അപേക്ഷ കൈമാറ്റം ചെയ്യേണ്ടത് എപ്പോൾ ?
വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷ ലഭിച്ച പൊതു അധികാര സ്ഥാനത്ത് ലഭ്യമല്ലാതെ മറ്റൊരു അധികാര സ്ഥാനത്തിന്റെ കൈവശമുള്ളപ്പോഴും, വിഷയം മറ്റൊരു അധികാര സ്ഥാനത്തിന്റെ ചുമതലയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കു മ്പോഴും അപേക്ഷ കൈപ്പറ്റിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, പ്രസ്തുത അപേക്ഷയോ, മറ്റ് പൊതു അധികാര സ്ഥാപനത്തിന് യോജ്യമായേക്കാവുന്ന ഭാഗമോ ആ അധികാര സ്ഥാനത്തിന് കഴിയുന്നിടത്തോളം വേഗത്തിൽ കൈമാറേണ്ടതും യാതൊരു കാരണവശാലും അപേക്ഷ തീയതി മുതൽ 5 ദിവസം കഴിയാൻ പാടില്ലാത്തതുമാകുന്നു.
No Comments