Geography

സമുദ്രം – തെരഞ്ഞെടുത്ത ചോദ്യങ്ങൾ

പൊതുവേ കടൽ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണ്. കാരണമെന്ത്

Photo: PIXABAY.COM
  • പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ? Ans: ചാലഞ്ചർ ഗർത്തം
  • കടൽവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിന്‍റെ സാന്ദ്രീകരണമാണ്. Ans: ലവണത്വം
  • ലാബ്രഡോർ ഉപദ്വീപ്, സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നിവ ഏത് സമുദ്രത്തിലാണ് ? Ans: അറ്റ്ലാന്‍റിക് സമുദ്രം
  • രണ്ടു കരകൾക്കിടയിൽ ഉള്ള ഇടുങ്ങിയ സമുദ്രഭാഗമാണ് Ans: കടലിടുക്ക്
  • ഭൂഗോള വിസ്തൃതിയുടെ എത്ര ഭാഗമാണു ജലം ? Ans: 71 ശതമാനം
  • ഏതു സമുദ്രത്തിന്‍റെ മധ്യഭാഗത്താണ് 14,000 കി. മീറ്റർ നീളത്തിൽ പർവതനിര ഉള്ളത് ? Ans: അറ്റ്ലാന്‍റിക് സമുദ്രം
  • ലവണത്വം കണക്കാക്കുന്നതെങ്ങനെ ? Ans: 1000 ഗ്രാം കടൽവെള്ളത്തിൽ എത്ര ഗ്രാം ലവണം അടങ്ങിയിരിക്കുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലാണ്
  • ഏറ്റവും വലിയ മഹാസമുദ്രം? Ans: പസഫിക് സമുദ്രം
  • അലാസ്ക ഉപദ്വീപ് ഏതു സമുദ്രത്തിലാണ് ? Ans: പസഫിക് സമുദ്രം
  • വടക്ക് ഏഷ്യ, പടിഞ്ഞാറ് ആഫ്രിക്ക, കിഴക്ക് ഓസ്ട്രേലിയ എന്നീ വൻകരകൾക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന സമുദ്രം? Ans: ഇന്ത്യൻ സമുദ്രം
  • ഉപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്ന സമുദമേത് ? Ans: അന്‍റാർട്ടിക് സമുദ്രം
  • കടൽ വെള്ളത്തിന്‍റെ ശരാശരി ലവണത എത്ര ? Ans: 3.5 ശതമാനം
  • മൂന്നു വശങ്ങൾ സമുദ്രത്താൽ ചുറ്റപ്പെട്ട വൻകര ഭാഗങ്ങൾ? Ans: ഉപദ്വീപുകൾ
  • ബഹിരാകാശത്തുനിന്ന് നോക്കിയാൽ ഭൂമി ഒരു വലിയ ………… ആയി കാണപ്പെടും. Ans: ജലപരപ്പ്
  • ഏറ്റവും ചെറിയ സമുദ്രം ഏതാണ് ? Ans: ആർട്ടിക് സമുദ്രം
  • കരയാൽ ചുറ്റപ്പെട്ട കടൽഭാഗങ്ങളിൽ ലവണത്വം …………… Ans: കൂടുതലായിരിക്കും
  • വിക്ടോറിയ ദ്വീപുകൾ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: ആർട്ടിക് സമുദ്രം
  • ശ്രീലങ്ക, മഡഗാസ്കർ, മാലദ്വീപ് എന്നീ ദ്വീപ് രാജ്യങ്ങൾ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: ഇന്ത്യൻ മഹാസമുദ്രം
  • ജപ്പാൻ, ഫിലിപ്പീൻസ് എന്നീ ദ്വീപ് രാജ്യങ്ങൾ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പസഫിക് സമുദ്രം
  • അറ്റ്ലാന്‍റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം? Ans: പ്യൂറിട്ടോറിക്കോ ഗർത്തം
  • മൂന്നു വശങ്ങൾ കരയാൽ ചുറ്റ പ്പെട്ട സമുദ്ര ഭാഗങ്ങളാണ് …… ? Ans: ഉൾക്കടൽ
  • സമുദ്രജലത്തിന്‍റെ വ്യത്യസ്ത അക്ഷാംശ മേഖലകളിലെ താപനിലയിൽ വ്യത്യാസം ഉണ്ടാകാൻ പ്രധാന കാരണം …… ഭൂമിയിൽ ലഭിക്കുന്നതിനുള്ള അസന്തുലിതാവസ്ഥയാണ്. Ans: സൗരോർജം
  • ഗ്രീൻലാൻഡ്, ഐസ്ലാൻഡ് എന്നീ ദ്വീപ് രാജ്യങ്ങൾ ഏതു സമുദ്രത്തിലാണ് ? Ans: അറ്റ്ലാന്‍റിക് സമുദ്രം
  • ന്യൂഗിനിയ ദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പസഫിക് സമുദ്രം
  • ലോക സമുദ്രങ്ങളുടെ എണ്ണം എത്ര? Ans: 5
  • ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം? Ans: വാർട്ടൺ ഗർത്തം
  • സമുദ്രജലത്തിലെ ലവണത്വത്തിൽ മുഖ്യഭാഗം ഏതു സംയുക്തമാണ്? Ans: സോഡിയം ക്ലോറൈഡ് (കറിയുപ്പ്)
  • പൂർണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ……………… Ans: ദ്വീപുകൾ
  • അറേബ്യൻ ഉപദ്വീപ് ഏത് സമുദ്രത്തിലാണ്? Ans: ഇന്ത്യൻ സമുദ്രം
  • അന്‍റാർട്ടിക് സമുദ്രം അറിയപ്പെടുന്ന മറ്റൊരു പേര് ? Ans: ദക്ഷിണ സമുദ്രം
  • ബ്രിട്ടിഷ് ദ്വീപുകൾ ഏതു സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: അറ്റ്ലാന്‍റിക് സമുദ്രം
  • സുമാത്ര ദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: ഇന്ത്യൻ സമുദ്രം
  • പൊതുവേ കടൽ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണ്. കാരണമെന്ത്? Ans: പകൽ സമയത്ത് വീശുന്ന കടൽക്കാറ്റും രാത്രികാലങ്ങളിലെ കരക്കാറ്റുമാണ് മിതമായ കാലാവസ്ഥയ്ക്ക് കാരണം
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!