CRZ വിജ്ഞാപനവും നിയന്ത്രണങ്ങളും
അവലംബം :
1. Environmental protection Act 1986
2. CRZ Notifications 1991, 2011 & 2019
3. Office Memorandum no. F.No.IA3-12/7/2021-IA.II I(E) dated 16/10/2024 of Ministry of Environment & Forest.
4. Proceedings No. 3149/ A1/2024/KCZMA dated 06/12/2024 of the Director KCZMA
18.01.2019 ന് വിജ്ഞാപനം ചെയ്ത CRZ Notification 2019 ന് അനുസൃതമായ CZMP ( Coastal Zone Management Plan) 16.10.2024 ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചതിനാല്‍, നിലവില്‍ കേരളത്തിന്റെ തീരപ്രദേശത്ത് 2019 വിജ്ഞാപന പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ബാധകമായിട്ടുള്ളത്.
പാലക്കാട്. വയനാട്, ഇടുക്കി & പത്തനംതിട്ട ഒഴികെയുള്ള കേരളത്തിലെ 10 ജില്ലകളിലാണ് CRZ നിയന്ത്രണങ്ങളുള്ളത്. ഇതില്‍ തന്നെ തീരദേശം ഇല്ലാത്ത കോട്ടയം ജില്ലയില്‍, പടിഞ്ഞാറ് ഭാഗത്ത് വേമ്പനാട് കായലിനോട് ചേര്‍ന്ന് വരുന്ന 7 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ബാധകം,
CRZ 2 ല്‍ വരുന്ന വൈക്കം നഗരസഭ കൂടാതെ
CRZ 3 ല്‍ ഉള്‍പ്പെട്ട
1. ചെമ്പ്
2. മറവന്‍തുരുത്ത്
3. ടി വി പുരം
4. ഉദയനാ പുരം
5. തലയാഴം
6. വെച്ചൂര്‍
ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലും Tidal Influenced Water Body യുടെ 50.00 മീറ്റര്‍ പരിധിയില്‍ നിയന്ത്രണങ്ങള്‍ ബാധകമാണ് CRZ 2 & CRZ 3 വിഭാഗങ്ങളില്‍ പെട്ട നിര്‍മ്മാണങ്ങള്‍ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, അനുമതി നല്‍കേണ്ടി വരുക
തൃശൂര്‍ ഒഴികെയുള്ള 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും,
10 ജില്ലകളിലെ 36 നഗരസഭകളും,
കൂടാതെ 66 ഗ്രാമ പഞ്ചായത്തുകളും
CRZ II ലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ : കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 500.00 മീറ്റര്‍ വരെയും, മറ്റ് ജലാശയങ്ങളുടെ ( Tidal influenced water bodies ) വേലയേറ്റ രേഖയില്‍ നിന്നും 50.00 മീറ്ററോ അല്ലെങ്കില്‍ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് അത്രയും ദൂരമാണ് CRZ പരിധിയില്‍ വരുന്നത്.
1996 സെപ്തംബറിന് മുമ്പ് നിലവിലുള്ള റോഡുകളുടെയും മറ്റ് നിര്‍മ്മിതികളുടെയും, അംഗീകൃത കെട്ടിടങ്ങളുടെയും കൂടാതെ, 1996 ന് ശേഷം 18.01.2019 വരെയുള്ള കാലയളവില്‍ CRZ അനുമതിയോട് കൂടി നിര്‍മ്മാണം നടത്തിയ റോഡുകളുടെയും, കെട്ടിടങ്ങളുടെയും, മറ്റ് സ്ഥിര നിര്‍മ്മിതികളുടെയും (Landward side) കരയിലേക്കുള്ള ഭാഗത്ത് മാത്രം നിര്‍മ്മാണങ്ങള്‍ അനുവദനീയമാണ് ( Residential buildings, Schools, Hospitals, offices & Public spaces).
വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നും 50.00 മീറ്റര്‍ മാറിയുള്ള നിര്‍മ്മാണങ്ങള്‍ ക്ക് CRZ അനുമതി ആവശ്യമില്ലെങ്കിലും, പ്രസ്തുത നിര്‍മ്മാണം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 500.00 മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ CRZ അനുമതി ആവശ്യമായി വരും.
