മലയാള സിനിമയുടെ ആദ്യങ്ങൾ
- ഏറ്റവും കൂടുതൽ സംവിധായകരുള്ള ആദ്യ ചിത്രം : കേരള കഫേ (11 പേർ, 2009)
- ഇന്ത്യയ്ക്കു പുറത്ത് ഒരുക്കിയ പശ്ചാത്തല സംഗീതം : ഗുരു (ഹംഗേറിയൻ സിംഫണിക് ഓർക്കസ്ട്ര)
- 3 ഡി ചിത്രം : മൈഡിയർ കുട്ടിച്ചാത്തൻ (1984)
- ആധുനിക ഫിലിം സ്റ്റുഡിയോ : നവോദയ
- ഓസ്കർ നേടിയ മലയാളി : റസൂൽ പൂക്കുട്ടി (സ്ലം ഡോഗ് മില്യനെയർ, 2009)
- കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ : ഷാജി എൻ. കരുൺ
- റിയലിസ്റ്റിക് ചിത്രം : ന്യൂസ്പേപ്പർ ബോയ് (1955)
- ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിട്യൂട്ട് അവാർഡ് നേടിയ ചിത്രം : എലിപ്പത്തായം (സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ)
- സംഭാഷണം ഫോണിൽ മാത്രമുള്ള സിനിമ : ദ് ട്രൈയിൻ (സംവിധാനം ജയരാജ്, 2011)
- ചലച്ചിത്ര സംബന്ധിയായ ആനുകാലിക പ്രസിദ്ധീകരണം : ‘സിനിമ’
- ഓസ്കറിനായി മത്സരിച്ച സിനിമ : ഗുരു (സംവിധാനം: രാജീവ് അഞ്ചൽ, 1997)
- ആദ്യ ജെ.സി.ഡാനിയേൽ അവാർഡ് : ടി.ഇ.വാസുദേവൻ
- സിനിമാസ്കോപ് ചിത്രം : തച്ചോളി അമ്പു (1978)
- ഗാനങ്ങളില്ലാത്ത സിനിമ : നീതി (1971)
- മലയാളി സിനിമാ പ്രദർശകൻ : കാട്ടുക്കാരൻ വാറുണ്ണി ജോസഫ് (ചിത്രം: ഡി.ജി.ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര)
- പ്രിന്റ് ലഭ്യമായ ദക്ഷിണേന്ത്യയിലെ ഏക നിശബ്ദ സിനിമ : മാർത്താണ്ഡവർമ
- മലയാളത്തിൽ ചലച്ചിത്ര പത്രപ്രവർത്തനത്തിനു തുടക്കമിട്ടത് : കെ. വി. കോശി
- സ്റ്റുഡിയോയ്ക്കു പുറത്തു ചിതീകരിച്ച ചിത്രം : ഓളവും തീരവും (1970)
- ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായി ഗിന്നസ് റെക്കോർഡ് : പ്രേംനസീർ
- ഒരേ ചിത്രത്തിൽ പലകഥ അവതരിപ്പിച്ച ചിത്രം : ചിത്രമേള (1967)
- യേശുദാസ് ആലപിച്ച ആദ്യ ചിത്രം : കാൽപ്പാടുകൾ
- ഗാനരചയിതാവ് : മുതുകുളം രാഘവൻ പിള്ള (ബാലൻ)
- 100 സിനിമ തികച്ച നടൻ : എസ്. പി. പിള്ള
- സംവിധായിക: വിജയനിർമല
- സൂപ്പർഹിറ്റ് സിനിമ: ജീവിതനൗക (1951)
- കാൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ക്യാമറ : മുരളി നായർ (മരണ സിംഹാസനം, 1999)
