Knowledge Base

മറക്കാനാവാത്ത 20 ദിവസങ്ങൾ

1987 സെപ്റ്റംബർ 16 ന് ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ഈ നഗരത്തിൽ ചേർന്ന് ഉടമ്പടി ഒപ്പുവച്ചതിനെത്തുടർന്നാണ് എല്ലാ വർഷവും സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഏതാണ് ഈ നഗരം

Photo: PIXABAY.COM
 • ഈ മേഖലയിലെ ഏറ്റവും പ്രധാന നിരീക്ഷണങ്ങൾ നടത്തിയ ആന്‍റൺ ജാൻസ എന്ന സ്ലോവേനിയക്കാരിയുടെ ജന്മദിനമായ മേയ് 20 ആണ് ഈ ദിനമായി ആചരിക്കുന്നത്. ലോകത്തിൽ ഇന്നു ജീവിക്കുന്നതിൽ ഏറ്റവും പ്രധാന ജീവിയെന്നു പല ശാസ്ത്രജ്ഞരും വിശേഷിപ്പിക്കുന്ന ഇതിന്‍റെ സംരക്ഷണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. ഏതു ദിനം? Ans: ലോക തേനീച്ച ദിനം
 • മേയിലെ രണ്ടാം ഞായറാഴ്ചയാണ് സാധാരണ ഈ ദിനമായി ആചരിക്കുന്നത്. പല രാജ്യങ്ങളിലും പല ദിനങ്ങളിലാണ് ആചരിച്ചതെങ്കിലും, ഇന്ന് ഏകീകൃതമായി ഈ ദിനാചരണം നടക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ വാക്കു കണ്ടുപിടിക്കാൻ ബ്രിട്ടിഷ് കൗൺസിൽ നടത്തിയ സർവേയിൽ ഒന്നാമതെത്തിയ വാക്കുമായി ബന്ധപ്പെട്ട ഈ ദിനം ഏത്? Ans: മദർസ് ഡേ
 • ഡീൻ ക്യാംബെൽ എന്ന വ്യക്തിയുടെ ഉത്സാഹത്തിൽ ഈ പ്രത്യേകതയുള്ള വ്യക്തികൾക്കായി രൂപവൽക്കരിച്ച സംഘടനയുടെ മേൽനോട്ടത്തിലാണ് ഈ ദിനം ആചരിക്കുന്നത്. 70 കോടിയിലേറെ ആളുകൾക്ക് ഈ പ്രത്യേകത ഉണ്ടെന്നാണു കണക്ക്. നെപ്പോളിയൻ, ബറാക് ഒബാമ, നരേന്ദ്ര മോദി, അമിതാഭ് ബച്ചൻ, ബിൽഗേറ്റ്സ് എന്നിവർക്ക് ഈ പ്രത്യേകതയുണ്ട്. ഓഗസ്റ്റ് 13 ന് ആചരിക്കുന്ന ഈ ദിനം ആർക്കുവേണ്ടി ഉള്ളതാണ്? Ans: ലെഫ്റ്റ് ഹാൻഡേർസ് (ഇടംകൈയൻമാർ)
 • ജക്കാർത്ത ആസ്ഥാനമായ എപിസിസി എന്ന സംഘടനയാണ് അവരുടെ സ്ഥാപക ദിനമായ സെപ്റ്റംബർ 2 ഈ രാജ്യാന്തര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. മുംബൈ, കൊങ്കൺ തീരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഇതിനു സമാനമായ രീതിയിൽ ശ്രാവണമാസ പൗർണമി ദിനം ഇത് ആചരിക്കാറുണ്ട്. എന്തു ദിനമാണിത്? Ans: ലോക നാളികേര ദിനം
 • ഈ രാജ്യത്തിന്‍റെ നിർദേശ പ്രകാരമാണ് യുഎൻ ജനറൽ അസം ജി എല്ലാ വർഷവും നവംബർ 5 നു സൂനാമി ബോധവൽക്കരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഏതു രാജ്യം? Ans: ജപ്പാൻ
 • 1809 ജനുവരി 4 നു ഫ്രാൻസിൽ ജനിച്ച ഈ വ്യക്തിക്ക് ബാല്യത്തിലുണ്ടായ അപകടത്തെ തുടർന്നു പൂർണ അന്ധത ബാധിച്ചെങ്കിലും വിദ്യാർഥിയായിരിക്കെത്തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്കു രൂപം നൽകി. അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ട ഒരു രീതി കണ്ടുപിടിച്ച ഇദ്ദേഹത്തിന്‍റെ ജന്മദിനമായ ജനുവരി 4 ഈ ദിന മായി ആചരിക്കുന്നു. ഏതു ദിനം? Ans: ലോക ബ്രെയ്ലി ദിനം
