ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 2

ഒരു ലിറ്റർ ലായനിയിൽ പാലും വെള്ളവും 2:3 എന്ന അംശബന്ധത്തിലാണ്. എത്ര വെള്ളം ചേർത്താൽ പാലും വെള്ളവും 1:2 എന്ന അംശബന്ധത്തിലാവും?

Photo: Pixabay
ഒരു ലിഫ്റ്റിൽ 12 പുരുഷന്മാരെയോ അല്ലെങ്കിൽ 20 കുട്ടികളെയോ മാത്രമേ കയറ്റിക്കൊണ്ട് പോകാൻ പറ്റുകയുള്ളൂ. എന്നാൽ 15 കുട്ടികളോടൊപ്പം എത് പുരുഷന്മാരെക്കൂടി ആ ലിഫ്റ്റിൽ കയറ്റാം?
a) 3
b) 4
c) 5
d) 6
Show Answer

ഒരാളുടെ ശമ്പളം 20% വെട്ടിക്കുറച്ചശേഷം പഴയ നില പുനഃസ്ഥാപിക്കാൻ എത്ര ശതമാനം വർധിപ്പിക്കണം ?
a) 25%
b) 20%
c) 30%
d) 18%
Show Answer

24cm നീളമുള്ള ഒരു കമ്പി 35cm2 വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്‍റെ നീളമെത്ര?
a) 7 cm
b) 12 cm
c) 8 cm
d) 6 cm
Show Answer

ഡോളർ : അമേരിക്ക : : യെൻ : ………
a) ഇന്ത്യ
b) ജപ്പാൻ
c) ചൈന
d) കെനിയ
Show Answer

അഞ്ചു കുട്ടികൾ A, B, C, D, E ഒരു ബെഞ്ചിൽ ഇരിക്കുന്നു. A, B-യുടെ ഇടത്തും C-യുടെ വലത്തുമാണ്. D, B-യുടെ വലത്തും എന്നാൽ E-യുടെ ഇടത്തുമാണ്. മധ്യത്തിൽ ഇരിക്കുന്നതാരാണ്?
a) C
b) D
c) B
d) E
Show Answer

വ്യത്യസ്തമായവ തെരഞ്ഞെടുക്കുക
a) കാക്ക
b) മൈന
c) കുരുവി
d) വവ്വാൽ
Show Answer

വ്യത്യസ്തമായത് ഏത്?
a) ചെമ്പ്
b) സിങ്ക്
c) പിച്ചള
d) അലൂമിനിയം
Show Answer

ഒരു മത്സരത്തിൽ 5 കുട്ടികൾ പങ്കെടുക്കുന്നു. അവർ ഓരോരുത്തരും പരസ്പരം മത്സരിച്ചാൽ ആകെ എത്ര മത്സരങ്ങൾ നടന്നിട്ടുണ്ടാകും?
a) 10
b) 15
c) 8
d) 12
Show Answer

വിറ്റഴിക്കൽ വില്പനയിൽ ഒരു വ്യാപാരി രണ്ട് സാരികൾ ഒരേ വിലയ്ക്ക് വിറ്റു. ഒന്നിൽ 20% നഷ്ടമുണ്ടായി. മറ്റെതിൽ 20% ലാഭവും. എങ്കിൽ ഈ വില്പനയിൽ വ്യാപാരിയുടെ മൊത്തം ലാഭം/നഷ്ടം എത്ര ശതമാനം?
a) 4% ലാഭം
b) 4% നഷ്ടം
c) 2% ലാഭം
d) ലാഭമോ നഷ്ടമോ ഇല്ല
Show Answer

ടോമി കിഴക്കോട്ട് 2 കി.മീ. സഞ്ചരിച്ചു. വലത്തോട്ട് തിരിഞ്ഞ് വീണ്ടും 2 കി.മീ. സഞ്ചരിച്ചു. ഇടത്തോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ചു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. ഇപ്പോൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര ദൂരത്തിലായിരിക്കും അയാൾ?
a) 5 km
b) 12 km
c) 8 km
d) 10 km
Show Answer

അളകനന്ദ ജനിച്ചത് ഓഗസ്റ്റ് 11-നാണ്. മോണിഷ അളകനന്ദയെക്കാൾ 11 ദിവസം മൂത്തതാണ്. ഈ വർഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായാൽ മോനിഷയുടെ ജന്മദിനം ഏത് ദിവസം?
a) ഞായർ
b) തിങ്കൾ
c) ശനി
d) ചൊവ്വ
Show Answer

