ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 11

കലണ്ടറിൽ ഒൻപതു സംഖ്യകളുള്ള ഒരു സമചതുരം അടയാളപ്പെടുത്തി. അതിലെ സംഖ്യകളെല്ലാം കൂട്ടിയപ്പോൾ 90 കിട്ടി. ചെറിയ സംഖ്യ ഏത്?

Photo: Pixabay
ടോമി വൈകുന്നേരം പുറത്തിറങ്ങി നിന്നപ്പോൾ അദ്ദേഹത്തിന്‍റെ നിഴൽ വലതുഭാഗത്ത് രൂപംകൊണ്ടതായി കണ്ടു. ടോമി ഏത് ദിശയിലേക്കാണ് തിരിഞ്ഞ് നിൽക്കുന്നത്?
a) വടക്ക്
b) കിഴക്ക്
c) തെക്ക്
d) പടിഞ്ഞാറ്
Show Answer

സൗമ്യ തന്‍റെ താമസസ്ഥലത്തുനിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8km കഴിഞ്ഞപ്പോൾ 90 ഡിഗ്രി ഇടത്തേക്ക് തിരിഞ്ഞ് 6km നടന്നു. അപ്പോൾ സൗമ്യ തന്‍റെ താമസസ്ഥലത്തുനിന്നും എത്ര അകലത്തിലാണ്?
a) 14km തെക്ക്
b) 2km വടക്ക്
c) 10km തെക്കു കിഴക്ക്
d) 10km തെക്ക് പടിഞ്ഞാറ്
Show Answer

കലണ്ടറിൽ ഒൻപതു സംഖ്യകളുള്ള ഒരു സമചതുരം അടയാളപ്പെടുത്തി. അതിലെ സംഖ്യകളെല്ലാം കൂട്ടിയപ്പോൾ 90 കിട്ടി. ചെറിയ സംഖ്യ ഏത്?
a) 1
b) 2
c) 5
d) 7
Show Answer

A-യും B-യും കൂടി ഒരു ജോലി 20 ദിവസം കൊണ്ടും B-യും C-യും കൂടി ആ ജോലി 24 ദിവസം കൊണ്ടും C-യും A-യും കൂടി 30 ദിവസം കൊണ്ടും തീർക്കും. A-യും B-യും C-യും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
a) 25
b) 20
c) 16
d) 18
Show Answer

ഒരു റോഡിലൂടെ നടന്നുപോകുന്ന അഞ്ച് ആളുകളിൽ A, D-യുടെ മുന്നിലും B, E-യുടെ പിന്നിലും C, – A-ക്കും B-ക്കും ഇടയിലുമാണ് നടക്കുന്നതെങ്കിൽ മധ്യഭാഗത്തുകൂടി നടക്കുന്നതാരാണ്?
a) A
b) B
c) C
d) D
Show Answer

6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കും?
a) 6 ദിവസം
b) 9 ദിവസം
c) 8 ദിവസം
d) 10 ദിവസം
Show Answer

KERALA എന്നത് REKALA എന്നും MYSORE എന്നത് SYMERO എന്നും എഴുതിയാൽ KOLKATTA എങ്ങനെ എഴുതും?
a) OKKLTATT
b) LOKTAKAT
c) KLOKATTA
d) ATTAKLOK
Show Answer

ഒരു പഞ്ചഭുജത്തിന്‍റെ ആന്തരകോണുകളുടെ തുകയെന്ത്?
a) 126°
b) 540°
c) 720°
d) 900°
Show Answer

9 വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്‍റെ ഓരോ ആന്തരകോണും എത്ര ഡിഗ്രി വീതം ആയിരിക്കും
a) 100
b) 120
c) 140
d) 110
Show Answer

രഘു ഒരു പുഴയിൽ ഒഴുക്കിന് എതിരായി 8 km/h വേഗത്തിൽ തുഴയുന്നു. നിശ്ചലജലത്തിൽ രഘുവിന്‍റെ വേഗം 10 km/h ആണെങ്കിൽ ഒഴുക്കിന് അനുകൂലമായി രഘുവിന്‍റെ വേഗം എന്തായിരിക്കും?
a) 12 km/h
b) 10 km/h
c) 16 km/h
d) 15 km/h
Show Answer

5 വശങ്ങളുള്ള ഒരു ബഹുഭുജത്തിന് എത്ര വികർണ ങ്ങളുണ്ട്.
a) 3
b) 4
c) 5
d) 6
Show Answer

4 cm വശമുള്ള സമചതുരക്കട്ടയുടെ ഉപരിതലത്തിന് ചുവപ്പുനിറം നൽകിയിരിക്കുന്നു. ഇതിനെ 1cm വശമുള്ള ക്യൂബുകളാക്കി മുറിച്ചാൽ 2 മുഖങ്ങളിലും പെയിന്‍റുള്ള ക്യൂബുകളുടെ എണ്ണം എത്ര?
a) 24
b) 8
c) 10
d) 18
Show Answer

വ്യത്യസ്തമായത് ഏത്?
a) നൈലോൺ
b) കോട്ടൺ
c) കമ്പിളി
d) സിൽക്ക്
Show Answer

A, B- യുടെ അച്ഛനാണ്. C, Dയുടെ സഹോദരനാണ്. E, C- യുടെ അമ്മയാണ്. B-യും D-യും സഹോദരന്മാരാണ്. E-യ്ക്ക് A-യുമായുള്ള ബന്ധം എന്ത് ?
a) ഭർത്താവ്
b) സഹോദരി
c) ഭാര്യ
d) അച്ഛൻ
Show Answer

22 പേരുള്ള ഒരു ടീമിലെ ശരാശരി തൂക്കം 45kg. 50kg തൂക്കമുള്ള ഒരാൾ പോയി മറ്റൊരാൾ വന്ന പ്പോൾ ശരാശരി തൂക്കം 5kg കൂടി. പുതുതായി വന്ന ആളുടെ തൂക്കമെത്ര?
a) 61 kg
b) 60 kg
c) 59 kg
d) 58 kg
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!