- ‘ലോകനായക്’ എന്ന പേരിൽ അറിയപ്പെടുന്നത് ജയപ്രകാശ് നാരായൺ ആണ്.
- ‘സമ്പൂർണ ക്രാന്തി അഥവാ സമ്പൂർണവിപ്ലവം (ടോട്ടൽ റെവലൂഷൻ)’ എന്ന ആശയം അവതരിപ്പിച്ച നേതാവായിരുന്നു ജയപ്രകാശ് നാരായൺ.
- കക്ഷിരഹിത ജനാധിപത്യം എന്ന ആശയത്തിന് പ്രചാരം നൽകിയ നേതാവും അദ്ദേഹമായിരുന്നു.
- 1974-ൽ വിദ്യാർഥികൾ തുടക്കമിട്ട ‘ബിഹാർ പ്രസ്ഥാന’ത്തെ നയിച്ചത് ജയപ്രകാശ് നാരായൺ ആണ്.
- മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന് 1976-ൽ രൂപം നൽകിയത് ജെ.പി. എന്നറിയപ്പെട്ടിരുന്ന ജയപ്രകാശ് നാരായൺ ആണ്.
- ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ബിഹാറിന്റെ തലസ്ഥാനമായ പട്നയിലാണ്.
- 1999-ൽ ജയപ്രകാശ് നാരായണ്‍ മരണാനന്തര ബഹുമതിയായി ഭാരതരത്നം പുരസ്കാരം സമ്മാനിച്ചു.
- 1965-ൽ പൊതുപ്രവർത്തനത്തിനുള്ള മാഗ്സസെ അവാർഡ് ജെ.പി.ക്ക് ലഭിച്ചു.
- ജയപ്രകാശ് നാരായണന്റെ പ്രധാന കൃതികൾ: 1) പ്രിസൺ ഡയറി 2) നേഷൻ ബിൽഡിങ് ഇൻ ഇന്ത്യ 3) ടുവേഡ്സ് ടോട്ടൽ റെവലൂഷൻ 4) സോഷ്യലിസം സർവോദയ ആൻഡ് ഡെമോക്രസി

