General Knowledge

മലയാളം സിനേമ – തെരഞ്ഞെടുത്ത ചോദ്യങ്ങൾ [ Malayalam Cinema – Selected Questions]

‘ബാബു’ എന്ന പേരിൽ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ സിനിമയുടെ തമിഴ് പതിപ്പിൽ ശിവാജി ഗണേശനും ഹിന്ദിയിൽ രാജേഷ് ഖന്നയുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Photo : PIXABAY.COM
 • 1928 നവംബർ 7 ന് (1930 ഒക്ടോബർ 23 ന് എന്നും ചില രേഖകളുണ്ട്) പ്രസിദ്ധ അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ള തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്ത ഈ ചലച്ചിത്രം നിർമിച്ചത് ട്രാവൻകൂർ നാഷനൽ പിക്ചേഴ്സ് ആണ്. ഏതു ചല ച്ചിത്രം? Ans: വിഗതകുമാരൻ
 • മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന വിശേഷണ മുള്ള ഈ ചിത്രമൊരുക്കിയതും പേരിട്ടതും 1967 ൽ തുടങ്ങിയ കെ എസ് ആർ ടി സി സർവീസിനെ അടിസ്ഥാനമാക്കിയാണ്? ഏതു സിനിമ, ഏതു സർവീസ്? Ans: കണ്ണൂർ ഡീലക്സ്
 • കെൻ കെസ്സി രചിച്ച ‘വൺ ഫ്ലൂ ഓവർ ദ് കുക്കൂസ് നെസ്റ്റ്’ എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കിയാണ് 1986 ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഏതു ചിത്രം? Ans: താളവട്ടം
 • പ്രഭു, അംരീഷ് പുരി, തബു, അന്നു കപൂർ തുടങ്ങിയ ഇതര ഭാഷാതാരങ്ങൾ അഭിനയിച്ച് ചലച്ചിത്രമാണ് 1996 ൽ പുറത്തിറങ്ങിയ ‘കാലാപാനി’. പ്രിയദർശൻ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക്, മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തേത് എന്നു പറയാവുന്ന എന്തു പ്രത്യേകതയാണുള്ളത് ? Ans: ആദ്യ ഡോൾബി സീരിയോ ചിത്രം
 • മലയാളത്തിലെ ആദ്യ 70 എംഎം ചലച്ചിത്രമാണ്, എൻ.ഗോവിന്ദൻ കുട്ടി തിരക്കഥ, സംഭാഷണം രചിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’. അലക്സാണ്ടർ ഡമാസിന്‍റെ പ്രശസ്തമായ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഏതു നോവൽ? Ans: ദി കൗണ്ട് ഒഫ് മോണ്ടിക്രിറ്റോ
 • 2003 ൽ ഗ്ലോബൽ ഇൻവെസ്റ്റെഴ്സ് മീറ്റ് (GIM) എന്ന പരിപാടിക്കായി കേരളത്തിലെത്തിയ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയ് തന്‍റെ പ്രസംഗത്തിനിടെ ഒരു മലയാള ചലച്ചിത്രത്തെക്കുറിച്ചു പരാമർശിച്ചു. സ്വന്തമായി വ്യവസായങ്ങൾ തുടങ്ങുന്നവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പറയുന്നതിനിടെ അദ്ദേഹം പരാമർശിച്ച ആ സിനിമ ഏത്? Ans: വരവേൽപ്
 • മണിയൻപിള്ള രാജു നിർമിച്ച് പ്രിയദർശൻ സംവിധാനം നിർവഹിച്ച ഈ ചിത്രം പ്രിയദർശൻ തന്നെ ‘ഘട്ട മീട്ട്’ എന്ന പേരിൽ ഹിന്ദിയിൽ സംവിധാനം ചെയ്തിട്ടുണ്ട്. തായ്ലൻഡ് എന്ന രാജ്യത്തിന്‍റെ പ്രശസ്തമായ അപരനാമവും ഇതുതന്നെയാണ്. ഏതാണീ സിനിമ? Ans: വെള്ളാനകളുടെ നാട്
 • ‘പെരിയാർ’ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് നല്ല നാടകങ്ങൾ നിർമിക്കുക എന്ന ഉദ്ദേശ്യത്തോടെ പി ജെ തിയറ്റേഴ്സ് എന്ന നാടകക്കമ്പനി രൂപവത്കരിച്ചതും. ആരാണിദ്ദേഹം ? Ans: പി.ജെ.ആന്‍റണി
 • കന്നഡ എഴുത്തുകാരൻ നിരഞ്ജനയുടെ ‘ചിരസ്മരണ’ എന്ന കൃതിയെ ആസ്പദമാക്കി 1986 ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഈ സിനിമയുടെ പ്രമേയം കയ്യൂർ സമരമായിരുന്നു. ഏതു സിനിമ? ആരാണു സംവിധായകൻ? Ans: മീനമാസത്തിലെ സൂര്യൻ, ലെനിൻ രാജേന്ദ്രൻ
