Chemistry

രസതന്ത്രം – ഭാഗം 1 [Chemistry Part 1]

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ പദാർഥങ്ങളിൽ ആനോഡ് രശ്മികളുടെ സാന്നിധ്യം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ

Photo: PIXABAY.COM
  • ജോൺ ഡാൾട്ടനെ ബാധിച്ചിരുന്ന രോഗമേത് ? Ans: വർണാന്ധത (ഡാൾട്ടനിസം)
  • ഷെൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കാണാനുള്ള സൂത്രവാക്യമേത്? Ans: 2n2, n = ഷെൽ നമ്പർ
  • വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പദാർഥങ്ങളിൽ വൈദ്യുത ചാർജിന്‍റെ സാന്നിധ്യമുണ്ടെന്നും അതിനാൽ ഒരു പദാർഥം മറ്റൊന്നുമായി പ്രവർത്തിക്കുമെന്നും സമർഥിച്ചതാര് ? Ans: ഹംഫ്രി ഡേവി
  • ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്? Ans: ഏണസ്റ്റ് റൂഥർഫോഡ്
  • ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്നും വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ? Ans: ജെ.ജെ. തോംസൺ
  • ജോൺ ഡാൾട്ടൺ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ച വർഷം? Ans: 1807
  • കാൻസർ, ട്യൂമർ എന്നിവയുടെ ചികിത്സക്കും രോഗനിർണയത്തിനും ഉപയോഗിക്കുന്ന ഐസോടോപ്പുകൾ ഏതെല്ലാം ? Ans: അയഡിൻ-131, കൊബാൾട്ട്- 60
  • റൂഥർഫോഡിന്‍റെ ആറ്റം മാതൃകയുടെ പരിമിതികൾ പരിഷ്കരിച്ച മാതൃകയേത് ? Ans: ബോർ ആറ്റം മാതൃക
  • വൈദ്യുതിയുടെ പിതാവ് ആരാണ്? Ans: മൈക്കൽ ഫാരഡേ
  • ഫോസിലുകളുടേയും ചരിത്രാതീത കാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാനുള്ള കാർബൺ ഐസോടോപ്പ്? Ans: കാർബൺ -14
  • രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റമെന്ന് ആദ്യമായി പ്രസ്താവിച്ചതാര് ? Ans: ജോൺ ഡാൾട്ടൺ
  • ഒരു ആറ്റത്തിന്‍റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാര പാത? Ans: ഷെൽ
  • തന്മാത്രകൾ എന്തിനാലാണ് നിർമിക്കപ്പെട്ടിരിക്കുന്നത് ? Ans: അതിസൂക്ഷ്മങ്ങളായ ആറ്റങ്ങൾ കൊണ്ട്
  • ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ ഏതെല്ലാം ? Ans: പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  • പദാർഥങ്ങളിൽ പോസിറ്റീവ് ചാർജുള്ള ഘടകങ്ങളുണ്ടെന്ന് ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ ? Ans: ഏണസ്റ്റ് റൂഥർഫോഡ്
  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്‍റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു വിളിക്കും? Ans: ഐസോടോപ്പുകൾ
  • ടെലിവിഷനിലെ പിക്ചർ ട്യൂബ് ഏതു തരം ട്യൂബാണ് ? Ans: കാഥോഡ് റേ ട്യൂബ്
  • 1932 ൽ ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? Ans: ജെയിംസ് ചാഡ്വിക്
  • ആണവനിലയങ്ങളിൽ ഇന്ധന മായി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പേത് ? Ans: യുറേനിയം -235
  • ഡിസ്ചാർജ് ട്യൂബിന് രൂപം കൊടുത്ത ജർമൻ ശാസ്ത്രജ്ഞൻ? Ans: ഹെൻറിച്ച് ഗീസ്ലർ
  • ഷെല്ലിന്‍റെ ആകൃതിയെന്ത്? Ans: വൃത്തം
  • വൈദ്യുതി കടത്തിവിട്ടു ദ്രാവക പദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് ആദ്യമായി തെളിയിച്ചതാര് ? Ans: മൈക്കൽ ഫാരഡേ
