സംസ്ഥാന വിവരാവകാശ കമ്മീഷൻ മുമ്പാകെ പരാതി ഹർജി / അപ്പീൽ ഹർജി സമർപ്പി ക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ
പരാതി ഹർജി
ഏതെല്ലാം സംഗതികളിൽ പരാതി ഹർജി സമർപ്പിക്കാം
1. ഒരു ഓഫീസിൽ SPIO യെ നിയമിച്ചിട്ടില്ല എന്ന കാരണത്താൽ അപേക്ഷ നൽകുന്നതിന് സാധിക്കാതെ വരുമ്പോൾ.
2. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അപ്പീൽ അധികാരി വിവരാവകാശ അപേക്ഷയോ അപ്പീലോ കൈപ്പറ്റുവാൻ വിസമ്മതിക്കുമ്പോൾ.
3. വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കേണ്ട വിവരം നിരസിക്കപ്പെടുമ്പോൾ;
4. വിവരാവകാശ നിയമ പ്രകാരം വിവരം ലഭ്യമാകേണ്ട സമയപരിധിക്കുള്ളിൽ മറുപടി ലഭിക്കാതിരിക്കുമ്പോൾ.
5. ഫീസായി ആവശ്യപ്പെടുന്ന തുക ന്യായയുക്തമല്ലെന്ന് അപേക്ഷകൻ കരുതുമ്പോൾ.
6. വിവരാവകാശ നിയമ പ്രകാരം ലഭ്യമായ വിവരം അപൂർണ്ണമാ ണെന്നോ, തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ, തെറ്റാണെന്നോ ഒരാൾ വിശ്വസിക്കുമ്പോൾ.
7. വിവരാവകാശ നിയമ പ്രകാരം രേഖകൾ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ടതും മറ്റേതെങ്കിലും കാര്യത്തിനായുള്ളതുമായ അപേക്ഷ സംബന്ധിച്ച്, കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ മുമ്പാകെ പരാതി ഹർജി സമർപ്പിക്കുമ്പോൾ പരാതി ഹർജിക്കാരൻ ഹർജിയോടൊപ്പം താഴെപ്പറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
1. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചെങ്കിൽ ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
പരാതി ഹർജിക്ക് ആസ്പദമായ വിവരങ്ങൾ പരാതി ഹർജിയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകന്റെ കൈയ്യൊപ്പ് ഇല്ലാത്ത പരാതി ഹർജി നിരസിക്കുന്നതാണ്.
ഒരു പൗരനു മാത്രമെ വിവരാവകാശ നിയമ പ്രകാരം വിവരാവകാശം വ്യവസ്ഥ ചെയ്യുന്നുള്ളൂ. ആയതിനാൽ ഒരു പൗരൻ സമർപ്പിക്കുന്ന പരാതി ഹർജി മാത്രമെ സ്വീകരിക്കുകയുള്ളൂ. (ഉദാ ഹരണത്തിന് പേര് ചേർക്കാതെ ഒരു സംഘടനയുടെ സെക്രട്ടറി/ പ്രസിഡന്റ് എന്നു മാത്രം രേഖപ്പെടുത്തി സമർപ്പിക്കുന്ന ഹർജികൾ സ്വീകരിക്കുന്നതല്ല.) ഓരോ വിവരാവകാശ അപേക്ഷ സംബന്ധിച്ചും പ്രത്യേകം പരാതി ഹർജി സമർപ്പിക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ വിവരാവകാശ അപേക്ഷകൾ ചേർത്ത് പരാതി ഹർജി സമർപ്പിക്കാ വുന്നതല്ല.
വിവരാവകാശ അപേക്ഷയ്ക്ക് മാത്രമേ ഫീസ് ആവശ്യമുള്ളൂ. പരാതി ഹർജിയിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കുകയോ മറ്റു വിധത്തിൽ ഫീസ് അടയ്ക്കുകയോ ചെയ്യേണ്ടതില്ല.
