Science Facts

ശാസ്ത്ര പുസ്തകങ്ങൾ

സാപ്പിയൻസ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്, ഹോമോ ദിയൂസ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്നീ പുസ്തകങ്ങൾ രചിച്ചത്

Photo : PIXABAY.COM
 • 1543 ലാണ് ഓൺ ദ് റെവല്യൂഷൻസ് ഓഫ് ഹെവൻലി സ്പിയേർസ് രചിക്കപ്പെട്ടത്. ഈ പുസ്തകത്തിന്‍റെ രചയിതാവ് Ans: നിക്കൊളാസ് കോപ്പർനിക്കസ്
 • ദ് വൊയേജ് ഓഫ് ദ് ബീഗിൾ രചിച്ചത് Ans: ചാൾസ് ഡാർവിൻ
 • ശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഗ്രന്ഥമാണ് 1687-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫിലോസിഫിയ നാച്ചുറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക. ഈ ഗ്രന്ഥത്തിന്‍റെ രചയിതാവ് Ans: സർ ഐസക് ന്യൂട്ടൺ
 • അണ്ടർ എ ലക്കി സ്റ്റാർ എഴുതിയത് Ans: റോയ് ചാപ്മാൻ ആൻഡ്രൂസ്
 • ദ് സിൻഗുലാരിറ്റി ഈസ് നിയർ എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: റേ കുഴ്സ്വെയ്ൽ
 • എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് രചിച്ചത് Ans: ബിൽ ബസൺ
 • സിസ്റ്റെമ നാച്വറെ എന്ന ഗ്രന്ഥം രചിച്ചത് Ans: കാൾ ലിനേയസ്
 • കോപ്പർനിക്കസിന്‍റെയും ടോളമിയുടെയും പ്രപഞ്ച മാതൃകകൾ തമ്മിലുള്ള താരതമ്യം ഉൾക്കൊള്ളുന്ന ദ് ഡയലോഗ് കൺസേണിങ് ദ് ടൂ ചീഫ് വേൾഡ് സിസ്റ്റംസ് എന്ന പുസ്തകം രചിച്ചത്. Ans: ഗലീലിയോ ഗലീലി
 • ഭൗതികശാസ്ത്രത്തിന്‍റെ അടിത്തറ തന്നെയായ ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ചു വിശദീകരിക്കുന്ന റിലേറ്റിവിറ്റി-ദ് സ്പെഷ്യൽ ആൻഡ് ദ് ജനറൽ തിയറി രചിച്ചത് Ans: ആൽബർട്ട് ഐൻസ്റ്റൈൻ
 • രാസകീടനാശിനികൾ വിതയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ലോകത്തിനു മുന്നറിയിപ്പു നൽകിയ ഗ്രന്ഥമാണ് സൈലന്‍റ് സ്പ്രിങ്. ഇതു രചിച്ചത്. Ans: റേച്ചൽ കാഴ്സൺ
 • തമോഗർത്തങ്ങൾ അടക്കമുള്ള നിരവധി പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, യൂണിവേഴ്സ് ഇൻ എ നട്ട് ഷെൽ, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക്ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സസ് തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങൾ രചിച്ചത്. Ans: സ്റ്റീഫൻ ഹോക്കിങ്
 • ഗൊറില്ലാസ് ഇൻ ദ് മിസ്റ്റ് രചിച്ചത് Ans: ഡയാൻ ഫോസ്സി
 • ദ് കോസ്മിക് കണക്ഷൻ, കോമോസ്, പെയിൽ ബ്ലൂ ഡോട്ട് എന്നീ പുസ്തകങ്ങൾ എഴുതിയ പ്രശസ്ത ശാസ്ത്ര രചയിതാവ് Ans: കാൾ സാഗൻ
 • ദ് സിക്സ്ത് എക്സ്റ്റിങ്ഷൻ എന്ന പുസ്തകത്തിന്‍റെ രചയിതാവ് Ans: എലിസബത്ത് കോൽബെർട്ട്
 • ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ രചിച്ച ഗ്രന്ഥമാണ് ദ് എലിമെന്‍റ്സ് ആരാണ് ഗണിത ശാസ്ത്രജ്ഞൻ? Ans: യൂക്ലിഡ്
 • മഹാവിസ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചത്തിന്‍റെ ആദിമ നിമിഷങ്ങൾ വിശദീകരിക്കുന്ന അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ സ്റീവൻ വെയ്ൻ ബെർഗ് രചിച്ച പുസ്തകം ഏത്? Ans: ദ് ഫസ്റ്റ് ത്രീ മിനിട്സ്
 • ജീവന്‍റെ ചുരുളുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിഎൻഎ യുടെ ഇരട്ടപ്പിരിയൻ ഗോവണി ഘടനയുടെ കണ്ടെത്തലിനെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണ് ദ് ഡബിൾ ഹെലിക്സ്. ഇതു രചിച്ചത് Ans: ജയിംസ് വാട്സൺ
 • ഗയ : എ ന്യൂ ലുക്ക് അറ്റ് ലൈഫ് ഓൺ എർത്ത് എന്ന പുസ്തകം രചിച്ചത് Ans: ജയിംസ് വാക്ക്
 • ദ് മിസമെഷർ ഓഫ് മാൻ എന്ന പുസ്തകം രചിച്ചത് Ans: സ്റ്റീഫൻ ജേ ഗൂൾഡ്
 • മഹാവിസ്ഫോടന സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ശാസ്ത്രജ്ഞൻ രചിച്ച ഗ്രന്ഥമാണ് വൺ ടൂ ത്രീ ഇൻഫിനിറ്റി. ആ ശാസ്ത്രജ്ഞന്‍റെ പേരെന്ത്? Ans: ജോർജ് ഗാമോവ്
 • 1665 ലാണ് ജീവികളുടെ മൈക്രോസ്കോപ്പിക് ചിത്രങ്ങൾ അടങ്ങിയ മൈക്രോഗ്രാഫിയ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതു രചിച്ചത് Ans: റോബർട്ട് ഹുക്ക്
 • ദ് താവോ ഓഫ് ഫിസിക്സ് രചിച്ചത് Ans: ഫ്രിജോഫ് കാപ്ര
 • സാപ്പിയൻസ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്, ഹോമോ ദിയൂസ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്നീ പുസ്തകങ്ങൾ രചിച്ചത് Ans: യുവോൽ നോവ ഹരാരി
 • വൻകര വിസ്ഥാപനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ദ് ഒറിജിൻ ഓഫ് കോണ്ടിനെന്‍റ്സ് ആൻഡ് ഓഷ്യൻസ് എന്ന പുസ്തകം രചിച്ചത് Ans: ആൽഫ്രഡ് വെഗ്നർ
 • ജീവപരിണാമത്തിന്‍റെ വിസ്മയങ്ങളിലേക്ക് വെളിച്ചം വീശി ശാസ്ത്രലോകത്തെ അമ്പരപ്പിച്ച പുസ്തകമാണ് 1859 ൽ പുറത്തിറങ്ങിയ ഒറിജിൻ ഓഫ് സ്പീഷിസ്. ഇതു രചിച്ചത് Ans: ചാൾസ് ഡാർവിൻ
 • ദ് ഇൻസെക്റ്റ് സൊസൈറ്റീസ് എന്ന പുസ്തകം രചിച്ചത് Ans: എഡ്വേഡ് ഒ. വിൽസൺ
 • ദ് സെൽഫിഷ് ജീൻ എന്ന പുസ്തകം രചിച്ചത്? Ans: റിച്ചാർഡ് ഡോക്കിൻസ്
 • ബിസി 330 ൽ ഇറങ്ങിയ ഫിസിക്ക് എന്ന പുസ്തകം രചിച്ചത് Ans: അരിസ്റ്റോട്ടിൽ
 • ഓരോ ഋതുക്കളെയും ഓരോ ജീവികളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ചു വിവരിക്കുന്ന സാൻഡ് കൗണ്ടി അൽമനാക് എന്ന പുസ്തകം രചിച്ചത്. Ans: ആൽഡോ ലിയോപോൾഡ്
 • ഊർജതന്ത്ര നൊബേൽ നേടിയ ശാസ്ത്രജ്ഞൻ എഴുതിയ പുസ്തകമാണ് വാട്ട് ഈസ് ലൈഫ്? ആരാണാ ശാസ്ത്രജ്ഞൻ? Ans: എർവിൻ ഷ്രോഡിങ്ങർ
 • Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!