 • ഫ്രാൻസിൽ നടന്ന ഒരു സംഗീത പരിപാടിയുടെ ഓർമയ്ക്കായാണ് ജൂൺ 21 നു ലോക സംഗീത ദിനം ആചരിക്കുന്നത്. വർഷത്തിലെ ദൈർഘ്യം കൂടിയ ദിനമായതിനാൽ ഈ ദിവസം മറ്റൊരു ദിനമായും ആചരിക്കുന്നുണ്ട്. ദിനം ഏത്? Ans: രാജ്യാന്തര യോഗാ ദിനം
 • 1931 ൽ ജനിച്ച ഈ ശാസ്ത്രജ്ഞന്‍റെ ബഹുമാനാർഥം അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബർ 15 ഈ രാജ്യാന്തര ദിനം ആചരിക്കാൻ 2010 ൽ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചു. ഏതു ദിനം? ആരാണ് ഇദ്ദേഹം? Ans: ലോക വിദ്യാർഥി ദിനം, എ.പി.ജെ. അബ്ദു ൽ കലാം
 • ജൂലൈ 12 ഇവരുടെ ദിനമായാണു യുഎൻ ആചരിക്കുന്നത്. ഇതിനു കാരണമായി പറഞ്ഞത്, “ഇത് എന്‍റെ ദിനമല്ല, ലോകത്തിലെ അവകാശങ്ങൾക്കായി പോരാടുന്ന ഓരോ ആണിന്‍റെയും പെണ്ണിന്‍റെയും ദിനമാണ്” എന്നാണ്. ആ ദിവസം അവർ യുഎന്നിൽ നടത്തിയ പ്രസംഗം ഗാനമാക്കി ബിബിസി പ്രക്ഷേപണം ചെയ്തിരുന്നു. ആര്? Ans: മലാല യൂസഫ്സായ്
 • ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നിലവിലുള്ള എട്ടു പൊതുജനാരോഗ്യ യജ്ഞങ്ങളിൽ ഒന്നായ ഈ രോഗ ദിനാചരണം ആദ്യം ആചരിച്ചത് റോബർട്ട് കോക് എന്ന ശാസ്ത്രഞ്ജന്‍റെ കണ്ടുപിടിത്തത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് (1982 മാർച്ച് 24). മൈക്കോബാക്ടീരിയം വിഭാഗത്തിൽ പെടുന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന ഈ രോഗം ഏത്? Ans: ക്ഷയം
 • ജവാഹർലാൽ നെഹ്റുവിന്‍റെ ജന്മദിനമായ നവംബർ 14 നാണ് ഇന്ത്യ ശിശുദിനം ആചരിക്കുന്നത്. അതേ ദിവസം തന്നെയാണ് 1922 ൽ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഈ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർഥം ലോക പ്രമേഹ ദിനം ആചരിക്കുന്നത്. ആരാണീ ശാസ്ത്രജ്ഞൻ? എന്തു കണ്ടുപിടുത്തം? Ans: ഫ്രഡറിക് ബാന്‍റിങ്, ഇൻസുലിൻ
 • വംശനാശം നേരിടുന്ന ഈ ജീവിയുടെ 75 ശതമാനവും ഇന്ത്യയിലാണ്. നാലു വർഷം കൂടുമ്പോൾ ഇവയുടെ കണക്കെടുക്കാൻ ഇന്ത്യയിൽ സെൻസസ് നടക്കും. 2010 ജൂലൈ 29 നു സെന്‍റ് പീറ്റേഴ്സ് ബർഗിലെ ഉച്ചകോടിക്കു ശേഷമാണ് ഈ ജീവിയുടെ സംരക്ഷണത്തിനായി ഈ ദിനാചരണം നിലവിൽ വന്നത്. ഏതു ജീവി? Ans: കടുവ
 • തിരുവനന്തപുരം വിമാനത്താവളം, ട്രിവാൻഡ്രം ടെന്നിസ് ക്ലബ്, ഫ്ലയിങ് ക്ലബ് എന്നിവ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ജി.വി.രാജയാണ് കോവളത്തെ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമാക്കാനും പ്രധാനമായി പ്രവർത്തിച്ചത്. ബിസിസിഐ വൈസ് പ്രസിഡന്‍റായ ആദ്യ മലയാളിയായ അദ്ദേഹം കുളുവിൽ വിമാനാപകടത്തിലാണു മരിച്ചത്. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബർ 13 കേരളത്തിൽ എന്തു ദിനമായാണ് ആചരിക്കുന്നത്? Ans: സംസ്ഥാന കായികദിനം
