Skip to main content
[vorkady.com]

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വെളിപ്പെടുത്താൻ പാടില്ലാത്ത വിവരങ്ങൾ

1. ഇൻഡ്യയുടെ പരമാധികാരത്തെയും, അഖണ്ഡതയേയും, രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും, തന്ത്രപ്രാധാന്യത്തേയും, ശാസ്ത്രീയവും സാമ്പത്തികവുമായ താത്പര്യങ്ങളേയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തേയും ഹാനികരമായി ബാധിക്കുന്നതും, അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതുമായ വിവരം.

2. ഏതെങ്കിലും നിയമ കോടതിയോ, ട്രൈബ്യൂണലോ പ്രസിദ്ധീകരണം പ്രത്യക്ഷമായി നിരോധിച്ചിട്ടുള്ളതും വെളിപ്പെടുത്തൽ കോടതിയ ലക്ഷ്യമായി തീരുന്നതുമായ വിവരം.

3. പാർലമെന്റിന്റേയോ, സംസ്ഥാന നിയമസഭയുടേയോ വിശേഷ അവകാശത്തിന്റെ ലംഘനമായിത്തീർന്നേക്കാവുന്ന വിവരം.

4. മൂന്നാം കക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിന്റേയും വ്യാപാര രഹസ്യത്തിന്റെയും ബൗദ്ധിക സ്വത്തുക്കൾ ഉൾപ്പെടെയുള്ള വിവരത്തിന്റെയും വെളിപ്പെടുത്തൽ (പൊതുജനത്തിന്റെ ഭൂരിപക്ഷ താൽപര്യം അത്തരം വിവരത്തിന്റെ വെളിപ്പെടുത്തൽ ആവശ്യപ്പെടുന്നു എന്ന് ബോദ്ധ്യപ്പെട്ടാൽ തക്കതായ അധികാര സ്ഥാനത്തിന് ആയത് വെളിപ്പെടുത്താവുന്നതാണ്).

5. വിശ്വാസാധിഷ്ഠിത ബന്ധത്തിൻമേൽ ഒരു വ്യക്തിക്ക് ലഭ്യമായ വിവരം (പൊതുജനത്തിന്റെ ഭൂരിപക്ഷ താൽപ്പര്യം അത്തരം വിവരത്തിന്റെ വെളിപ്പെടുത്തൽ ആവശ്യപ്പെടുന്നുവെന്ന് ബോ ദ്ധ്യപ്പെട്ടാൽ തക്കതായ അധികാര സ്ഥാനത്തിന് വിവരം വെളി പെടുത്താവുന്നതാണ്).

6. വിദേശ സർക്കാരുകളിൽ നിന്ന് ലഭ്യമായ രഹസ്യവിവരം.

7. നിയമം നടപ്പിലാക്കുന്നതിനോ അല്ലെങ്കിൽ സുരക്ഷിതാവശ്യ ങ്ങൾക്കോ രഹസ്യമായി സഹായം നൽകിയിട്ടുള്ളതും അല്ലെങ്കിൽ വിവരത്തിന്റെ ഉൽഭവം തിരിച്ചറിയുന്നതും ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരീക സുരക്ഷിതത്വത്തിനോ അപകടമായിത്തീരാവുന്നതുമായ വിവരം.

8. അന്വേഷണത്തിന്റേയൊ, കുറ്റവാളികളുടെ അറസ്റ്റിന്റേയോ പ്രോസിക്യൂഷൻ നടപടിക്രമത്തെ തടസ്സപ്പെടുത്തുമെന്നുള്ള വിവരം. 

9. മന്ത്രിസഭയുടേയും സെക്രട്ടറിമാരുടേയും മറ്റ് ഉദ്യോഗസ്ഥൻമാരു ടേയും ചർച്ചകൾ ഉൾപ്പെടെയുള്ള ക്യാബിനറ്റ് രേഖകൾ. എന്നാൽ മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും ആ തീരുമാനങ്ങൾ എടുക്കുന്നതിന് ഉപോത്ബലകമായ വസ്തുതകളേയും (തീരുമാനം എടുത്ത  ശേഷവും കാര്യം പൂർത്തിയാക്കിയതിനോ കഴിഞ്ഞതിനോ ശേഷവും) പ്രസിദ്ധീകരിക്കേണ്ടതാണ്.

10. പൊതു താൽപര്യവുമായോ അല്ലെങ്കിൽ പൊതു പ്രവർത്തന വുമായോ യാതൊരു ബന്ധവുമില്ലാത്ത, അല്ലെങ്കിൽ വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുമുള്ള വ്യക്തിഗത വിവരങ്ങൾ. (അത്തരത്തിലുള്ള വിവരത്തിന്റെ വെളിപ്പെടുത്തലിനെ ഭൂരിപക്ഷ പൊതുജനതാൽപര്യം ന്യായീകരിക്കുന്നുവെന്ന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് / അപ്പീൽ അധികാരിക്ക് ബോധ്യപ്പെടുന്നുവെങ്കിൽ പ്രസ്തുത വിവരം വെളിപ്പെടുത്തേണ്ടതാണ്.) എന്നാൽ പാർലമെന്റിനോ അല്ലെങ്കിൽ ഒരു സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം ഏതെങ്കിലും വ്യക്തിക്ക് നിഷേധിക്കുവാൻ പാടില്ല.

11. സംരക്ഷിത താൽപര്യങ്ങൾക്കുള്ള ദോഷത്തെക്കാളുപരിയാണ് വെളിപ്പെടുത്ത ലിനുള്ള പൊതുതാൽപ്പര്യമെങ്കിൽ, ഔദ്യോഗിക രഹസ്യങ്ങൾ ആക്ട്, 1923 പ്രകാരവും വിവരാവകാശ നിയമത്തിലെ 8(1) വകുപ്പ് പ്രകാരവും, നൽകേണ്ടാത്ത വിവരങ്ങളും നൽകുന്നതിന് പൊതു അധികാര സ്ഥാനത്തിന് അനുവാദം നൽകാവുന്നതാണ്.

12. 1, 3, 9 ഖണ്ഡികകളിൽ പറഞ്ഞ വ്യവസ്ഥകൾക്കു വിധേയമായി വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നതിന് 20 വർഷം മുമ്പ് നടന്ന ഏതെങ്കിലും സംഭവവും, കാര്യവും എന്നിവയുമായി ബന്ധപ്പെട്ട വിവരം അപേക്ഷകന് നൽകേണ്ടതാണ്.ഇരുപതു വർഷക്കാലം കണക്കാക്കേണ്ടത് ഏതു തീയതി മുതലാണെന്ന ചോദ്യം ഉത്ഭവിക്കുന്നിടത്ത് വിവരാവകാശ ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ളഅപ്പീലുകൾക്ക് വിധേയമായി കേന്ദ്ര സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.

13. വിവരാവകാശ നിയമത്തിലെ 8-ാം വകുപ്പിലെ വ്യവസ്ഥകൾക്കു ഭംഗം വരാതെ, വിവരാവകാശ അപേക്ഷയിലെ വിഷയം സംസ്ഥാ നത്തിന്റെതല്ലാത്ത, ഒരു വ്യക്തിയിൽ നിലനിന്നു പോരുന്നപകർ പവകാശത്തിന്റെ (copy right) ലംഘനമാകുന്നിടത്ത് അത്തരം വിവരം നിരസിക്കാവുന്നതാണ്.