Biology

രക്തം – തെരഞ്ഞെടുത്ത വസ്തുതകൾ – 01

മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതകരോഗത്തിന് എന്താണ് പേര്? – ഹീമോഫീലിയ

Photo: PIXABAY.COM
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ പ്ലേറ്റ്ലെറ്റുകൾ
  • പ്ലാസ്മയുടെ നിറം ? – വൈക്കോലിന്‍റെ നിറം (ഇളം മഞ്ഞ)
  • രക്തത്തിലെ ദ്രാവക ഭാഗത്തെ വിളിക്കുന്ന പേര്? – പ്ലാസ്മ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം ? – കാൽസ്യം
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം? – ഇരുമ്പ്
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ? – വൈറ്റമിൻ കെ
  • അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളുടെ പേരെന്ത്? – സിരകൾ ൽ ഏറ്റവും വലിയ സിര (അശുദ്ധ രക്തക്കുഴൽ) ഏതാണ്? – ഇൻഫീരിയർ വീനക്കാവ
  • ശ്വേത രക്താണുക്കൾ ക്രമാതീതമായി വർധിക്കുന്നത് ഏതു രോഗത്തിന്‍റെ ലക്ഷണമാണ്? – രക്താർബുദം (ലുക്കീമിയ)
  • അരുണ രക്താണുക്കൾക്ക് ചുവന്ന നിറം നൽകുന്നത് ? – ഹീമോഗ്ലോബിൻ
  • ഏറ്റവും വലിയ രക്താണു ഏത്? – ശ്വേത രക്താണു
  • ഏറ്റവും വലിയ ശ്വേത രക്താണു? – മോണോസൈറ്റ്
  • ചുവന്ന രക്താണുക്കളുടെ ജീവിതദൈർഘ്യം 120 ദിവസം
  • രക്തത്തിൽ ആന്‍റിബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം? – പ്ലാസ്മ
  • അരുണ രക്താണുക്കൾക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗത്തിന്‍റെ ലക്ഷണമാണ്? – സിക്കിൾസെൽ അനീമിയ അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് എവിടെയാണ്? – കരളിലും പ്ലീഹയിലും
  • ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കല രക്തം
  • രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം? – സീറം
  • ശരീരത്തിലെ പട്ടാളക്കാർ (പോരാളി) എന്നറിയപ്പെടുന്നത് ശ്വേത രക്താണുക്കൾ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രാട്ടീൻ? – ഫൈബ്രിനോജൻ
  • ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്‍റിബോഡികൾ ഉൽപാദിപ്പിക്കുന്നത് ? – ശ്വേത രക്താണുക്കൾ
  • ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിൽ
  • അരുണരക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം? – പ്ലീഹ
  • മൂന്നുതരം രക്താണുക്കൾ ഏതെല്ലാം? – അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ
  • രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു ? – ഹെപ്പാരിൻ
  • രക്തത്തിന്‍റെ എത്ര ഭാഗമാണ് പ്ലാസ്മ? – 55 ശതമാനം
  • ശ്വേത രക്താണുക്കളുടെ ജീവിതകാലം 10-15 ദിവസം
  • എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത് എന്ത്? – അരുണ രക്താണുക്കൾ.
  • മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതകരോഗത്തിന് എന്താണ് പേര്? – ഹീമോഫീലിയ
  • ജീവന്‍റെ നദി എന്നറിയപ്പെടുന്നത് രക്തം
  • രക്തത്തിലെ പ്രധാന കോശങ്ങൾ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ
  • ശുദ്ധരക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളുടെ പേരെന്ത്? – ധമനികൾ
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!