General Knowledge

വൈദ്യുതകാന്തിക പ്രേരണം – തെരഞ്ഞെടുത്ത ചോദ്യങ്ങൾ

ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിൽ മാറ്റമുണ്ടാകുന്നതിന്‍റെ ഫലമായി ചാലകത്തിൽ ഒരു ഇഎംഎഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്

Photo : PIXABAY.COM
  • ഇഎംഎഫിന്‍റെ പൂർണരൂപം ? Ans: ഇലക്ട്രോമോട്ടീവ് ഫോഴ്സ് (വിദ്യുത്ചാലക ബലം)
  • 50 ഹെർട്സ് ആവൃത്തിയുള്ള വൈദ്യുതി ഉപയോഗിക്കുമ്പോൾ വൈദ്യുത പ്രവാഹ ദിശ എത്ര പ്രാവശ്യം വ്യത്യാസപ്പെടുന്നു ? Ans: 100
  • നമ്മുടെ വീടുകളിൽ വൈദ്യുതി എത്തുന്നത് എത്ര വോൾട്ടിലാണ് ? Ans: 230 വോൾട്ട്
  • ഇന്ത്യയിൽ വിതരണത്തിന് ഉൽപാദിപ്പിക്കുന്ന എ സി യുടെ ആവൃത്തി ? Ans: 50 ഹെർട്സ് (50 സൈക്കിൾ / സെക്കൻഡ്)
  • കാന്തശക്തി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നു കണ്ടെത്തിയതാര് ? Ans: മൈക്കൽ ഫാരഡ
  • സബ് സ്റ്റേഷനുകളിലെ ട്രാൻഫോമർ ഏതു തരമാണ് ? Ans: സ്റ്റെപ്പ് ഡൗൺ
  • എ സി കറണ്ടിന്‍റെ ഒരു സെക്കൻഡിലെ പരിവൃത്തികളുടെ എണ്ണമാണ് Ans: ആവൃത്തി
  • ആവൃത്തിയുടെ യൂണിറ്റ് ? Ans: ഹെർട്സ് (Hz)
  • വൈദ്യുതോർജം അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏത്? Ans: കിലോ വാട്ട് അവർ
  • ഇന്ത്യയിലെ പവർ സ്റ്റേഷനുകളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് എത്ര വോൾട്ടിലാണ്? Ans: 11 KV
  • തുടർച്ചയായി ഒരേ ദിശയിൽ പ്രവർത്തിക്കുന്ന വൈദ്യുതിയാണ് Ans: നേർധാരാ വൈദ്യുതി (DC)
  • ക്രമമായ ഇടവേളകളിൽ തുടർച്ചയായി ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയുടെ പേര്? Ans: പ്രത്യാവർത്തിധാരാ വൈദ്യുതി (AC)
  • ഗാർഹിക ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് ഏത് രീതിയിലാണ് ? Ans: സമാന്തര രീതിയിൽ
  • ഫ്ലെമിങ്സ് റൈറ്റ് ഹാൻഡ് നിയമം ആവിഷ്കരിച്ചതാര് ? Ans: ജോൺ ആംബ്രോസ് ഫ്ലെമിങ്
  • പവർ ജനറേറ്ററിലെ കറങ്ങുന്ന ഭാഗം അറിയപ്പെടുന്നത്? Ans: റോട്ടർ
  • വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണമേത് ? Ans: വാട്ട് അവർ മീറ്റർ
  • പവർ ജനറേറ്ററിലെ ഫീൽഡ് കാന്തം വൈദ്യുതകാന്തം ആക്കുന്നതിന്‍റെ ഉദ്ദേശ്യമെന്ത് ? Ans: കാന്തശക്തി ഒരേ അളവിൽ നിലനിർത്താൻ
  • വൈദ്യുത പവറിൽ വ്യത്യാസം വരുത്താതെ എസി കറണ്ടിന്‍റെ വോൾട്ടത താഴ്ത്താനോ ഉയർത്താനോ സഹായിക്കുന്ന ഉപകരണമേത് ? Ans: ട്രാൻസ്ഫോമർ
  • ട്രാൻസ്ഫോമറിന്‍റെ ഉപയോഗമെന്ത് ? Ans: വോൾട്ടേജ് ഉയർത്തുന്നതിനും താഴ്ത്തുന്നതിനും
  • വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? Ans: മൈക്കിൾ ഫാരഡെ
  • വൈദ്യുതകാന്തികപ്രേരണം വഴിയുണ്ടാവുന്ന വൈദ്യുതി ഏതു പേരിലറിയപ്പെടുന്നു? Ans: പ്രേരിത വൈദ്യുതി
  • വൈദ്യുതോൽപ്പാദനത്തിന് ഉപയോഗിക്കുന്ന ജനറേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു? Ans: പവർ ജനറേറ്ററുകൾ
  • പ്രേരിത വൈദ്യുതിയുടെ ദിശ എങ്ങനെ കണ്ടെത്താം ? Ans: ഫ്ലെമിങ്ങിന്‍റെ വലതുകൈ നിയമം
  • ട്രാൻസ്ഫോമറിന്‍റെ പ്രവർത്തന തത്വമേത് ? Ans: മ്യൂച്വൽ ഇൻഡക്ഷൻ
  • ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിൽ മാറ്റമുണ്ടാകുന്നതിന്‍റെ ഫലമായി ചാലകത്തിൽ ഒരു ഇഎംഎഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് Ans: വൈദ്യുതകാന്തികപ്രേരണം
  • കാന്തത്തിന്‍റെയോ കമ്പിച്ചുരുളിന്‍റെയോ ചലനം മൂലം തുടർച്ചയായി വൈദ്യുതി ലഭ്യമാക്കുന്ന ഉപകരണം? Ans: ജനറേറ്റർ
  • കാന്തിക മണ്ഡലരേഖകൾക്കു ലംബമായാണു ചാലകം ചലിക്കുന്നതെങ്കിൽ ഉണ്ടാകുന്ന പ്രേരിത വൈദ്യുതി പരമാവധി ആയിരിക്കുമെന്ന ആശയം ആവിഷ്കരിച്ചതാര് ? Ans: ജോൺ ആംബ്രോസ് ഫ്ലെമിങ്
  • വിതരണത്തിനു വേണ്ടി വൻതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ ഏതു പേരിലറിയപ്പെടുന്നു ? Ans: പവർ സ്റ്റേഷനുകൾ
  • പവർ സ്റ്റേഷനുകളിലെ ട്രാൻഫോമർ ഏതു തരമാണ് ? Ans: സ്റ്റെപ്പ് അപ്പ്
  • വൈദ്യുതകാന്തികപരണം വഴി യാന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം ? Ans: ജനറേറ്റർ
  • 20.പവർ ജനറേറ്ററിലെ നിശ്ചലമായ ഭാഗം അറിയപ്പെടുന്നത്? Ans: സ്റ്റേറ്റർ
  • പ്രേരിത വൈദ്യുതിയുടെ ദിശ ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു? Ans: കാന്തിക മണ്ഡലത്തിന്‍റെ ദിശ, ചലന ദിശ
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!