 • ഇന്ത്യയുടെ ചരിത്രത്തിലെ ഏറെ നിർഭാഗ്യകരമായ ഒരു സംഭവത്തെ അനുസ്മരിക്കാനാണ് എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്. എൺപതുകളിൽ നടന്ന ഈ സംഭവത്തി ന്‍റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരിൽ ഈ തലമുറയിലുള്ളവരും ഉണ്ട്. ഏതാണീ സംഭവം? Ans: ഭോപ്പാൽ ദുരന്തം
 • ഇന്ത്യയുടെ ബിസ്മാർക് എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം 2014 മുതൽ ദേശീയ ഏകതാ ദിനമായി ആചരിക്കുന്നു. ഏകതാ ശിൽപം അനാച്ഛാദനം ചെയ്തതും ഈ ദിവസമാണ്. ഏതാണീ തീയതി? Ans: ഒക്ടോബർ 31
 • 1970 ൽ ആദ്യം ആചരിക്കപ്പെട്ട ഈ ദിനത്തിന്‍റെ അൻപതാം വാർഷികം 2020 ലാണ്. 2016 ൽ ഈ ദിനാചരണത്തിന്‍റെ ഭാഗമായി നൂറ്റിഇരുപതിലധികം രാജ്യങ്ങൾ പാരിസ് ഉടമ്പടി ഒപ്പുവച്ചിരുന്നു. ഏതു ദിനം? Ans: ലോക ഭൗമദിനം
 • 1987 സെപ്റ്റംബർ 16 ന് ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ഈ നഗരത്തിൽ ചേർന്ന് ഉടമ്പടി ഒപ്പുവച്ചതിനെത്തുടർന്നാണ് എല്ലാ വർഷവും സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഏതാണ് ഈ നഗരം? Ans: മോൺട്രിയോൾ
 • മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്‍റെ ബഹുമാനാർഥം മീററ്റ് സർവകലാശാലയും ലക്നൗ വിമാനത്താവളവും യഥാക്രമം ചൗധരി ചരൺ സിങ് യൂണിവേഴ്സിറ്റി എന്നും ചൗധരി ചരൺ സിങ് വിമാനത്താവളം എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്‍റെ ജന്മദിനമായ ഡിസംബർ 23 എന്തു ദേശീയ ദിനമായാണ് ആചരിക്കുന്നത്? Ans: ദേശീയ കർഷക ദിനം (കിസാൻ ദിവസ്)
 • 1987 ജൂൺ 8 നു ബ്രൂട്ലാൻഡ് റിപ്പോർട്ടിന്‍റെ ഓർമയ്ക്കാണ് ഈ ദിനം ആചരിച്ചു തുടങ്ങുന്നത്. ലോകത്തിലെ ജൈവവൈവിധ്യത്തിന്‍റെ 90 ശതമാനത്തിലധികം വരുന്ന ഇടങ്ങളുടെ സംരക്ഷണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. 2019 ലെ ഈ ദിനത്തിന്‍റെ വിഷയം ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. ഏതു ദിനം? Ans: രാജ്യാന്തര സമുദ്ര ദിനം
 • 1971 ഫെബ്രുവരി 2 ന് ഇറാനിലെ റാംസർ നഗരത്തിൽ ഈ ഉടമ്പടി ഒപ്പുവച്ചു. ഈ ദിവസത്തിന്‍റെ ഓർമ നിലനിർത്താനും ഇവയുടെ സംരക്ഷണത്തിന് അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. ദിനമേത്? Ans: ലോക തണ്ണീർത്തട ദിനം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!