Skip to main content
[vorkady.com]

എന്താണ് വിവരം ?

വിവരാവകാശ നിയമത്തിലെ 2 (f) വകുപ്പു പ്രകാരം "വിവരം" എന്നാൽ രേഖകളും, പ്രമാണങ്ങളും, മെമ്മോകളും, ഇ-മെയിലുകളും, അഭിപ്രായങ്ങളും, ഉപദേശങ്ങളും,പത്രപ്രസ്താവനകളും,സർക്കുലറുകളും, ഉത്തരവുകളും, ലോഗ് ബുക്കുകളും, കോൺട്രാക്ടുകളും, റിപ്പോർട്ടുകളും, പേപ്പറുകളും, സാമ്പിളുകളും, മോഡലുകളും, ഇലക്ട്രോണിക് രൂപത്തിൽ വച്ചിട്ടുള്ള ഡാറ്റാമെറ്റീരിയലും, തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേ തെങ്കിലും നിയമത്തിൻകീഴിൽ ഒരു പൊതു അധികാരസ്ഥാനത്തിന് പ്രാപ്യമാക്കാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സംരഭത്തെ (Private body) സംബന്ധിക്കുന്ന അറിവും ഉൾപ്പെടെ ഏതു രൂപ ത്തിലുള്ള ഏതൊരു അറിവംശവും എന്ന് അർത്ഥമാകുന്നു.