8÷4(3-2)x4+3-7 = ……… a) 3 b) 5 c) 4 d) -4
|
മീനു P എന്ന ബിന്ദുവിൽനിന്ന് തെക്കു ദിശയിലേക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീനു? a) 1 m b) 9 m c) 14 m d) 20 m
|
ഒരു ചതുരക്കട്ടയുടെ ഉപരിതലത്തിന് ചുവപ്പുനിറം നല്കിയിരുന്നു. ഇതിനെ 32 ചെറുകട്ടകളാക്കി വിഭജിച്ചാൽ മൂന്നുവശവും ചുവപ്പ് നിറമുള്ള എത കട്ടകളുണ്ടാകും? a) 6 b) 10 c) 4 d) 8
|
മീര 40 രൂപയ്ക്ക് 10 പേന വാങ്ങി. 8 എണ്ണം വിറ്റപ്പോഴേക്കും മുടക്കുമുതൽ തിരിച്ചുകിട്ടിയെങ്കിൽ മീരയുടെ ലാഭശതമാനം കണക്കാക്കുക. a) 20% b) 30% c) 25% d) 40%
|
2018 ജനവരി 1 ഏത് ദിവസമായിരുന്നു? a) വെള്ളി b) ശനി c) തിങ്കൾ d) ബുധൻ
|
നിഷ 15,000 രൂപ 12% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിലും അതേ തുക അതേ പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന മറ്റൊരു ബാങ്കിലും നിക്ഷേപിച്ചു. 2 വർഷത്തിനുശേഷം നിഷയ്ക്ക് തിരിച്ചുകിട്ടുന്ന തുകകൾ തമ്മിലുള്ള വ്യത്യാസം എത്രയായിരിക്കും? a) 300 രൂപ b) 316 രൂപ c) 216 രൂപ d) വ്യത്യാസമില്ല
|
ഒരു ക്യൂബിന്റെ ഉപരിതല വിസ്തീർണത്തെ സൂചിപ്പിക്കുന്ന സംഖ്യ അതിന്റെ വ്യാപ്തത്തിന് തുല്യമാണ്. ക്യൂബിന്റെ വശത്തിന്റെ നീളമെത? a) 8 യൂണിറ്റ് b) 4 യൂണിറ്റ് c) 1 യൂണിറ്റ് d) 6 യൂണിറ്റ്
|
ലൈല ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 9ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട് a) 21 b) 22 c) 24 d) 31
|
വേറിട്ട് നിൽക്കുന്ന സംഖ്യ ഏത്? a) 36 b) 64 c) 121 d) 147
|
ഒരു സംഖ്യയുടെ 10 ശതമാനത്തോട് 36 കൂട്ടിയാൽ 100 കിട്ടും. സംഖ്യയേത്? a) 600 b) 560 c) 620 d) 640
|
നിഷ 2000 രൂപ സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എട്ട് വർഷത്തിനുശേഷം തുക ഇരട്ടിക്കുന്നുവെങ്കിൽ പലിശനിരക്ക് എത്ര? a) 12% b) 122% c) 134% d) 13%
|
താഴെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് അക്ഷരമാലയിൽ ഇടത്തുനിന്ന് 15-ാമത് വരുന്ന അക്ഷരത്തിന്റെ ഇടത്ത് 4-ാമതായി വരുന്ന അക്ഷരമേത്? ABCDEFGHIJKLMNOPQRSTUVWXYZ a) E b) K c) J d) I
|
ഇംഗ്ലീഷ് അക്ഷരമാലയെ ക്രമംതിരിച്ച് എഴുതിയശേഷം ഒന്നിടവിട്ട് അക്ഷരങ്ങൾ നീക്കംചെയ്താൽ പുതിയ ശ്രേണിയിൽ മധ്യത്തിൽ വരുന്ന അക്ഷരം ഏത്? a) 0 b) M c) P d) N
|
50 കുട്ടികളുള്ള ക്ലാസിൽ മഞ്ജുവിന്റെ റാങ്ക് മുന്നിൽ നിന്ന് 7 ഉം പ്രീതയുടെ റാങ്ക് പിന്നിൽ നിന്നും 32 ഉം ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട്? a) 9 b) 11 c) 12 d) 15
|
ഗോപിയുടെയും സുരേഷിന്റെയും ശമ്പളങ്ങൾ തമ്മിലുള്ള അംശബന്ധം 6:5 ആണ്. സുരേഷിന്റെയും ജയന്റെയും ശമ്പളങ്ങൾ തമ്മിലുള്ള അംശബന്ധം 3:7 ആണ്. എങ്കിൽ ഗോപിയുടെയും ജയന്റെയും ശമ്പളങ്ങൾ തമ്മിലുള്ള അംശബന്ധമെത്ര? a) 2:3 b) 6:7 c) 5:6 d) 18:35
|