ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 14

10 cm നീളം, 6 cm വീതി, 3 cm ഉയരമുള്ള ചതുരാകൃതിയായ പെട്ടിയിൽ 3 cm വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെയ്ക്കാം ?

Photo: Pixabay
അപ്പുവിന്‍റെ വയസ്സ് മാളുവിന്‍റെ വയസ്സിന്‍റെ നാലിരട്ടി. മാളുവിന്‍റെ വയസ്സ് ഉമയുടെ വയസ്സിന്‍റെ മൂന്നിരട്ടിയിൽനിന്ന് ഒന്ന് കുറച്ചാൽ മതി. ഉമയ്ക്ക് 2 വയസ്സാണെങ്കിൽ അപ്പുവിന്‍റെ വയസ്സത്ര?
a) 20
b) 24
c) 22
d) 26
Show Answer

ഒരു കോഡുഭാഷയിൽ MIRACLE എന്ന വാക്കിനെ NKUEHRL എന്നെഴുതാമെങ്കില്‍ GAMBLE എന്ന വാക്കിനെ എങ്ങനെ എഴുതാം?
a) JDOCMF
b) CLEMNK
c) HCPFQK
d) AELGMN
Show Answer

താഴെ കൊടുത്തവയിൽ ഒരേ കലണ്ടർ ആവർത്തിക്കുന്ന മാസങ്ങൾ ഏതാണ്?
a) മാർച്ച് – ഏപ്രിൽ
b) മാർച്ച് – നവംബർ
c) ജനുവരി – മേയ്
d) ജൂൺ – സെപ്റ്റംബർ
Show Answer

ഒരു സാധനം 20% വില കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. യഥാർഥ വിലയ്ക്ക തന്നെ വിൽക്കണമെന്നുണ്ടെങ്കിൽ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?
a) 20
b) 16
c) 24
d) 25
Show Answer

രണ്ടു സംഖ്യകകളുടെ ല.സാ.ഗു 4. ഉ.സാ.ഘ. 252 അതിൽ ഒരു സംഖ്യ 28 ആയാൽ മറ്റേ സംഖ്യ ………..
a) 28
b) 30
c) 36
d) 40
Show Answer

മനുവിന് ഒരു ജോലിചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്തുതീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടുപേരും ചേർന്ന് ഈ ജോലി എത്രദിവസംകൊണ്ട് ചെയ്തുതീർക്കും ?
a) 6
b) 7
c) 8
d) 9
Show Answer

1999 ജനുവരി 1 വെള്ളിയാഴ്ചയാണ്. എങ്കിൽ താഴെ പറയുന്നവയിൽ ഏത് വർഷമാണ് വെള്ളിയാഴ്ചയിൽ ആരംഭിക്കുന്നത്?
a) 2005
b) 2006
c) 2008
d) 2010
Show Answer

പൊക്കം 12 cm ആയ ക്യൂബിന്‍റെ ഉപരിതല വിസ്തീർണം എന്ത്?
a) 864 cm²
b) 872 cm²
c) 745 cm²
d) 682 cm²
Show Answer

10 cm നീളം, 6 cm വീതി, 3 cm ഉയരമുള്ള ചതുരാകൃതിയായ പെട്ടിയിൽ 3 cm വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെയ്ക്കാം ?
a) 5
b) 4
c) 3
d) 6
Show Answer

സംഖ്യാശ്രേണിയിലെ തെറ്റായ പദം ഏത്? 105, 85, 60, 30, 0, -45
a) 105
b) 60
c) 0
d) -45
Show Answer

3*5=34, 644=52, 8*3=73 എന്നാൽ 9*10=…….
a) 109
b) 910
c) 190
d) 181
Show Answer

ഒരു മാസത്തിലെ 3-ാമത്തെ ഞായറാഴ്ച 15-ാം തീയതി ആണെങ്കിൽ ആ മാസത്തിലെ 4-ാമത്തെ ശനിയാഴ്ച ഏത് ദിവസം?
a) 21
b) 29
c) 28
d) ഇതൊന്നുമല്ല
Show Answer

മൂന്നാളുകൾ 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 4 ആളുകൾ എത്ര ദിവസംകൊണ്ട് തീർക്കും ?
a) 4
b) 6
c) 12
d) 5
Show Answer

ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ?
a) 1350
b) 90
c) 2025
d) 900
Show Answer

n എന്ന സംഖ്യയെ 4 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 എങ്കിൽ 2n എന്ന സംഖ്യയെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര?
a) 1
b) 2
c) 3
d) 6
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!