CRZ പരിധിക്കുള്ളില്‍ അനുവദനീയമായ നിര്‍മ്മാണങ്ങളില്‍ 300 sqm വരെയുള്ള വാസഗ്യഹങ്ങള്‍ക്ക് മാത്രം അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും. മറ്റെല്ലാ നിര്‍മ്മാണങ്ങള്‍ക്കും KCZMA യുടെ അനുമതി വേണ്ടി വരും.
8 ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍) 37 ഗ്രാമ പഞ്ചായത്തുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്.
നിയന്ത്രണങ്ങള്‍ : കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 500.00 മീറ്റര്‍ വരെയും വേലിയേറ്റ സ്വാധീനമുള്ള മറ്റ് ജലാശയങ്ങളുടെ ഇരുവശത്തേക്കും 50.00 മീറ്റര്‍ വരെയോ, ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ്, അത്രയും ദൂരമാണ് CRZ ബാധമാകുന്നത്.
വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളുടെ 50.00 മീറ്റര്‍ മാറിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് CRZ അനുമതി ആവശ്യമില്ലെങ്കിലും പ്രസ്തുത നിര്‍മ്മാണം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 500 മീറ്ററിന് ഉള്ളിലാണെങ്കില്‍, CRZ അനുമതി ആവശ്യമായി വരും.
കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും കരയിലേക്കുള്ള 50.00 മീറ്റര്‍ NDZ ( Non Development Zone) ആയി കാണണം.
ഈ NDZ ല്‍ യാതൊരു പുതിയ നിര്‍മ്മാണങ്ങളും അനുവദിക്കില്ല,
എന്നാല്‍ നിലവിലുള്ള വീടുകളുടെ use, FSI , Location മാറാത്ത രീതിയിലുള്ള re construction /Alteration നടത്തുന്നതിന് അനുമതി ലഭിക്കും ( 300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)
കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധി കഴിഞ്ഞ്, 500 മീറ്റര്‍ വരെ G+1 floor & height up to 9.00 m ല്‍ പരിമിതപ്പെടുത്തി വീടുകള്‍ക്ക് അനുമതി ലഭിക്കും
(300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)
300 sqm ന് മുകളിലുള്ള വീടുകള്‍ക്കും , മറ്റ് നിര്‍മ്മാണങ്ങള്‍ക്കും KCZMA യുടെ അനുമതി വേണ്ടി വരും.
വേലിയേറ്റ സ്വാധീനമുള്ള മറ്റ് ജലാശയങ്ങളുടെ സംഗതിയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ നിലവിലുള്ള വീടുകളുടെ use, FSI , Location മാറാത്ത രീതിയിലുള്ള re construction /Alteration നടത്തുന്നതിന് അനുമതി ലഭിക്കും
( 300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)_
300 sqm ന് മുകളിലുള്ള വീടുകള്‍ക്കും , മറ്റ് നിര്‍മ്മാണങ്ങള്‍ക്കും KCZMA യുടെ അനുമതി വേണ്ടി വരും._
6 ജില്ലകളിലെ ( ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്) 30 ഗ്രാമ പഞ്ചായത്തുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്.
നിയന്ത്രണങ്ങള്‍ : കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 500.00 മീറ്റര്‍ വരെയും വേലിയേറ്റ സ്വാധീനമുള്ള മറ്റ് ജലാശയങ്ങളുടെ ഇരുവശത്തേക്കും 50.00 മീറ്റര്‍ വരെയോ, ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ്, അത്രയും ദൂരമാണ് CRZ ബാധമാകുന്നത്.
വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളുടെ 50.00 മീറ്റര്‍ മാറിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് CRZ അനുമതി ആവശ്യമില്ലെങ്കിലും പ്രസ്തുത നിര്‍മ്മാണം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 500 മീറ്ററിന് ഉള്ളിലാണെങ്കില്‍, CRZ അനുമതി ആവശ്യമായി വരും.
കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും കരയിലേക്കുള്ള 200.00 മീറ്റര്‍ NDZ ( Non Development Zone) ആയി കണക്കാക്കിയിരിക്കുന്നു.
