Skip to main content
[vorkady.com]

മൂന്നാംകക്ഷി വിവരം

ഒരു മൂന്നാം കക്ഷി ഒരു പൊതു അധികാരസ്ഥാനത്ത് നൽ കിയിട്ടുള്ള, ടി മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിവരം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടു കയാണെങ്കിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) അപേക്ഷ ലഭിച്ച് 5 ദിവസത്തിനകം വിവരമോ രേഖയോ അല്ലെങ്കിൽ അതിന്റെ ഭാഗമോ SPIO വെളിപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുവെന്നും, വിവരം വെളിപ്പെടുത്തേണ്ടതാണോ എന്നത് സംബന്ധിച്ച് വാക്കാലോ എഴുതിയോ 10 ദിവസത്തിനകം അഭിപ്രായം അറിയിക്കുന്നതിന് മൂന്നാം കക്ഷിക്ക് SPIO കത്ത് നൽകേണ്ടതും മൂന്നാം കക്ഷിയുടെ അപ്രകാരം ലഭിക്കുന്ന നിർദ്ദേശം വിവരത്തിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ SPIO പരിഗണിക്കേണ്ടതുമാണ്. നിയമത്താൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യാപാരത്തിന്റെയോ വാണിജ്യത്തിന്റെയോ രഹസ്യത്തിന്റെ സംഗതിയിലൊഴികെ വെളിപ്പെടുത്തലിനുള്ള പൊതു താൽപര്യത്തിനാണ് മൂന്നാംകക്ഷിയുടെ താത്പര്യത്തിന് ഉണ്ടാകാവുന്ന ഹാനിയോ, നഷ്ടത്തേക്കാളോ മുൻഗണനയെങ്കിൽ SPIO യ്ക്ക് വിവരം വെളിപ്പെടുത്താവുന്നതാണ്.

മേൽ വിവരിച്ച പ്രകാരം അഭിപ്രായം നൽകുന്നതിന് മൂന്നാം കക്ഷിക്ക് അവസരം നൽകിയിട്ടുണ്ടെങ്കിൽ, അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം വിവരമോ രേഖയോ, അല്ലെങ്കിൽ അതിന്റെ ഭാഗമോ വെളിപ്പെടുത്തേണ്ടതാണോ അല്ലയോ എന്ന് SPIO തീരുമാനിക്കേണ്ടതും, മൂന്നാം കക്ഷിക്ക് SPIO യുടെ തീരുമാനത്തിന്റെ നോട്ടീസ് എഴുതി നൽകേണ്ടതുമാണ്. പ്രസ്തുത നോട്ടീസിൽ SPIO യുടെ തീരുമാനത്തി നെതിരെ മൂന്നാം കക്ഷിക്ക് 19-ാം വകുപ്പ് പ്രകാരം അപ്പീൽ സമർപ്പി ക്കുന്നതിനുള്ള അവകാശമുണ്ടായിരിക്കുന്നതാണ് എന്ന വിവരം കൂടി ഉൾപ്പെടുത്തേണ്ടതാണ്.