ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 6

ഒരു സമചതുരത്തിന്‍റെ വികർണത്തിന്‍റെ നീളം 30cm ആയാൽ ആ സമചതുരത്തിന്‍റെ വിസ്തീർണം എത്രയായിരിക്കും?

Photo: Pixabay
X ന്‍റെ മകനാണ് B. Y യുടെ മകനാണ് A. B, Zനെ വിവാഹം കഴിച്ചു. Y യുടെ മകളാണ് z. എന്നാൽ B യുടെ ആരാണ് A?
a) സഹോദരൻ
b) ഭാര്യാസഹോദരൻ
c) അമ്മാവൻ
d) ഭാര്യാപിതാവ്
Show Answer

വ്യത്യസ്തമായത്. ഏത്?
a) ചാപം
b) ആരം
c) ഞാൺ
d) ത്രികോണം
Show Answer

1, 2, 3, 4, 5 എന്നീ സംഖ്യകൾ ഉപയോഗിച്ച് സംഖ്യകൾ ആവർത്തിക്കാതെ എത്ര നാലക്ക സംഖ്യകൾ ഉണ്ടാക്കാം?
a) 60
b) 5
c) 120
d) 82
Show Answer

ഒഴുക്കുള്ള നദിയിൽ ഒരു ബോട്ട് ഒഴുക്കിനനുകൂലമായി 45 km/hr വേഗതയിലും ഒഴുക്കിനെതിരായി 35 km/hr വേഗതയിലും സഞ്ചരിച്ചാൽ ഒഴുക്കിന്‍റെ വേഗത
a) 5 km/hr
b) 10 km/hr
c) 15 km/hr
d) 12 km/hr
Show Answer

ഒരു സമചതുരത്തിന്‍റെ വികർണത്തിന്‍റെ നീളം 30cm ആയാൽ ആ സമചതുരത്തിന്‍റെ വിസ്തീർണം എത്രയായിരിക്കും?
a) 400cm2
b) 450cm2
c) 500cm2
d) 525cm2
Show Answer

ഒരു ദീർഘചതുരത്തിന്‍റെ നീളം 70 സെ.മീ.ഉം വിസ്തീർണം 3150 ച.സെ.മീ.ഉം ആയാൽ ചുറ്റളവെന്ത്?
a) 115 സെ.മീ.
b) 230 സെ.മീ.
c) 280 സെ.മീ.
d) 180 സെ.മീ.
Show Answer

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ഏത് ?
a) 24
b) 4
c) 9
d) 16
Show Answer

54 ന്‍റെ 33% എത്ര?
a) 24
b) 16
c) 20
d) 18
Show Answer

6cm വശമുള്ള ഒരു സമചതുരക്കട്ടയിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ വ്യാപ്തം എത്ര?
a) 36πcm3
b) 48πcm3
c) 32πcm3
d) 25πcm3
Show Answer

110 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 40 കി.മീ. വേഗത്തിലും 90 മീറ്റർ നീളമുള്ള മറ്റൊരു ട്രെയിൻ മണിക്കൂറിൽ 32 കി.മീ. വേഗത്തിലും വിപരീത ദിശകളിൽ ഓടുന്നു. ഇവയ്ക്ക് പരസ്പരം മറികടക്കാൻ എത്ര സെക്കൻഡ് സമയം വേണം
a) 60
b) 30
c) 10
d) 20
Show Answer

CE:15 :: DF:….
a) 24
b) 20
c) 32
d) 18
Show Answer

2009 ജനുവരി 1 വ്യാഴാഴ്ചയാണെങ്കിൽ ആ മാസം 5 തവണ വരുന്നത് ഏത് ദിവസം?
a) ശനി
b) തിങ്കൾ
c) ബുധൻ
d) ഞായർ
Show Answer

12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻ ഇനി എത്ര ആളുകൾ കൂടി വേണം?
a) 10
b) 15
c) 8
d) 6
Show Answer

50 പേരുടെ ശരാശരി ഭാരം 40kg ആകുന്നു. സംഘത്തിൽനിന്ന് ഒരാൾ പോയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞാൽ പോയ ആളിന്‍റെ ഭാരം?
a) 79 kg
b) 59 kg
c) 49 kg
d) 89 kg
Show Answer

ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോൾ അതിലെ സൂചികൾക്ക് ഇടയിലുള്ള കോണളവ
a) 60°
b) 45°
c) 75°
d) 105°
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!