- കേന്ദ്ര കഥാപാത്രങ്ങളായി സ്ത്രീകൾ മാത്രമുള്ള മലയാള സിനിമ : രാക്കിളിപ്പാട്ട് (സംവിധാനം : പ്രിയദർശൻ)
- പിന്നണി സംഗീതം അവതരിപ്പിച്ച് ചിതം : നിർമല (1948)
- പുരാണചിത്രം : പ്രഹ്ലാദ
- സിനിമയായ മലയാള നാടകം: സ്തീ (1950)
- സൂപ്പർ സ്റ്റാർ : തിക്കുറിശ്ശി സുകുമാരൻ നായർ (ജീവിതനൗക)
- ഒരു താരത്തെ അഭിനേതാവാക്കി ഏറ്റവുമധികം സിനിമകൾ ചെയ്ത സംവിധായകൻ : ശശികുമാർ (പ്രം നസീറിനൊപ്പം 84 സിനിമകൾ)
- പത്മശ്രീ ലഭിച്ച മലയാള ചലച്ചിത്രകാരൻ : തിക്കുറിശ്ശി സുകുമാരൻ നായർ
- ഗാനരചയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച വനിത : ഒ.വി.ഉഷ
- ചലച്ചിത്ര സുഡിയോ : ഉദയ (ആലപ്പുഴ)
- ഏറ്റവും കൂടുതൽ സിനിമകളുടെ സംവിധായകൻ : ശശികുമാർ (131 സിനിമ)
- 70 എംഎം ചിത്രം : പടയോട്ടം (സംവിധാനം : ജിജോ പുന്നൂസ്, 1982)
- ഇരട്ട ക്ലൈമാക്സ്സുള്ള ചിത്രം : ഹരികൃഷ്ണൻസ് (1998)
- സിനിമാക്കേസ് : രണ്ടാമത്തെ സിനിമയായ ‘മാർത്താണ്ഡവർമ’ യുടെ അവകാശത്തർക്കം
- സംസ്ഥാന അവാർഡ് ലഭിച്ച സിനിമ : കുമാരസംഭവം (1969)
- സംഗീതസംവിധായിക : ശാന്താ പി.നായർ (തിരമാല, 1953)
- സത്യന്റെ ആദ്യ ചിത്രം : ആത്മസഖി
- പ്രംനസീറിന്റെ ആദ്യ ചിത്രം : മരുമകൾ
- നായിക: പി.കെ.റോസി (വിഗതകുമാരൻ)
- പാട്ടെഴുത്തുകാരി : വൈക്കം ലത (1968 ലെ ‘രാഗിണി’ എന്ന ചിത്രം)
- അന്യഭാഷയിലേക്കു ഡബ് ചെയ്ത ചിത്രം : ജീവിതനൗക
- വിദേശി സംവിധാനം ചെയ്ത മലയാള ചിത്രം : വെള്ളിനക്ഷത്രം (ജർമൻകാരൻ ഫെലിക്സ് ജെ.എച്ച് ബെയ്സ് , 1949)
- സിനിമാപ്രദർശനം നടത്തിയത് : പോൾ വിൻസെന്റ് (കോഴിക്കോട്)
- സംവിധായകൻ: ജെ.സി.ഡാനിയേൽ (വിഗതകുമാരൻ)
- പി.ജയചന്ദ്രൻ ആലപിച്ച ആദ്യ ചിത്രം : കുഞ്ഞാലി മരയ്ക്കാർ
- കളർ ചിത്രം : കണ്ടംബച്ച കോട്ട് (1961)
- ഡിടിഎസ് സംവിധാനം ഉപയോഗിച്ച ചിത്രം : മൈ ഡിയർ കുട്ടിച്ചാത്തൻ
- ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ താരജോഡിയായി അഭിനയിച്ചിട്ടുള്ള നടീനടന്മാർ : പ്രേംനസീർ, ഷീല (110 സിനിമ)
- മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ : അജയ്ക്കുമാർ (ഗിന്നസ് പകു, അദ്ഭുത ദ്വീപ്)
- സംഗീത സംവിധായകൻ : കെ.കെ.അരൂർ, ഇബ്രാഹിംകുട്ടി (ബാലൻ)
- മലയാളം പറഞ്ഞ സിനിമ : ബാലൻ

