Chemistry

മൂലകങ്ങളും പ്രോട്ടോൺ – ന്യൂട്രോണുകളും അറ്റോമിക് – മാസ് നമ്പറുകൾ

മൂലകത്തിന്‍റെ ‘ഐഡന്‍റിറ്റി കാർഡ്’ എന്നറിയപ്പെടുന്ന ആറ്റത്തിലെ കണമാണ് പ്രോട്ടോൺ

● ഒരു പദാർഥത്തിന്‍റെ തൻമാത്രയിൽ ഒരേയിനം ആറ്റങ്ങളാണ് ഉള്ളതെങ്കിൽ അത് മൂലകം എന്നറിയപ്പെടുന്നു.
● നെഗറ്റീവ് ചാർജുള്ള ആറ്റത്തിലെ മൗലികകണമായ ഇലക്ട്രോൺ കണ്ടുപിടിച്ചത് ജെ.ജെ. തോംസൺ.
● ഒരു പദാർഥത്തിലെ ഏറ്റവും ചെറിയ കണമാണ് ആറ്റം.
● ഒരേ അറ്റോമികസംഖ്യയും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്‍റെ വിവിധ രൂപങ്ങൾ ഐസോടോപ്പുകൾ എന്നറിയപ്പെടുന്നു.
● ഒരു മൂലകത്തിന്‍റെ അറ്റോമികസംഖ്യ നിശ്ചയിക്കുന്ന കണമാണ് പ്രോട്ടോൺ.
● ഒരേ അറ്റോമിക് നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് ഐസോടോപ്പുകൾ എന്നാണ്.
● രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ഒരു മൂലകത്തിന്‍റെ ഏറ്റവും ചെറിയ കണികയാണ് ആറ്റം.
● ആറ്റത്തിലെ കണങ്ങൾ തമ്മിലുള്ള അതിശക്തമായ ബലം ഉറപ്പാക്കുന്ന സൂക്ഷ്മകണമാണ് ഗ്ലൂവോൺ.
● അണുസിദ്ധാന്തത്തിന്‍റെ ആധുനികകാലത്തെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ജോൺ ഡാൾട്ടൻ.
● ഏകാറ്റോമിക തൻമാത്രകൾ ഉള്ള മൂലകങ്ങൾക്ക് ഉദാഹരണങ്ങളാണ് കുലീനവാതകങ്ങളായ ഹീലിയം, നിയോൺ, ആർഗൺ, ക്രിപ്റ്റോൺ തുടങ്ങിയവ.
● ആറ്റത്തിന്‍റെ ന്യൂക്ലിയസിലുള്ള കണങ്ങളാണ് പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ.
● ആറ്റത്തിലെ മൗലികകണങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത് ക്വാർക്കുകൾ എന്നറിയപ്പെടുന്ന കണങ്ങളാലാണ്.
● ആറ്റത്തിന്‍റെ ന്യൂക്ലിയസിൽ ഒരേ എണ്ണം ന്യൂട്രോണുകൾ ഉള്ള മൂലകങ്ങൾ ഐസോടോണുകൾ എന്നറിയപ്പെടുന്നു.
● ഒരു മൂലകത്തിന്‍റെ രാസപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന അറ്റോമിക കണികകളാണ് ഇലക്ട്രോണുകൾ.
● വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന പദാർഥങ്ങളാണ് സംയുക്തങ്ങൾ.
● ഒരു ശുദ്ധപദാർഥത്തിന്‍റെ അടിസ്ഥാനഗുണങ്ങളെല്ലാമുള്ള ഏറ്റവും ചെറിയ കണികയാണ് തൻമാത്ര.
● വൈദ്യുതി, കാന്തികബലം, ചാലനം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്ന ആറ്റത്തിലെ സൂക്ഷ്മകണങ്ങളാണ് ഇലക്ട്രോണുകൾ.
● ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമികസംഖ്യയുമുള്ള മൂലകങ്ങൾ ഐസോബാറുകൾ എന്നറിയപ്പെടുന്നു.
● പ്രോട്ടോണുകളും ന്യൂട്രോണുകളുമടങ്ങുന്ന ആറ്റത്തിന്‍റെ ന്യൂക്ലിയസിലെ കണികകളുടെ ആകെ എണ്ണത്തെ മാസ് നമ്പർ എന്നുവിളിക്കുന്നു.
● ആറ്റത്തിലെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്ക്.
● മൂലകത്തിന്‍റെ ‘ഐഡന്‍റിറ്റി കാർഡ്’ എന്നറിയപ്പെടുന്ന ആറ്റത്തിലെ കണമാണ് പ്രോട്ടോൺ.
● ആറ്റത്തിന്‍റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകമാണ് ഹൈഡ്രജൻ.
● പോസിറ്റീവ് ചാർജുള്ള ആറ്റത്തിലെ കണമായ പ്രോട്ടോൺ കണ്ടുപിടിച്ചത് ഏണസ്റ്റ് റൂഥർഫോർഡ്.

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!