ഈ NDZ ല്‍ യാതൊരു പുതിയ നിര്‍മ്മാണങ്ങളും അനുവദിക്കില്ല,
എന്നാല്‍
1. നിലവിലുള്ള വീടുകളുടെ use, FSI , Location മാറാത്ത രീതിയില്‍ re construction /Alteration നടത്തുന്നതിന് അനുമതി ലഭിക്കും.
2. പരമ്പരാഗത തീരദേശ വാസികള്‍ക്ക് (മത്സ്യ തൊഴിലാളികള്‍ക്ക് ) ദുരന്ത നിവാരണം , പൊതു ശുചിത്വ സംവിധാനം തുടങ്ങിയ മാനദണ്ഢങ്ങള്‍ക്ക് വിധേയമായി വീടുകളുടെ നിര്‍മ്മാണത്തിന് NDZ ല്‍ ( 200 മീറ്ററിനുള്ളില്‍) അനുമതി ലഭിക്കും.
( 300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)
കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്നും 200 മീറ്റര്‍ പരിധി കഴിഞ്ഞ്, 500 മീറ്റര്‍ വരെ G+1 floor & height up to 9.00 m ല്‍ പരിമിതപ്പെടുത്തി വീടുകള്‍ക്ക് അനുമതി ലഭിക്കും.
(300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)
300 sqm ന് മുകളിലുള്ള വീടുകള്‍ക്കും , മറ്റ് നിര്‍മ്മാണങ്ങള്‍ക്കും KCZMA യുടെ അനുമതി വേണ്ടി വരും.
വേലിയേറ്റ സ്വാധീനമുള്ള മറ്റ് ജലാശയങ്ങളുടെ സംഗതിയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ നിലവിലുള്ള വീടുകളുടെ use, FSI, Location മാറാത്ത രീതിയിലുള്ള re construction /Alteration നടത്തുന്നതിന് അനുമതി ലഭിക്കും.
( 300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)
300 sqm ന് മുകളിലുള്ള വീടുകള്‍ക്കും , മറ്റ് നിര്‍മ്മാണങ്ങള്‍ക്കും KCZMA യുടെ അനുമതി വേണ്ടി വരും.
================
ഇതിനു പറമെ, കടല്‍ തീരം ഇല്ലാത്തതും, എന്നാല്‍ വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങള്‍ ഉള്‍പ്പെട്ട് വരുന്നതുമായ 122 ഗ്രാമപഞ്ചായത്തുകളെ CRZ III ആയി പരിഗണിച്ചിട്ടുണ്ട്.
CRZ III A & III B യിലേയും മറ്റ് ജലാശയങ്ങളുടെ 50 മീറ്റര്‍ ദൂരപരിധിയിലേക്കുള്ള നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിലും ബാധകം
=================
കൂടാതെ കേരളത്തിലെ 2 ഗ്രാമ പഞ്ചായത്തുകളില്‍ CRZ III Aയും III Bയും ഉള്‍പ്പെട്ട് വരുന്നുണ്ട്.
1. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ പറവൂര്‍ വില്ലേജ് CRZ III A യിലും പുന്നപ്ര വില്ലേജ് CRZ III B യിലുമാണ് വരുന്നത്.
2. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജ് CRZ III Aയിലും , പുന്നയൂര്‍ വില്ലേജ് CRZ III B യിലുമാണ് വരുന്നത്.
===============
Back water Islands : ദ്വീപുകളില്‍, നിലവില്‍ 50 മീറ്ററാണ് CRZ പരിധി. ഈ പരിധിക്കുള്ളില്‍ നിലവിലുള്ള വീടുകളുടെ area, FSI , use മാറാതെയുള്ള re construction / Alteration അനുവദനീയമാണ്.
(300 sqm വരെ തദ്ദേശ സഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും)
300 sqm ല്‍ കൂടുതല്‍ area വരുന്ന വാസഗ്യഹങ്ങള്‍ക്കും, മറ്റ് കെട്ടിടങ്ങള്‍ക്കും KCZMA യുടെ അനുമതി ആവശ്യമാകും .
50 മീറ്ററിന് പുറത്ത് CRZ അനുമതി ആവശ്യമില്ല.
Integrated Island Management Plan ന് ( IIMP) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതോട് കൂടി CRZ ദൂരപരിധി 20 മീറ്ററായി കുറയും.
