Skip to main content
[vorkady.com]

എന്താണ് പൊതു അധികാരസ്ഥാനം

ഭരണഘടനയാലോ അതിന്റെ കീഴിലോ, പാർലമെന്റോ ഏതെങ്കിലും സംസ്ഥാന നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമത്താലോ, സമുചിത സർക്കാർ (കേന്ദ്രസർക്കാരോ, സംസ്ഥാന സർക്കാരുകളോ) പുറപ്പെടുവിച്ച വിജ്ഞാപനമോ ഉത്തരവോ മൂലം സ്ഥാപിക്കപ്പെട്ട ഏതെങ്കിലും അധികാരസ്ഥാനം, സ്വയംഭരണ സ്ഥാപനം, സമുചിത സർക്കാരിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ അല്ലെങ്കിൽ ഗണ്യമായ സാമ്പത്തിക സഹായം നൽകിയിട്ടുള്ളതോ ആയ ഏതെങ്കിലും നികായവും (body) സമുചിത സർക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായം നൽകിയിട്ടുള്ള സർക്കാരിതര സംഘടനകളും 'പൊതു അധികാരസ്ഥാനം' എന്ന് നിർവചനത്തിൽപ്പെടുന്നു.