Skip to main content
[vorkady.com]

വിവരാവകാശ നിയമം -2005

ആശയ അഭിപ്രായ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഭരണഘടനയുടെ 19(1)(a) അനുഛേദം ഇത് ഉറപ്പാക്കുന്നു. മൗലികമായ ഈ അവകാശത്തിന് പൗരൻമാരെ പ്രാപ്തരാക്കുന്നതിന് അറിവ് അത്യ ന്താപേക്ഷിതമാണ്. പൗരൻമാർക്ക് ഫലപ്രദവും ബൃഹത്തുമായ രീതിയിൽ വിവരം ലഭ്യമാക്കുന്നത് ഉറപ്പുവരുത്താനാണ് നമ്മുടെ രാജ്യം 2005-ൽ വിവരാവകാശ നിയമത്തിന് രൂപം നൽകിയത്. പാർലമെന്റിന്റെ ഇരു സഭകളും ഏകകണ്ഠമായി പാസാക്കിയ വിവരാവകാശ ബില്ലിന് 15/06/2005 ൽ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. വിവരാവകാശ നിയമം 2005 ന്റെ 4-ാം വകുപ്പിന്റെ (1) -ാം ഉപവകുപ്പ്, 5-ാം വകുപ്പിന്റെ (1) ഉം (2) ഉം ഉപവകുപ്പുകൾ, 12, 13, 15, 16, 24, 27, 28 എന്നീ വകുപ്പുകൾ 15/06/2005 ൽ തന്നെ നിലവിൽ വന്നു. മറ്റു വകുപ്പുകൾ (ജമ്മുകാശ്മീർ ഒഴികെ) 12/10/2005 ൽ നിലവിൽ വന്നു.