===============
[ജില്ല തിരിച്ചുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക കൂടി തയ്യാറാക്കിയിട്ടുണ്ട്,]
Note :
1) CRZ നിയന്തണ പരിധിക്കുള്ളില്‍ നിര്‍മ്മാണങ്ങള്‍ അനുവദനീയമായ സംഗതികളില്‍ 300 sqm വരെ വിസ്തൃതിയുള്ള വാസഗ്യഹങ്ങള്‍ക്ക് ( single family residential buildings) അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് തന്നെ അനുമതി നല്‍കാനാകും
2) ബാക്കി എല്ലാ നിര്‍മ്മാണങ്ങള്‍ക്കും KCZMA യുടെ അനുമതി ആവശ്യമാണ്
3) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച CZMP ( map) KCZMA യുടെ ഔദ്ധ്യോഗിക വെബ്സൈറ്റായ www.keralaczma.gov.in ല്‍ ലഭ്യമാണ്, ഈ colour coded map പരിശോധിച്ച് വേണം CRZ പരിധി നിശ്ചയിക്കാന്‍.
4) CRZ അനുമതി ലഭ്യമാക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍, 2011 CRZ വിജ്ഞാപനങ്ങളിലെ നിയന്ത്രണങ്ങള്‍ പാലിച്ച്, 18.01.2019 ന് മുമ്പു് നിര്‍മ്മിച്ചതാണെങ്കില്‍ മാത്രമേ ക്രമവല്‍ക്കരണം സാധ്യമാകൂ
5) CRZ II , III A & III B CRZ കാറ്റഗറിയില്‍ അല്ലാത്ത മറ്റ് CRZ കാറ്റഗറിയില്‍ ഉള്‍പ്പെട്ട നിര്‍മ്മാണങ്ങള്‍ക്കുള്ള അപേക്ഷകള്‍ KCZMA യിലേക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്
ബാധ്യതാ നിരാകരണം
I.ഈ മേഖലയില്‍ അവബോധമുണ്ടാക്കുന്നതിനും, പ്രചാരണത്തിനുമുള്ള ഒര് കുറിപ്പ് മാത്രമാണിത്.
II.MOEF അംഗീകരിച്ച map, CRZ Notification 2019 കൂടാതെ KCZMA യുടെ ഉത്തരവുകള്‍ മുതലായവ വായിച്ച് വേണം CRZ പരിധി സംബന്ധിച്ചും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും അന്തിമ തീര്‍പ്പിലെത്താന്‍ Draft വായിച്ച് നോക്കി, തെറ്റുകള്‍ ചൂണ്ടി കാട്ടിയതിനും , നിര്‍ദേശങ്ങള്‍ നല്‍കിയതിനും പ്രത്യേക നന്ദി.