  • ക്രൂക്സ് ഡിസ്ചാർജ് ട്യൂബ് ഉപയോഗിച്ച് 1895 ൽ എക്സറേ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: വില്യം റോൺടജൻ
  • റൂഥർഫോഡിന്‍റെ ആറ്റം മാതൃക അറിയപ്പെടുന്നത് ഏതു പേരിൽ? Ans: സൗരയൂഥ മാതൃക
  • റൂഥർഫോഡ് ആറ്റം മാതൃകയുടെ പരിമിതിയെക്കുറിച്ച് വിശദീകരിക്കുന്ന സിദ്ധാന്തം ? Ans: വൈദ്യുത കാന്തിക സിദ്ധാന്തം
  • ഒരു പദാർഥത്തിന്‍റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണിക? Ans: തന്മാത്ര
  • അഷ്ടക ഇലക്ട്രോൺ വിന്യാസം എന്താണ്? Ans: ബാഹ്യാത്മ ഷെല്ലിലെ 8 ഇലക്ട്രോൺ ക്രമീകരണം
  • ആറ്റങ്ങളെക്കുറിച്ച് ആദ്യമായി ഒരു സിദ്ധാന്തം അവതരിപ്പിച്ചതാര് ? Ans: ജോൺ ഡാൾട്ടൺ
  • മാസ് മുഴുവൻ ന്യൂക്ലിയസിൽ കേന്ദ്രീകരിക്കാൻ കാരണമെന്ത്? Ans: മാസുള്ള കണങ്ങളായ പ്രോട്ടോണും ന്യൂട്രോണും ന്യൂക്ലിയസിലാണുള്ളത്
  • ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ പദാർഥങ്ങളിൽ ആനോഡ് രശ്മികളുടെ സാന്നിധ്യം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ ? Ans: യൂഗൻ ഗോൾഡ്സ്റ്റീൻ
  • അറ്റോമിക് റിയാക്ടറിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏത് ? Ans: ഡ്യൂട്ടീരിയം
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണമാണ് Ans: അറ്റോമിക നമ്പർ
  • പോസിറ്റീവ് ചാർജുള്ള ഗോളത്തിൽ നെഗറ്റീവ് ചാർജുള്ള ഇലക്ട്രോൺ വിന്യസിച്ചിരിക്കുന്നു എന്നു സമർഥിക്കുന്ന ആറ്റം മാതൃക? Ans: തോംസൺ ആറ്റം മാതൃക
  • സസ്യങ്ങളിലെ പദാർഥ വിനിമയം തിരിച്ചറിയാനുള്ള ട്രേസർ ആയി ഉപയോഗിക്കുന്ന ഫോസ്ഫറസ് ഐസോടോപ്പ് ? Ans: ഫോസ്ഫറസ് 31
  • തുല്യ എണ്ണം ന്യൂട്രോണുകളുള്ള മൂലകങ്ങളെ എന്തു വിളിക്കും? Ans: ഐസോടോൺസ്
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണമാണ് Ans: മാസ് നമ്പർ
  • ഒരു ആറ്റത്തിന്‍റെ മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നതെവിടെ? Ans: ന്യൂക്ലിയസിൽ
  • ബോർ ആറ്റം മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ? Ans: നീൽസ് ബോർ
  • ഒരു മൂലകത്തിന്‍റെ M ഷെല്ലിൽ 6 ഇലക്ട്രോൺ ഉണ്ടെങ്കിൽ മൂലകത്തിന്‍റെ അറ്റോമിക നമ്പറെത്ര? Ans: അറ്റോമിക നമ്പർ 16, (K=2,L=8,M=6), 2+8+6=16
  • വൈദ്യുത കാന്തിക സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? Ans: ജയിംസ് ക്ലാർക് മാക്സ്വെൽ
  • ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 1,2,3,4 എന്ന സംഖ്യകൾക്കു പകരമായി രേഖപ്പെടുത്തുന്നത് എങ്ങനെ? Ans: K, L, M, N
  • ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ എന്തു വിളിക്കും ? Ans: ഐസോബാർ
  • ഗീസ്ലറുടെ ഡിസ്പാർജ് ട്യൂബ് നവീകരിച്ച് ക്രൂക്സ് ട്യൂബ്ബ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: വില്യം ക്രൂക്സ്
  • വൈദ്യുതി ഉപയോഗിച്ചു ഹംഫി ഡേവി വേർതിരിച്ചെടുത്ത രണ്ട് മൂലകങ്ങൾ ഏതെല്ലാം ? Ans: സോഡിയം, ബേരിയം
  • ആറ്റം കണ്ടെത്തിയ ശാസ്ത്ര ജ്ഞൻ ? Ans: ജോൺ ഡാൾട്ടൺ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!