ആദ്യത്തെ 15 ഇരട്ടസംഖ്യകളുടെ തുക എന്ത്?
a) 225
b) 280
c) 240
d) 120
Show Answer

ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്കും തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയുകയും ചെയ്യും. ഒരു വിദ്യാർഥി ആകെയുള്ള 75 ചോദ്യങ്ങൾക്കും ഉത്തരം എഴുതുകയും ആകെ 125 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. അയാൾ എത്ര ശരിയുത്തരങ്ങൾ എഴുതിയിട്ടുണ്ട്?
a) 35
b) 40
c) 42
d) 45
Show Answer

ഒരു സമചതുരത്തിന്‍റെയും അതിന്‍റെ വികർണം വശമായി വരുന്ന മറ്റൊരു സമചതുരത്തിന്‍റെയും വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധമെന്ത്?
a) 2 : 1
b) 1 : 2
c) √2 : 1
d) 1 : √2
Show Answer

ഒരു ലിറ്റർ ലായനിയിൽ പാലും വെള്ളവും 2:3 എന്ന അംശബന്ധത്തിലാണ്. എത്ര വെള്ളം ചേർത്താൽ പാലും വെള്ളവും 1:2 എന്ന അംശബന്ധത്തിലാവും?
a) 400 ml
b) 200 ml
c) 600 ml
d) 800 ml
Show Answer

DNU, GPS, JRQ, —
a) MSR
b) MTO
c) NTS
d) NSR
Show Answer

BAG : 712 :: EGG : ?
a) 575
b) 557
c) 757
d) 775
Show Answer

മണിക്കൂറിൽ 80km വേഗത്തിലോടുന്ന ഒരു തീവണ്ടി എതിർദിശയിൽ മണിക്കൂറിൽ 10km വേഗത്തിലോടുന്ന ഒരാളെ കടന്നു പോവാൻ 4 സെക്കൻഡ് വേണമെങ്കിൽ തീവണ്ടിയുടെ നീളമെത്ര?
a) 200m
b) 150m
c) 100m
d) 120m
Show Answer

2013 ഏ (പിൽ 14 ഞായർ ആണെങ്കിൽ 2013 സെപ്റ്റംബർ 20 ഏത് ദിവസം?
a) ഞായർ
b) ചൊവ്വ
c) ബുധൻ
d) വെള്ളി
Show Answer

താഴെ തന്നിരിക്കുന്ന ശ്രേണിയിൽ തൊട്ടു മുന്നിലായി ഒറ്റ സംഖ്യയും തൊട്ടുപിന്നിലായി ഇരട്ട സംഖ്യയും വരുന്ന എത്ര ഇരട്ടസംഖ്യകളുണ്ട്? 1 2 3 4 5 7 3 4 5 9 3 8 67 3 4 1 5 3 7
a) 1
b) 2
c) 3
d) 4
Show Answer

EGG:775::BAG:….
a) 217
b) 712
c) 722
d) 222
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായ മേൽവിലാസം ഏതാണ്?
a) S. Ramanadan, 120/288 A, Queens Road, Channai – 15
b) S. Ramanadan, 120/288 A, Queens Road, Channai – 15
c) S. Ramanadan, 120/288 A, Queens Road, Channai – 15
d) S. Ramanaban, 120/288 A, Queens Road, Channai – 15
Show Answer

ഒരു സമചതുരത്തിന്‍റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണം ……………….. മടങ്ങാകും
a) 2
b) 4
c) 3
d) 8
Show Answer

സിംല കുളുവിനെക്കാളും തണുപ്പുള്ളതും ശ്രീനഗർ ഷില്ലോങ്ങിനെക്കാളും തണുപ്പുള്ളതും നൈനി റ്റാൾ സിംലയെക്കാൾ തണുപ്പുള്ളതും പക്ഷേ, ഷില്ലോങ്ങിനെക്കാൾ ചൂടുള്ളതുമാണെങ്കിൽ ഏറ്റവും ചൂടുള്ള സ്ഥലമേത്?
a) സിംല
b) നൈനിറ്റാൾ
c) കുളു
d) ഷില്ലോങ്
Show Answer

ഒരു പരീക്ഷയിൽ ഹീരയ്ക്ക് പ്രീതിയെക്കാളും മാർക്കുണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?
a) ഹീര
b) റീന
c) സീമ
d) മോഹിനി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!