Sports

ഹാൻഡ്ബോൾ കളിയുടെ വിശേഷതകൾ

ഹാൻഡ്ബോൾ മത്സരത്തിനുപയോഗിക്കുന്ന പന്തിന്‍റെ ഭാരം 425-475 ഗ്രാമാണ്

  • ഹാൻഡ് ബോളിൽ 6 കളിക്കാരും ഒരു ഗോൾ കീപ്പറും ഉൾപ്പെടെ 7 പേരുണ്ടാകും.
  • ഹാൻഡ്ബോളിന്‍റെ ഉത്ഭവം യൂറോപ്പിലാണ്.
  • 60 മിനിട്ടാണ് ഒരു ഹാൻഡ്ബോൾ മത്സരത്തിന്‍റെ ദൈർഘ്യം .
  • ഹാൻഡ്ബോളിലെ ഇപ്പോഴുള്ള കളിനിയമങ്ങൾ ആദ്യം രൂപകൽപന ചെയ്തത് ഡെൻമാർക്ക് സ്വദേശിയായ ഹോൾജർ നീൽസണാണ്.
  • 1925 ൽ ജർമ്മനിയും ബെൽജിയവും തമ്മിലായിരുന്നു ആദ്യത്തെ രാജ്യാന്തര ഹാൻഡ്ബോൾ മത്സരം.
  • ഹാൻഡ്ബോൾ കോർട്ടിന് 40 മീറ്റർ നീളവും 20 – മീറ്റർ വീതിയും ഉണ്ടായിരിക്കും.
  • ഹാൻഡ്ബോൾ മത്സരത്തിനിടെ ടീമുകൾക്ക് ടൈം ഔട്ട് വിളിക്കാം. ഇത്തരത്തിൽ ടൈംഔട്ട് വിളിച്ച് കഴിഞ്ഞാൽ മത്സരം ഒരു മിനിട്ട് നേരത്തേക്ക് നിർത്തി വയ്ക്കും .
  • ഹാൻഡ്ബോൾ മത്സരം നിയന്ത്രിക്കുന്നത് 2 റഫറിമാരാണ്.
  • ഹാൻഡ്ബോൾ മത്സരത്തിനുപയോഗിക്കുന്ന പന്തിന്‍റെ ഭാരം 425-475 ഗ്രാമാണ്.
  • ഫുട്ബോളിലെ പെനാൽറ്റി കിക്കിന് സമാനമായി ഹാൻഡ്ബോളിലുള്ളതാണ് 7 മീറ്റർ ത്രോ.
  • ഇന്‍റർ നാഷനൽ ഹാൻഡ്ബോൾ ഫെഡറേഷനാണ് ഹാൻഡ്ബോൾ മത്സരം നിയന്ത്രിക്കുന്ന രാജ്യാന്ത രസംഘടന. 1946 ലാണിത് നിലവിൽ വന്നത്.
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!