മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം? a) കര്‍ണ്ണാടക b) പശ്ചിമബംഗാള്‍ c) മഹാരാഷ്ട്ര d) ഹരിയാന
|
താഴെ പറയുന്നവയില്‍ ഏത് പദവിയെക്കുറിച്ചാണ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തത്? a) അറ്റോര്‍ണി ജനറല്‍ b) ഉപപ്രധാനമന്ത്രി c) രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് d) ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍
|
കേരളത്തിലെ ആദ്യത്തെ സെന്‍സസ് നടന്നത് ആരുടെ ഭരണകാലത്ത്? a) ആയില്യം തിരുനാള്‍ b) ഉത്രം തിരുന്നാള്‍ c) മാര്‍ത്താണ്ഡവര്‍മ്മ d) സ്വാതി തിരുന്നാള്‍
|
സാധനങ്ങൾക്ക് 20% വില വർധിപ്പിച്ച ശേഷം 10% ഡിസ്കൗണ്ട് അനുവദിച്ചാൽ ലാഭം എത്ര? a) 8% b) 5% c) 9% d) 10%
|
ഒന്നിലധികം പ്രകാശതരംഗങ്ങള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ അവയുടെ ഫലങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന പ്രതിഭാസമെന്ത്? a) ഇന്റെര്ഫെരന്സ് b) ഡിഫ്രാക്ഷന്‍ c) പ്രകീര്‍ണനം d) വിസരണം
|
ഒരു ഉദ്യോഗസ്ഥന് തനിക്ക് അര്‍ഹമല്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അതില്‍ നിന്ന് തടയുകയോ പ്രസ്തുത ഉദ്യോഗം ഒഴുഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന റിട്ട്? a) ക്വോ-വാറന്റാ b) പ്രൊഹിബിഷന്‍ c) സെര്‍ഷ്യോററി d) ഹേബിയസ് കോര്‍പ്പസ്
|
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്കി ആദരിച്ച സര്‍വ്വകലാശാല? a) കണ്ണൂര്‍ b) കേരള c) കോഴിക്കോട് d) മഹാത്മാഗാന്ധി
|
ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം? a) 1940 b) 1975 c) 1989 d) 1991
|
ഗ്രൂപ്പിൽപ്പെടാത്തത് ഏത്? a) 276 b) 352 c) 667 d) 440
|
അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം? a) കഥകളി b) കൂടിയാട്ടം c) ചാക്യാര്‍ കൂത്ത് d) തെയ്യം
|
ഇന്ത്യയുടെ ദേശഭക്തിഗാനമായ സാരെ ജഹാമസെ അച്ഛാ രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്? a) ഉറുദു b) പാലി c) സംസ്കൃതം d) ഹിന്ദി
|
മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്? a) അഞ്ചാം പദ്ധതി b) ആറാം പദ്ധതി c) എട്ടാം പദ്ധതി d) ഏഴാം പദ്ധതി.
|
ഭാരതപ്പുഴ എവിടെ നിന്നുല്ഭവിക്കുന്നു? a) അഗസ്ത്യമല b) ആനമല c) ചുരളിമല d) ശബരിമല
|
വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു? a) ഇവരാരുമല്ല b) കേണല്‍ ഡിലനോയ് c) കേണല്‍ മണ്‍റോ d) കേണല്‍ മെക്കാളെ
|
സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി: . . . . a) 10Hzനും 1000 Hzനും ഇടയിൽ : b) 20Hz നും 10000 Hzനും ഇടയിൽ c) 20Hz നും 20000 Hzനും ഇടയിൽ d) 20Hzനും 2000 Hz നും ഇടയിൽ
|
മലബാര്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നതെവിടെ? a) ആന്ധ്രാപ്രദേശ് b) ഒഡീഷ. c) തമിഴ്നാട് d) മഹാരാഷ്ട്ര
|
ചുവടെ കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? (2,6,12,18, 30, 42, 56) a) 30 b) 12 c) 18 d) 42
|
48 x 48 + 52 x 52 + 2 x 48 x 52 = a) 10000 b) 1000 c) 100000 d) 100
|
ഇന്ത്യയില്‍ ആദ്യമായി എ.ടി.എം അവതരിപ്പിച്ചത് ഏത് ബാങ്ക്? a) എച്ച്.എസ്.ബി.സി b) എച്ച്.ഡി.എഫ്.സി c) എസ്.ബി.ഐ. d) ബാങ്ക് ഓഫ് ഇന്ത്യ
|
ഒരു രണ്ടക്കസംഖ്യയുടെ അക്കത്തുക 10. ആ സംഖ്യയിലെ അക്കങ്ങളെ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖ്യ ആദ്യസംഖ്യയേക്കാൾ 18 കൂടുതലാണ്. സംഖ്യ ഏത്? a) 46 b) 64 c) 73 d) 37
|
ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത് a) ആഗസ്റ്റ് 14; 1947 b) ആഗസ്റ്റ് 15; 1947 c) ജനുവരി 26; 1950 d) നവംബര്‍ 26; 1949
|
സ്ക്ര്വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം? a) ജീവകം A b) ജീവകം C c) ജീവകം D d) ജീവകം E
|
സത്യമേവ ജയതേ എന്ന ആപ്തവാക്യം ആലേഖനം ചെയ്തിരിക്കുന്നത് ഏത് ലിപിയിലാണ്? a) അസാമിയ b) ഖരോഷ്ടി c) ദേവനാഗരി d) സംസ്കൃതം
|
ഫ്രീഡം ഹൗസ് എന്നാല്‍ എന്ത്? a) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ സംഘടന b) ഒരു മനുഷ്യാവകാശ സംഘടന c) ഒരു സ്ത്രീ വിമോചന സംഘടന d) സ്ത്രീ സ്വാശ്രയ സംഘടന
|
മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? a) നാട്ടകം b) പുനലൂർ c) വാളയാർ d) ഷൊർണ്ണൂർ
|