ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 4

ഒരു സംഖ്യയുടെ 75%ത്തിനോട് 75 കൂട്ടിയാൽ അതേ സംഖ്യ ലഭിക്കുന്നുവെങ്കിൽ സംഖ്യ ഏത്?

Photo: Pixabay
K, Nന്‍റെയും Xന്‍റെയും സഹോദരനാണ് Y, Nന്‍റെ അമ്മയാണ് Z. Kയുടെ അച്ഛനാണ് എങ്കിൽ താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് ഏത്?
a) K, Zന്‍റെ മകനാണ്
b) Y, Zന്‍റെ ഭാര്യയാണ്
c) Z, Xന്‍റെ അച്ഛനാണ്
d) N, Xന്‍റെ അമ്മാവനാണ്
Show Answer

2,500 രൂപ A, B, C എന്നിവർക്കായി വിഭജിച്ചു. A യ്ക്ക് B യുടെ 2/9 ഭാഗവും C യ്ക്ക് A യുടെ 3/4 ലഭിച്ചെങ്കിൽ ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടിയിരിക്കും?
a) 400, 1800, 300
b) 200, 500, 800
c) 500, 700, 1300
d) 700, 800, 1000
Show Answer

കാർഡിയോളജി: ഹൃദയം: ഹൈമറ്റോളജി: ?
a) കരൾ
b) ശ്വാസകോശം
c) വൃക്ക
d) രക്തം
Show Answer

ഒരു സംഖ്യയുടെ 75%ത്തിനോട് 75 കൂട്ടിയാൽ അതേ സംഖ്യ ലഭിക്കുന്നുവെങ്കിൽ സംഖ്യ ഏത്?
a) 250
b) 300
c) 360
d) 320
Show Answer

1.07×65+1.07×26+1.07X9
a) 107
b) 10.7
c) 1070
d) 10.73
Show Answer

36 ആളുകൾ 42 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 14 ദിവസം കൊണ്ട് ചെയ്യാൻ എത്ര ആളുകളെ കൂടുതൽ നിയോഗിക്കേണ്ടിവരും?
a) 108
b) 54
c) 72
d) 88
Show Answer

ഒരു ക്ലോക്ക് 12.15 സമയം കാണിക്കുന്നു. മണിക്കൂര്‍ മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?
a) (82½)°
b) (22½)°
c) 65°
d) 78°
Show Answer

ഒരു രൂപയ്ക്ക് 2 നാരങ്ങ വാങ്ങി 3 രൂപയ്ക്ക് 4 നാരങ്ങ എന്ന നിരക്കിൽ വിൽക്കുകയാണെങ്കിൽ ലാഭശതമാനം എത്ര?
a) 40%
b) 50%
c) 30%
d) 60%
Show Answer

6 മീ. നീളവും 4.5 മീ. വീതിയുമുള്ള ഒരു മുറിയിൽ നിലത്ത് വലിയ സമചതുര ടൈൽ ഒട്ടിക്കണം. പരമാവധി വലുപ്പമുള്ള എത്ര ടൈലുകൾ വേണ്ടിവരും?
a) 10
b) 8
c) 20
d) 12
Show Answer

ദീർഘചതുരാകൃതിയിലുള്ള ഒരു മെതാനത്തിന്‍റെ നീളം 40 മീറ്ററും വീതി 30 മീറ്ററും. ഇതിനു ചുറ്റും 1m വീതിയിൽ ഒരു നടപ്പാതയുണ്ട്. നടപ്പാതയുടെ വിസ്തീർണമെത്ര?
a) 100m²
b) 110m²
c) 144m²
d) 121m²
Show Answer

A-യും B-യും ഒരു സ്ഥലത്തുനിന്നും വിപരീത ദിശകളിൽ യഥാക്രമം മണിക്കുറിൽ 50 km, 40 km വേഗത്തിൽ സഞ്ചരിക്കുന്നു. 2 മണിക്കൂറിനുശേഷം ഇവർ തമ്മിലുള്ള അകലമെത്ര?
a) 200 km
b) 150 km
c) 180 km
d) ഇതൊന്നുമല്ല.
Show Answer

നീലയെ പച്ചയെന്നും പച്ചയെ വെള്ളയെന്നും വെള്ളയെ മഞ്ഞയെന്നും മഞ്ഞയെ കറുപ്പെന്നും കറുപ്പിനെ ചുവപ്പെന്നും വിളിക്കുമെങ്കിൽ പാലിന്‍റെ നിറം എന്താണ്?
a) നീല
b) പച്ച
c) മഞ്ഞ
d) ചുവപ്പ്
Show Answer

സമാന ബന്ധം കണ്ടെത്തി എഴുതുക തീയതി : കലണ്ടർ :: സമയം: ……
a) മണിക്കൂർ
b) ക്ലോക്ക്
c) മിനിറ്റ്
d) ദിവസം
Show Answer

ഒന്നാമത്തെ പൈപ്പ് വഴി ടാങ്ക് നിറയാൻ 20 മിനിറ്റും രണ്ടാമത്തെ പൈപ്പ് വഴി നിറയാൻ 30 മിനിറ്റും മൂന്നാം പൈപ്പ് വഴി നിറയാൻ 40 മിനിറ്റും എടുക്കുമെങ്കിൽ മൂന്നും ഒന്നിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
a) 9 മിനിറ്റ്
b) 9 3/13 മിനിറ്റ്
c) 9 1/11 മിനിറ്റ്
d) ഇതൊന്നുമല്ല
Show Answer

അരുൺ 600 രൂപയ്ക്ക് 10 kg ആപ്പിൾ വാങ്ങി. അതിൽ 20% ആപ്പിൾ ചീഞ്ഞുപോയി. മുടക്കുമുതൽ തിരിച്ചു കിട്ടാൻ അരുൺ ബാക്കി ആപ്പിൾ കിലോയ്ക്ക് എന്തു വിലയ്ക്ക് വിൽക്കണം?
a) 65 രൂപ
b) 75 രൂപ
c) 60 രൂപ
d) 80 രൂപ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!