Skip to main content
[vorkady.com]

മറുപടി നൽകേണ്ട സമയപരിധി, അപേക്ഷ നിരസിക്കൽ നടപടിക്രമം

വിവരാവകാശ അപേക്ഷയിൻമേൽ കഴിയുന്നത്ര വേഗത്തിലും, ഏതു സംഗതിയിലും അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽത്തന്നെ നിർദേശിച്ച ഫീസ് നൽകുമ്പോൾ വിവരം നൽകേണ്ടതാണ്. എന്നാൽ ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനേയോ, അല്ലെങ്കിൽ സ്വാതന്ത്ര്യത്തേയോ സംബന്ധിച്ചിട്ടുള്ളതാണെങ്കിൽ, അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകേണ്ടതാണ്.

വിവരം നൽകുന്നതിന് വേണ്ടിവരുന്ന ചെലവ് സംബന്ധിച്ച് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തുക കണക്കാക്കി ഫീസ് അടയ്ക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകേണ്ടതും, അറിയിപ്പ് അറിയിക്കുന്നതിനും ഫീസ് നൽകുന്നതിനും ഇടയിലുള്ള കാലയളവ് 30 ദിവസം കണക്കാക്കുന്ന ആവശ്യത്തിലേക്കായി ഒഴിവാക്കുന്നതുമാണ്. 30 ദിവസം കഴിഞ്ഞാണ് വിവരം നൽകുന്നതെങ്കിൽ, ഫീസ് ഈടാക്കാൻ പാടുള്ളതല്ല.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ അപേക്ഷ നിരസിക്കുകയാണെങ്കിൽ നിരസിക്കലിനുള്ള കാരണവും അത്തരം നിരസിക്കലിനെതിരെ അപ്പീൽ നൽകേണ്ടത് ഏത് കാലാവധിക്കുള്ളി ലാണെന്നതും, അപ്പീലധികാരിയുടെ വിശദാംശങ്ങളും അപേക്ഷകനെ അറിയിക്കേണ്ടതാണ്.