- ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക്? Ans: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏതു നിയമപ്രകാരം? Ans: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934
- റിസർവ് ബാങ്ക് സ്ഥാപിതമായത് എന്ന്? Ans: 1935 ഏപ്രിൽ 1
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ച വർഷം? Ans: 1949
- ഏതു വർഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടത്? Ans: 1955
- ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഇന്നുള്ള ഏതു ബാങ്കിന്റെ മാതൃസ്ഥാപനമാണ്? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കിയ ബാങ്ക്? Ans: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
- ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടന്നത് എന്ന്? Ans: 1969 ജൂ ലൈ 19
- ബാങ്ക് ദേശസാൽക്കരണത്തിനായി പാസാക്കിയ ഓർഡിനൻസ് ഏത്? Ans: ബാങ്കിങ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ്സ്) ഓർഡിനൻസ്
- ബാങ്ക് ദേശസാൽക്കരണ ഓർഡിനൻസിൽ ഒപ്പുവച്ച രാഷ്ട്രപതി? Ans: വി.വി.ഗിരി
- 1969 ൽ ബാങ്ക് ദേശസാൽക്കരണം പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്? Ans: ഇന്ദിരാ ഗാന്ധി
- ബാങ്ക് ദേശസാൽക്കരണം നടപ്പാക്കിയ കാലത്തെ കേന്ദ്ര നിയമമന്ത്രി ? Ans: പനമ്പിള്ളി ഗോവിന്ദ മേനോൻ
- എത്ര ബാങ്കുകളാണ് 1969 ൽ ദേശസാൽക്കരിക്കപ്പെട്ടത്? Ans: 14
- രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം? Ans: 1980
- 1980 ൽ എത്ര ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്? Ans: 6
- ലോകത്ത് ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള രാജ്യം? Ans: ഇന്ത്യ
- വിജയ ബാങ്കും ദേന ബാങ്കും ഏതു ബാങ്കിലാണു ലയിപ്പിച്ചത്? Ans: ബാങ്ക് ഓഫ് ബറോഡ
- 1993 ൽ പഞ്ചാബ് നാഷനൽ ബാങ്കിൽ ലയിപ്പിച്ച ദേശസാൽക്കുത ബാങ്ക് ഏതാണ്? Ans: ന്യൂ ബാങ്ക് ഓഫ് ഇന്ത്യ
- അസോഷ്യറ്റ് ബാങ്കുകൾ ഏതു വർഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചത്? Ans: 2017
- ഐഡിബിഐ ബാങ്കിനെ ബാങ്കല്ലാത്തൊരു പൊതു മേഖലാ ധനകാര്യ സ്ഥാപനം ഏറ്റെടുത്തു. ഏതാണത്? Ans: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ
- ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യൻ ബാങ്ക്? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- നിലവിൽ രാജ്യത്തു പൊതുമേഖലാ ബാങ്കുകൾ എത്ര? Ans: 12
- 2019 ഏപ്രിൽ ഒന്നിനു ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ച ബാങ്ക് ഏത്? Ans: വിജയാ ബാങ്ക്
- ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ഏതു ബാങ്കിലാണു ലയിപ്പിച്ചത്? Ans: പഞ്ചാബ് നാഷനൽ ബാങ്ക്
- പൊതുമേഖലാ ബാങ്കുകളിൽ ബിസിനസിലും ശാഖകളുടെ എണ്ണത്തിലും ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ളത് ഏത്? Ans: പഞ്ചാബ് നാഷനൽ ബാങ്ക്

