ഇവയിൽ ഏതെങ്കിലുമോ എല്ലാമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക, ടൈൽ മുതലായവ കൈയ്യൊഴിക്കുന്നതിനും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഏതൊരു നടപടിയും സ്വീകരിക്കാവുന്നതും, അപ്രകാരം ലഭിക്കുന്ന തുക ഫണ്ടിലേക്ക് അടപ്പിക്കേണ്ടതുമാണ്.]


18. 2018–ലെ 29-ആം ആക്റ്റ് പ്രകാരം അക്കമിട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
19. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “കളക്ടർ” എന്ന വാക്കിനു പകരം ചേർക്കപ്പെട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)
20. 2011–ലെ 14-ആം ആക്റ്റ് പ്രകാരം “ഏതെങ്കിലും നെല്‍വയല്‍” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.(12.08.2008 മുതല്‍ പ്രാബല്യത്തില്‍ വന്നു.)
21. 2011–ലെ 14-ആം ആക്റ്റ് പ്രകാരം “പ്രസ്തുത നെല്‍വയലിന്‍റെ” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.(12.08.2008 മുതല്‍ പ്രാബല്യത്തില്‍ വന്നു.)
22. 2018–ലെ 29-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)