Skip to main content
[vorkady.com]

മുന്‍കുറിപ്പ്

2015-ലെ Kerala Minor Mineral Concession Rules - ന് 2023 - ൽ ഉണ്ടായിട്ടുള്ള ഭേദഗതികൾ കോർപ്പറേഷൻ/മുനിസിപ്പൽ/ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കൂടി ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ചുമതല നൽകുന്നതാണ്. ഇപ്പോൾ 2023 - ൽ ഉണ്ടായിട്ടുള്ളതടക്കമുള്ള ഭേദഗതികൾ ഉൾപ്പെടുത്തി 2015-ലെ മൂല ചട്ടങ്ങൾ പരിഷ്കരിച്ച് തയ്യാറാക്കുന്നത് ഈ ചട്ടങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേകിച്ച് എന്റെ പ്രിയ സഹപ്രവർത്തകരായ ഉദ്യോഗസ്ഥർക്ക് പ്രയോജനപ്രദമാകും എന്നു കരുതിയിരുന്നെങ്കിലും പല തിരക്കുകൾക്കിടയിൽ ഇതു കൂടി ഏറ്റെടുക്കാൻ കഴിയാതിരിക്കുകയായിരുന്നു. 
എന്നിരുന്നാലും എന്റെ ഉദ്യമങ്ങളെ എന്നും പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തിട്ടുള്ളവരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി ക്ലേശകരമായിരുന്ന ഈ ഉദ്യമം ഞാൻ ഏറ്റെടുത്തു പൂർത്തീകരിച്ച് സമർപ്പിക്കുകയാണ്.

മുൻ കാലങ്ങളിൽ നിങ്ങൾ എനിക്കു നൽകിയ പിന്തുണയും പ്രോൽസാഹനവും തുടർന്നും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

രാജേഷ് ടി.വർഗീസ്, LL.B.
 9447057736