ഒരു സമചതുരത്തിന്റെ വശങ്ങൾ മൂന്ന് മടങ്ങായാൽ അതിന്റെ വിസ്തീർണം എത് ശതമാനം വർധിക്കും? a) 300% b) 700% c) 800% d) 900%
|
A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോ ലി 15 ദിവസം കൊണ്ടും പൂർത്തിയാക്കിയാൽ Aയും Bയും ചേർന്ന് അതേ ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കും? a) 6 b) 5 c) 4 d) 3
|
4=61, 5=52, 6=63, 7=…. a) 39 b) 49 c) 94 d) 100
|
ഒരു പരീക്ഷയിൽ സമദിന്റെ റാങ്ക് മുകളിൽനിന്ന് 10-ാമതും താഴെനിന്ന് 25-ാമതും ആണ്. 6 കുട്ടികൾ തോറ്റുവെങ്കിൽ ആകെ കുട്ടികളുടെ എണ്ണം എത്ര? a) 40 b) 35 c) 42 d) 50
|
ക്ലോക്കിലെ സമയം 7.40 ആയാൽ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം? a) 3.2 b) 4.2 c) 1.3 d) 12.2
|
മനു Aയിൽനിന്ന് Bയിലേക്ക് മണിക്കൂറിൽ 60 കി.മീ. വേഗത്തിലും തിരിച്ച് Bയിൽനിന്ന് A യിലേക്ക് മണിക്കൂറിൽ 40 കി.മീ. വേഗത്തിലും യാത്ര ചെയ്യുന്നുവെങ്കിൽ ഈ യാത്രയിലെ മനുവിന്റെ ശരാശരി വേഗം എത്ര? a) 50 കി.മീ./മണിക്കൂർ b) 40 കി.മീ. മണിക്കൂർ c) 45 കി.മീ. മണിക്കൂർ d) 48 കി.മീ. മണിക്കൂർ
|
ഉപരിതല വിസ്തീർണം 24cm2 ആയ ക്യൂബിന്റെ വ്യാപ്തം ? a) 4cm3 b) 6cm3 c) 8cm3 d) 12cm3
|
തുടർച്ചയായ അഞ്ച് ഒറ്റസംഖ്യകളുടെ ശരാശരി 15. അതിലെ ഏറ്റവും ചെറിയ സംഖ്യയേത്? a) 11 b) 15 c) 9 d) 7
|
ഒരു നൃത്തവിദ്യാലയത്തിൽ 50% വിദ്യാർഥികൾ ഭരതനാട്യം പഠിക്കുന്നു. 45% പേർ മോഹിനിയാട്ടം പഠിക്കുന്നു. 25% പേർ രണ്ടും പഠിക്കുന്നു. ബാക്കി യുള്ളവർ കഥകളി പഠിക്കുന്നുവെങ്കിൽ കഥകളി പഠിക്കുന്നവരുടെ ശതമാനമെത്ര? a) 30 b) 40 c) 25 d) 20
|
ഒരു യന്ത്രത്തിലെ ഇൻഡിക്കേറ്ററുകൾ 12, 18, 24 മിനിറ്റുകൾ കഴിയുമ്പോഴാണ് മിന്നുക. ഇവ ഒന്നിച്ച് 6 മണിക്ക് മിന്നി. ഇനി എപ്പോഴായിരിക്കും ഇവ മൂന്നും ഒന്നിച്ച് മിന്നുന്നത്? a) 7 മണി b) 7 മണി 15 മിനിറ്റ് c) 7 മണി 12 മിനിറ്റ് d) 8 മണി
|
8 പേർക്ക് 7 മണിക്കൂർ വെച്ച് 27 ദിവസം കൊണ്ട് ഒരു പൂന്തോട്ടം നിർമിക്കാൻ സാധിക്കുമെങ്കിൽ 12 പേർക്ക് 9 മണിക്കൂർ വെച്ച് പൂന്തോട്ട നിർമാണം പൂർത്തീകരിക്കാൻ എത്ര ദിവസം വേണ്ടിവരും? a) 14 b) 12 c) 10 d) 15
|
6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ ആവറേജ് 46 ആകുന്നു. എന്നാൽ ഏത് സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്? a) 52 b) 48 c) 54 d) 46
|
അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും? a) 10 ലിറ്റർ b) 20 ലിറ്റർ c) 30 ലിറ്റർ d) 40 ലിറ്റർ
|
ഒരു സ്കൂളിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെക്കാൾ 24 കൂടുതലാണെങ്കിൽ പെൺകുട്ടികളുടെ എണ്ണമെത്ര? a) 218 b) 388 c) 288 d) 312
|
ഒരാൾ 18 പേന വാങ്ങിയപ്പോൾ 2 എണ്ണം സൗജന്യമായി ലഭിച്ചാൽ ഡിസ്കൗണ്ട് എത്ര? a) 15% b) 2% c) 10% d) 13%
|