അപ്പീൽ ഹർജി
കമ്മീഷൻ മുമ്പാകെ രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് എപ്പോൾ
1. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് 7(1) വകുപ്പിലോ 7(3)(മ) വകുപ്പിലോ പറയുന്ന സമയപരിധിക്കുള്ളിൽ മറുപടി ലഭിച്ചി ല്ലെങ്കിലോ, SPIO യുടെ തീരുമാനത്തിൽ അതൃപ്തിയുള്ളയാൾക്കോ, മറുപടി ലഭിക്കേണ്ട സമയപരിധി കഴിഞ്ഞ് (30 ദിവസം കഴിഞ്ഞ്) അഥവാ SPIO യുടെ തീരുമാനം ലഭിച്ചതു മുതൽ മുപ്പതു ദിവസത്തിനു ള്ളിൽ ഒന്നാം അപ്പീൽ അധികാരി മുമ്പാകെ ഒന്നാം അപ്പീൽ സമർ പ്പിക്കാവുന്നതാണ്. തക്കതായ കാരണത്താലാണ് അപ്പീൽവാദിക്ക് 30 ദിവസത്തിനകം അപ്പീൽ സമർപ്പിക്കുവാൻ സാധിക്കാത്തത് എന്ന് അപ്പീൽ അധികാരിക്ക് ബോദ്ധ്യപ്പെടുകയാണെങ്കിൽ, സമ യപരിധിക്കു ശേഷം സമർപ്പിച്ച അപ്പീൽ സ്വീകരിക്കാവുന്നതാണ്.
2. വിവരാവകാശ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം മൂന്നാം കക്ഷി വിവരം വെളിപ്പെടുത്തുന്നതു സംബന്ധിച്ച SPIO യുടെ ഉത്തരവി നെതിരെ മൂന്നാം കക്ഷി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഒന്നാം അപ്പീൽ ഫയൽ ചെയ്യേണ്ടതാണ്.
3. ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനം ലഭിക്കേണ്ടതായ തീയതി മുതൽ, അഥവാ യഥാർത്ഥത്തിൽ ലഭിച്ച തീയതി മുതൽ 90 ദിവസത്തിനകം വിവരാവകാശ കമ്മീഷൻ മുമ്പാകെ രണ്ടാം അപ്പീൽ ഫയൽ ചെയ്യേണ്ടതാണ്. അപ്പീൽവാദിക്ക് മതിയായ കാ രണത്താലാണ് 90 ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യാൻ സാധിക്കാത്തത് എന്ന് കമ്മീഷന് ബോദ്ധ്യമാവുകയാണെങ്കിൽ, 90 ദിവസത്തിനു ശേഷവും അപ്പീൽ സ്വീകരിക്കാവുന്നതാണ്.
4. മൂന്നാം കക്ഷിയെ കുറിച്ചുള്ള വിവരവുമായി ബന്ധപ്പെട്ട തീരുമാനത്തി നെതിരെയുള്ള അപ്പീൽ പരിഗണിക്കുമ്പോൾ, കമ്മീഷൻ ആ മൂന്നാം കക്ഷിയ്ക്ക് പറയുവാനുള്ള ന്യായമായ അവസരം നൽകേണ്ടതാണ്.
5. കമ്മീഷൻ അപ്പീൽ പരിഗണിക്കുമ്പോൾ, ഒരു സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ടിയാൻ വിവരാവകാശ അപേക്ഷ നിരസിച്ചത് ന്യായീകരിക്കുകയാണെങ്കിൽ, അത് തെളിയിക്കുന്ന തിനുള്ള ബാധ്യത SPIOയ്ക്ക് ആയിരിക്കുന്നതാണ്.
6. ഒന്നാം അപ്പീൽ തീർപ്പാക്കുന്നതിനുള്ള സമയപരിധി അപ്പീൽ സ്വീകരിച്ച് 30 ദിവസത്തിനുള്ളിലോ, അല്ലെങ്കിൽ സമയപരിധി ദീർഘിപ്പിക്കപ്പെട്ടതിനുള്ള കാരണം രേഖപ്പെടുത്തി ഫയൽ ചെയ്തതു മുതൽ 45 ദിവസത്തിനകമോ തീർപ്പാക്കേണ്ടതാണ്.