1. Er. Biju M K, Asst. Engineer , Karunagapally municipality
2. Er. Muhammed Shafeek. E, Asst. Engineer , Adatt Grama Panchayath
3. Er. Sreerag RK , Asst. Exe. Engineer , Kalpetta Block Panchayath
✍️✍️✍️✍️✍️
തയ്യാറാക്കിയത്
Er. സഫീര്‍ എസ് കരിക്കോട്
അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
97 46 08 08 05
?CRZ ബാധകമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
Kasaragod
-------------------
CRZ II
Grama Panchayaths
1. Ajanur
2. Chengala
3. Mogral-Puthur
4. Pallikara
5. Pullur-Periya
6. Thrikkaripur
7. Uduma.
Municipalities
1. Kanhangad
2. Kasargode
3. Nileswar.
CRZ III B
Grama panchayaths
1. Chemnad
2. Mangalpady
3. Manjeswar
4. Kumbala
5. Valiyaparamba
III TIW
Grama panchayaths
1. Bedaduka
2. Cheruvathur
3. Kayyur- Cheemeni
4. Kinanur-Karinthalam
5. Meenja
6. Muiyar
7. Padanna
8. Puthige
9. West Eleri
Kannur
-------------------
CRZ II
Grama Panchayaths
1. Azhikode
2. Cherukunnu
3. Chirakkal
4. Chokli
5. Kalliaseri
6. Kannapuram
7. Mattool
8. New Mahi
9. Pappinisseri
10. Ramanthali
11. Valappattanam
Municipal corporation
1. Kannur
Municipalities
1. Anthoor
2. Panoor
3. Payyannur
4. Thalasery
5. Thaliparambu
CRZ III A
Grama panchayaths
1. Dharmadom
2. Muzhapilangadu
CRZ III B
Grama panchayaths
1. Madayi
III TIW
Grama panchayaths
1. Anjarakandy
2. Chapparapadavu
3. Chembilode
4. Chengalayi
5. Cheruthazham
6. Eranholi
7. Ezhome
8. Kadambur
9. Kadannapalky-Panapuzha
10. Kadirur
11. Karivellur-Peralam
12. Keezhallur
13. Kolacheri
14. Kunhimangalam
15. Kurumathur
16. Mayyil
17. Narath
18. Pariyaram
19. Pattuvam
20. Peralassery
21. Pinarayi
22. Thrippangottur
23. Vengad
Thiruvananthapuram
-------------------
CRZ II
Grama Panchayaths
1. Andoorkonam
2. Chenkal
3. Chirayankeezhu
4. Kadakkavoor
5. Karumkulam
6. Kottukal
7. Mangalapuram
8. Vakkom
9. Venganoor
Municipal corporation
1. Thiruvananthapuram
Municipalities
1. Attingal
2. Varkala
CRZ III A
Grama panchayaths
1. Anjuthengu
2. Chirayankeexhu
3. Edava
4. Kadinamkulam
5. Karumkulam
6. Kottukal
7. Kulathoor
8. Poovar
9. Vettoor
III TIW
Grama panchayaths
1. Azhoor
2. Cherunniyur
3. Elakamon
4. Karode
5. Kizhuvilam
6. Manamboor
7. Ottoor
8. Thirupuram
9. Venganoor
Note- _Chirayankeezhu, Karumkulam, Kottukal & Venganoor_ ഗ്രാമ പഞ്ചായത്തുകള്‍ CRZ II ല്‍ ഉള്‍പ്പെട്ടതാണെങ്കിലും _Mining potential area_ ആയതിനാല്‍ CRZ II ന്റെ ആനുകൂല്ല്യങ്ങള്‍ ലഭിക്കില്ല , മറ്റ് കാറ്റഗറിയില്‍ (CRZ III ) ഉള്‍പ്പെട്ടതായി വേണം പരിഗണിക്കാന്‍
Kollam
-------------------
CRZ II
Municipal corporation
1. Kollam
Municipalities
1. Karunagapally
2. Paravoor
CRZ III A
Grama panchayaths
1. Alappad
2. Chavara
3. Mayyanad
4. Neendakara
5. Panmana
III TIW
Grama panchayaths
1. Adichanalloor
2. Chathannoor
3. Chirakara
4. Clappana
5. East Kallada
6. Kulasekharapuram
7. Kunnathor
8. Mandrothuruthu
9. Mynagapally
10. Nedumpana
11. Panayam
12. Pavithreswaram
13. Perayam
14. Perinad
15. Poothakulam
16. Sasthamcotta
17. Thekkumbhagam
18. Thevalakara
19. Thodiyur
20. Thrikkaruva
21. West Kallada
Thrissur
-------------------
CRZ II
Grama Panchayath
1. Pavaratty
Municipalities
1. Chavakkad
2. Guruvayur
3. Kodungallur
CRZ III A
Grama panchayaths
1. Edathiruthy
2. Edavilangu
3. Eriyad
4. Kaipamangalam
5. Perinjanam
6. Punnayur _(Edakazhiyur Village )_
7. Kadappuram
8. Talikulam
