Skip to main content

എന്താണ് വിവരാവകാശം ?

വിവരാവകാശ നിയമത്തിലെ 2(j) വകുപ്പിലാണ് "വിവരാവകാശം" എന്നാൽ എന്താണ് എന്ന് പറയുന്നത്. ഒരു പൊതു അധികാരസ്ഥാന ത്തിന്റെ നിയന്ത്രണത്തിലോ സൂക്ഷിപ്പിലോ ഉള്ള, വിവരാവകാശ നിയ മപ്രകാരം പ്രാപ്യമായിട്ടുള്ള വിവരം ലഭിക്കുന്നതിനുള്ള അവകാശമാണ് വിവരാവകാശം. ഒരു പൊതു അധികാരസ്ഥാനത്തെ ജോലിയും, പ്രമാണങ്ങളും, രേഖകളും പരിശോധിക്കുക, കുറിപ്പുകളും പ്രസക്ത ഭാഗങ്ങളും, അല്ലെങ്കിൽ പ്രമാണങ്ങളുടേയും രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുക, പദാർത്ഥങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർ പുകൾ എടുക്കുക, ഡിസ്കറ്റുകളുടേയും ഫ്ലോപ്പികളുടേയും ടേപ്പുകളുടേയും വീഡിയോ കാസറ്റുകളുടേയും മറ്റും രൂപത്തിൽ വിവരം ലഭ്യമാക്കുക, അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതിയിൽ, അല്ലെങ്കിൽ കമ്പ്യൂട്ടറിലോ മറ്റേതെങ്കിലും ഉപകരണം മുഖേനയും അത്തരത്തിലുള്ള വിവരം സൂക്ഷിച്ചിട്ടുള്ളപ്പോൾ അവയുടെ പകർപ്പുകൾ/പ്രിന്റൗട്ടുകൾ മുഖേന അറിയുക എന്നിവ വിവരാവകാശത്തിൽ ഉൾപ്പെടുന്നു.