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ മുമ്പാകെ രണ്ടാം അപ്പീൽ സമർപ്പിക്കുമ്പോൾ അപ്പീൽവാദി അപ്പീലിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
1. വിവരാവകാശ അപേക്ഷയുടെയും അതിന് ലഭിച്ച മറുപടിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
2. ഒന്നാം അപ്പീലിന്റെയും അതിനു ലഭിച്ച മറുപടിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3. അപ്പീൽവാദി ആശ്രയിച്ചതും അപ്പീലിൽ പ്രതിപാദിച്ചിട്ടുള്ളതുമായ രേഖകളുടെ പകർപ്പുകൾ
4. അപ്പീലിൽ പ്രതിപാദിച്ചിട്ടുള്ള രേഖകളുടെ സൂചിക
അപ്പീൽഹർജി കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ (അപ്പീൽ നപടിക്രമം) ചട്ടങ്ങൾ 2006 ൽ അനുബന്ധമായി ചേർത്തിട്ടുള്ള താഴെകാണുന്ന ഫോറത്തിലോ പ്രസ്തുത ഫോറത്തിൽ പരാമർശിച്ചി രിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും മാതൃകയിലോ സമർപ്പിക്കേണ്ടതാണ്.
അപ്പീൽ തീർപ്പാക്കൽ
1. അപ്പീലിൽ ഹിയറിംഗ് നടത്തുമ്പോൾ വിചാരണ തീയതി അപ്പീൽ വാദിയെ വിചാരണ ദിവസത്തിന് ചുരുങ്ങിയത് 7 ദിവസം മുമ്പെങ്കിലും അറിയിക്കേണ്ടതാണ്.
2. വിചാരണ സമയത്ത് അപ്പീൽവാദിക്ക് കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരാകുകയോ, അല്ലെങ്കിൽ നേരിട്ട് ഹാജരാകേണ്ട എന്ന് തീരുമാനിച്ച് ക്രമപ്രകാരം അധികാരപ്പെടുത്തിയ ഒരു പ്രതിനിധിയെ നിയോഗിക്കുകയോ ചെയ്യാവുന്നതാണ്.
3. അപ്പീൽവാദിക്ക് വിചാരണ സമയത്ത് ഹാജരാകാൻ കഴിയാതെ വന്ന സാഹചര്യങ്ങൾ കമ്മീഷന് ബോധ്യപ്പെട്ടാൽ അവസാനമായി തീരുമാനമെടുക്കുന്നതിന് മുമ്പ് ഹർജിക്കാരന് തന്റെ ഭാഗം ന്യായീകരിക്കുവാൻ ഒരവസരം കൂടി നൽകുകയോ, അവസരോ ചിതമെന്ന് കമ്മീഷന് തോന്നുന്ന മറ്റു നടപടികൾ എടുക്കുകയോ ചെയ്യാവുന്നതാണ്.
4. അപ്പീൽ വാദിക്ക് തന്റെ വാദഗതികൾ അവതരിപ്പിക്കുമ്പോൾ ആരു ടെയെങ്കിലും സഹായം തേടാവുന്നതാണ്. അപ്രകാരം പ്രതിനിധാനം ചെയ്യുന്ന വ്യക്തി ഒരു അഭിഭാഷകൻ ആകണമെന്നില്ല.
കമ്മീഷൻ ഉത്തരവ്
റിപ്പോർട്ടുകൾ പരിശോധിച്ചും ഹിയറിംഗിന് ശേഷവും കമ്മീഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. അത്തരം തീരുമാനങ്ങൾ പുന:പരി ശോധിക്കില്ല. സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പാക്കുന്ന രണ്ടാം അപ്പീൽ/പരാതി ഹർജികളിൽ പരാതിയുണ്ടെങ്കിൽ മാത്രം റിട്ട് പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
No Comments