General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 11

വൈദ്യുതി സംഭരിച്ചു വയ്ക്കുന്ന ഉപകരണമാണ് Ans: കപ്പാസിറ്റർ

Photo: Pixabay
  • ദ്രവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം Ans: ഇറിഡിയം
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം Ans: കാത്സ്യം
  • വിമാനഭാഗങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹ സങ്കരം Ans: ഡുറാലുമിൻ
  • സൂപ്പർ കംപ്യൂട്ടറിന്‍റെ പിതാവാര് Ans: സെമർ ക്രേ
  • ഘടക വർണങ്ങൾ കൂടിച്ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്നു കണ്ടെത്തിയതാര്? Ans: ഐസക് ന്യൂട്ടൺ
  • അലൂമിനിയത്തെ ആദ്യമായി വേർതിരിച്ചത് Ans: ഹാൻസ് ക്രിസ്ത്യൻ ഈഴ്സ്ഡ്
  • കൺജങ്റ്റെവയിലുണ്ടാകുന്ന അണുബാധയാണ് Ans: ചെങ്കണ്ണ്
  • അന്താരാഷ്ട്ര പ്രകാശവർഷമായി ആചരിച്ചത് Ans: 2015
  • AC യെ DC യാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണമാണ് Ans: റെക്ടിഫയർ
  • ഗുണനിലവാരം ഏറ്റവും കൂടിയ കൽക്കരിയാണ് Ans: ആന്ത്രസൈറ്റ്
  • ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന സാംക്രമിക രോഗമാണ് Ans: പ്ലേഗ്
  • വൈദ്യുതി സംഭരിച്ചു വയ്ക്കുന്ന ഉപകരണമാണ് Ans: കപ്പാസിറ്റർ
  • കുഷ്ഠരോഗത്തിനു കാരണമായ ബാക്ടീരിയയെ ആദ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ Ans: ജി.എച്ച്.എ. ഹാൻസൺ
  • ഏറ്റവും സാന്ദ്രത കൂടിയ ലോഹം Ans: ഓസ്മിയം
  • ജീവകം B-12 ൽ അടങ്ങിയിരിക്കുന്ന ലോഹം Ans: കൊബാൾട്ട്
  • ചലനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ബലം, ഊർജം എന്നിവ യെക്കുറിച്ചുമുള്ള പഠനമാണ് Ans: മെക്കാനിക്സ്
  • ക്ലോറിൻ വാതകം കണ്ടുപിടിച്ച താര്? Ans: കാൾ വില്യം ഷീലെ
  • സാധാരണ ഹീമോഗ്ലോബിനിൽ ആറാമത്തെ അമിനോ ആസിഡ് ഗ്ലൂട്ടാമിക് ആസിഡാണ്. എന്നാലിത് വാലിൻ എന്ന അമിനോ ആസിഡാകുന്ന രോഗമാണ് Ans: സിക്കിൾ സെൽ അനീമിയ
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ Ans: ഹെൻറിച്ച് ഹെർട്സ്
  • ടൈഫോയ്ഡിന് കാരണമായ ബാക്ടീരിയ ഏത്? Ans: സാൽമൊണല്ല ടൈഫി
  • സിഗററ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം Ans: അലുമിനിയം
  • പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയ Ans: യെർസീനിയ പെസ്റ്റിസ്
  • സിലിക്കൺ ആദ്യമായി വേർതിരിച്ചെടുത്തത് Ans: ജേക്കബ് ബേഴ്സസേലിയസ്
  • ഫിനൈൽ അലാനിനെ മെലാനിൻ എന്ന വർണ വസ്തുവാക്കി മാറ്റാൻ സഹായിക്കുന്ന എൻസൈമിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം Ans: ആൽബിനിസം
  • ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചതാര്? Ans: സർ തോമസ് ആൽബർട്ട്
  • പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്ന വിഷവാതകം Ans: ഹൈഡ്രജൻ സയനൈഡ്
  • അൾട്രാ വയലറ്റ് രശ്മികളെ തടയാൻ കഴിവുള്ള ഗ്ലാസാണ് Ans: ക്രൂക്സ് ഗ്ലാസ്
  • റേഡിയോ ആക്ടിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? Ans: മാഡം ക്യൂറി
  • ഓസോണിൽ എത്ര ഓക്സിജൻ ആറ്റങ്ങളുണ്ട്. Ans: മൂന്ന്
  • അന്തരീക്ഷ വായുവിലെ നീരാവിയുടെ അളവാണ് Ans: ആർദ്രത
  • മഴവിൽ ലോഹം എന്നറിയപ്പെടുന്നത് Ans: ഇറിഡിയം
  • സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത് Ans: ബിറ്റുമിനസ് കോൾ
  • പിവിസിയുടെ പൂർണ രൂപം എന്ത്? Ans: പോളി വിനൈൽ ക്ലോറൈഡ്
  • തെർമോമീറ്റർ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസാണ് Ans: പൈറക്സ് ഗ്ലാസ്
  • വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്ന ഉപകരണമാണ് Ans: ട്രാൻസ്ഫോർമർ
  • ഇൻഡക്ടൻസിന്‍റെ യൂണിറ്റേത് Ans: ഹെൻറി
  • ഊർജത്തിന്‍റെ CGS യൂണിറ്റാണ് Ans: എർഗ്
  • ഉത്തോലകത്തിന്‍റെ ഉപജ്ഞാതാവാര്? Ans: ആർക്കിമിഡീസ്
  • മെർക്കുറിക് തെർമോമീറ്റർ കണ്ടുപിടിച്ചതാര്? Ans: ഫാരൻഹീറ്റ്
  • ആഴക്കടലിന്‍റെ നീലനിറത്തിനു വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ Ans: സി.വി. രാമൻ
  • കോൺ കോശങ്ങളുടെ അഭാവം മൂലം പ്രാഥമിക നിറങ്ങളായ പച്ച, ചുവപ്പ്, നീല എന്നീ വർണങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ Ans: വർണാന്ധത
  • ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ചു പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് Ans: ബൈഫോക്കൽ ലെൻസ്
  • മാധ്യമത്തിന്‍റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് തരംഗ Ans: ചലനം
  • ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് Ans: ജിറോൺ
  • ഹേബർ പ്രക്രിയ വഴി ലഭിക്കുന്ന ഉൽപന്നമാണ് Ans: അമോണിയ
  • ശുദ്ധമായ ബോറോണിന്‍റെ നിറം Ans: കുറുപ്പ്
  • ചലനത്തെക്കുറിച്ചുള്ള പഠനമാണ് Ans: കൻമാറ്റിക്സ്
  • ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ഊഷ്മാവാണ് Ans: 4°C
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!