 • 1997 ലെ ഓസ്കറിനുള്ള വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലേക്കു മത്സരിക്കാൻ ഇന്ത്യയിൽ നിന്നു തിരഞ്ഞെടുത്ത ചിത്രം നിർമിച്ചത് ജനസമ്മതി ക്രിയേഷൻസിന്‍റെ ബാനറിലായിരുന്നു. ഏതാണീ ചിത്രം? Ans: ഗുരു
 • ഇൻഡോ-ഫ്രഞ്ച്-ജർമൻ നിർമാണ സംരംഭമായിരുന്ന ഈ ചിത്രത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ഉസ്താദ് സാക്കിർ ഹുസൈൻ തുടങ്ങിയ കലാകാരന്മാർ ഒരുമിച്ചു പ്രവർത്തിച്ചു. ചിത്രത്തിന്‍റെ 4 നിർമാതാക്കളിൽ മൂന്നു പേർ പിയറെ അസോലിൻ, സുരേഷ് ബാലാജി, ഗയ് മാറിഗ്നേൻ എന്നിവരാണ്. ഏതു സിനിമ? നാലാമത്തെ നിർമാതാവ് ആര്? Ans: വാനപ്രസ്ഥം, മോഹൻലാൽ
 • പുല്ലാങ്കുഴൽ വിദഗ്ധൻ ഹരിപസാദ് ചൗരസ്യയും സരോദ് വിദഗ്ധൻ രാജീവ് താരാനാഥും ചേർന്നു പശ്ചാത്തല സംഗീതം ഒരുക്കിയ മലയാളം സിനിമയേത്? Ans: പോക്കുവെയിൽ
 • 1911ൽ മംഗളോദയം കമ്പനി സ്ഥാപിക്കുകയും ഏറെക്കാലം അതിന്‍റെ എംഡി സ്ഥാനം വഹിക്കുകയും ചെയ്ത ഈ വ്യക്തിയാണ് കേരള സിനി ടോൺ എന്ന സിനിമ നിർമാണക്കമ്പനി ആരംഭിച്ചത്. ആരാണിദ്ദേഹം? മലയാള സാഹിത്യത്തിൽ ഇദ്ദേഹത്തിനുള്ള പ്രശസ്തി എന്ത്? Ans: രാമവർമ അപ്പൻ തമ്പുരാൻ, മലയാളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് നോവലായ ‘ഭാസ്കരമേനോന്‍റെ’ രചയിതാവ്
 • എം.ടി.വാസുദേവൻ നായരുടെ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ‘നിർമാല്യം’ എന്ന സിനിമ. ഏതു കഥ? Ans: പള്ളിവാളും കാൽച്ചിലമ്പും
 • മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടിയ സിനിമയാണ് പി.ഭാസ്കരനും രാമു കാര്യാട്ടും ചേർന്നു സംവിധാനം ചെയ്ത് ‘നീലക്കുയിൽ’. ഈ സിനിമയുടെ കഥയും തിരക്കഥയും രചിച്ച് പ്രശസ്ത സാഹിത്യകാരനാര്? Ans: ഉറൂബ്
 • മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1994ൽ പുറത്തിറങ്ങിയ ‘വിധേയൻ’. സക്കറിയയുടെ ഏതു കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചത്? Ans: ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും
 • ‘വിധിയും മിസിസ് നായരും’ എന്ന കഥയെ ആസ്പദമാക്കി മുതുകുളം രാഘവൻ പിള്ള തിരക്കഥ രചിച്ച ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ജർമൻകാരൻ ബോഡോ ഗുഷ്വാക്കറാണ്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഈ സിനിമ ഏത്? Ans: ബാലൻ
 • ‘ബാബു’ എന്ന പേരിൽ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ സിനിമയുടെ തമിഴ് പതിപ്പിൽ ശിവാജി ഗണേശനും ഹിന്ദിയിൽ രാജേഷ് ഖന്നയുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏതു മലയാളം സിനിമ? Ans: ഓടയിൽ നിന്ന്
 • 1956 ൽ അവതരിപ്പിച്ച ഒരു നാടകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് 1961 ൽ അതേ പേരിൽ ടി .ആർ. സുന്ദരം സംവിധാനം ചെയ്ത് സേലത്തെ മോഡേൺ തിയറ്റേഴ്സ് തിയറ്ററുകളിൽ എത്തിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ചിത്രം ഏതാണ്? Ans: കണ്ടം ബച്ച കോട്ട്
 • ‘മലയാളനാട്’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു നോവലിനെ അധികരിച്ചാണ് പി.പത്മരാജന്‍റെ ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രം സംവിധാനം ചെയ്തത്. ഏതാണീ നോവൽ? Ans: ഉദകപ്പോള
 • Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!