Skip to main content
[vorkady.com]

കേരള ഹൈക്കോടതിയിലും കീഴ് കോടതികളിലും ട്രൈബ്യൂണലുകളിലും വിവരാവകാശ നിയമപ്രകാ രമുള്ള ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമം

ഫാറം 'എ' യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

1. ഫാറം 'എ' യിലുള്ള ഓരോ അപേക്ഷയ്ക്കും 10/ രൂപ.

2. എ4 അല്ലെങ്കിൽ എ3 വലിപ്പത്തിലുള്ള കടലാസിൽ ഉണ്ടാക്കുന്നതോ പകർപ്പെടുക്കുന്നതോ ആയ ഓരോ പേജിനും 2/ രൂപ വീതം.

3. വലിയ കടലാസിലുള്ള പകർപ്പിന് യഥാർത്ഥ ചാർജോ വിലയോ.

4. ഫ്ലോപ്പി, സി.ഡി, ഡിസ്കെറ്റിന് ഓരോന്നിനും 50/ രൂപ.

5. രേഖകൾ പരിശോധിക്കുന്നതിന് ആദ്യ മണിക്കൂറിന് യാതൊരു ഫീസും ഇല്ലാത്തതും തുടർന്നുള്ള ഓരോ മണിക്കൂറിനോ (അതിന്റെ ഭാഗത്തിനോ) 5/രൂപ ആയിരിക്കുന്നതുമാണ്.

കേരള സർക്കാർ സ്ഥാപനങ്ങളിൽ ഫീസടക്കുന്ന രീതിയിൽ ഫീസ് അടയ്ക്കാവുന്നതാണ്.

വിവരാവകാശ അപേക്ഷ ഫാറം 'എ' യിലും, ഒന്നാം അപ്പീലപേക്ഷ ഫാറം 'ഡി' യിലും സമർപ്പിക്കേണ്ടതാണ്.

Screenshot 2023-11-13 201100.png

Screenshot 2023-11-13 201220.png

Screenshot 2023-11-13 201322.png