CRZ III B
Grama panchayaths
1. Engadiyur
2. Mathilakam
3. Nattika
4. Punnayurkulam
5. Punnayur _(punnayur Village)_
6. Sreenarayanapuram
7. Valappad
8. Orumanayur
III TIW
Grama panchayaths
1. Anthikkad
2. Kattoor
3. Mala
4. Manalur
5. Mullassery
6. Padiyoor
7. Poyya
8. Puthenchira
9. Thanniam
10. Vadanapally
11. Vellangallur
12. Venkitangu
Ernakulam
-------------------
CRZ II
Grama panchayaths
1. Chellanam
2. Cheranallur
3. Elamkunnapuzha
4. Kadamakudy
5. Kumbalam
6. Kumbalangy
7. Mulavukadu
8. Nayarambalam
9. Njarakkal
10. Varapuzha
Municipal corporation
1. Kochi
Municipalities
1. Eloor
2. Kalamasery
3. Maradu
4. Paravur
5. Thrikkakara
6. Thripunithura
CRZ III A
Grama panchayaths
1. Kuzhuppilly
III TIW
Grama panchayaths
1. Alangad
2. Amballur
3. Chendamangalam
4. Chittattukara
5. Ezhikara
6. Kadungallur
7. Karumalloor
8. Kottuvally
9. Kunnukara
10. Pallipuram
11. Puthenvelikara
12. Udayamperoor
13. Vadakkekara
Alappuzha
-------------------
CRZ II
Grama Panchayaths
_1. Ambalapuzha North_
_2. Ambalapuzha South_
Municipalities
1. Alapuzha
2. Cherthala
3. Haripad
4. Kayamkulam
CRZ III A
Grama panchayaths
1. Ambalapuzha North
2. Aryad
3. Cherthala south
4. Kuthiathode
5. Kadakarapally
6. Mararikulam south
7. Pattanakad
8. Punnapra North _(paravur Village)_
CRZ III B
Grama panchayaths
1. Ambalapuzha South
2. Arattupuzha
3. Devikulangara
4. Kodamthuruthu
5. Mararikulam North
6. Punnapra North
7. Purakkad
8. Thrikkunnapuzha
9. Thuravoor
III TIW
Grama panchayaths
1. Arookutty
2. Aroor
3. Chennam-pallipuram
4. Chinholi
5. Ezhupunna
6. Kandalloor
7. Karthikapally
8. Krishnapuram
9. Muthukulam
10. Panavally
11. Pathiyoor
12. Perumpalam
13. Punnapra South
14. Thanneermukkam
15. Thycattussery
16. Vayalar
Note- _Ambalapuzha North, & Ambalapuzha South_ ഗ്രാമ പഞ്ചായത്തുകള്‍ CRZ II ല്‍ ഉള്‍പ്പെട്ടതാണെങ്കിലും _Mining potential area_ ആയതിനാല്‍ CRZ II ന്റെ ആനുകൂല്ല്യങ്ങള്‍ ലഭിക്കില്ല , മറ്റ് കാറ്റഗറിയില്‍ (CRZ III ) ഉള്‍പ്പെട്ടതായി വേണം പരിഗണിക്കാന്‍
Kottayam
-------------------
CRZ II
Municipality
1. Vaikom
III TIW
Grama panchayaths
1. Chempu
2. Maravanthuruthu
3. TV puram
4. Thalayazham
5. Udayana puram
6. Vechoor
Kozhikkode
-------------------
CRZ II
Grama panchayaths
1. Chemanchery
2. Chengottukavu
3. Chorode
4. Edachery
5. Eramala
6. Kadalundy
7. Kakkodi
8. Kottur
9. Mavoor
10. Moodadi
11. Neduvannur
12. Olavanna
13. Perumanna
14. Peruvayal
15. Thalakulathur
16. Thikkodi
17. Thiruvallur
18. Ulliyeri
19. Atholi
20. Azhiyur
21. Baluseri
22. Chelannur
Municipal corporation
1. Kozhikkode
Municipalities
1. Feroke
2. Koilandi
3. Payyoli
4. Ramanattukara
5. Vadakara
CRZ III A
Grama panchayaths
1. Onchiam
III TIW
Grama panchayaths
1. Cherubannur
2. Keezhaiyur
3. Maniyur
4. Thuneri
5. Thurayur
6. Velom
Malappuram
-------------------
CRZ II
Grama panchayaths
1. Chelembra
2. Thenhipalam
3. Vazhakkad
4. Vazhayur
Municipalities
1. Parapanangadi
2. Ponnani
3. Tanur
4. Tirur
5. Tirurangadi
CRZ III A
Grama panchayaths
1. Mangalum
2. Niramarathur
3. Vettom
CRZ III B
Grama panchayaths
1. Perumpadappa
2. Purathur
3. Tanalur
4. Vallikunnu
5. Veliyankode
III TIW
Grama panchayaths
1. Cheriyamundam
2. Kaladi
3. Maranchery
4. Moonniyur
5. Thalakkad
6. Tripangode
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0